New

6/recent/ticker-posts

TODAY IN HISTORY - MARCH 24: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 24 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 24 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 24
• ഇന്ന് കൊടുങ്ങല്ലൂർ കാവ് തീണ്ടൽ
• ലോക കബഡി ദിനം
• ലോക ക്ഷയരോഗ ദിനം
• അന്താരാഷ്ട്ര വിസിൽബ്ലോവർ ദിനം
• നേട്ടങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനം
• മൊത്തത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ഇരകളുടെ അന്തസ്സും സംബന്ധിച്ച സത്യത്തിനുള്ള അവകാശത്തിനുള്ള അന്താരാഷ്ട്ര ദിനം
• ദേശീയ ജീവിത ദിനം (പോളണ്ട്)
• ദേശീയ ചീസ്‌സ്റ്റീക്ക് ദിനം (യുഎസ്എ)
• വീരന്മാരുടെ ദിനം (ഡിആർ കോംഗോ)
• ദേശീയ കോക്ടെയ്ൽ ദിനം (യുഎസ്എ)
• ദേശീയ വൃക്ഷത്തൈ നടീൽ ദിനം (ഉഗാണ്ട)
• ദേശീയ ചോക്ലേറ്റ് കവർഡ് ഉണക്കമുന്തിരി ദിനം (യുഎസ്എ)
• കോമൺവെൽത്ത് ഉടമ്പടി ദിനം (വടക്കൻ മരിയാന ദ്വീപുകൾ)
• സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഓർമ്മ ദിനം (അർജന്റീന)
• നാറ്റോ ബോംബാക്രമണത്തിൽ ഇരയായവരുടെ ഓർമ്മ ദിനം (സെർബിയ)
• ചരിത്ര സംഭവങ്ങൾ
• 1837 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
• 1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബർട്ട് കൊച്ച് പ്രസ്താവിച്ചു.
• 1896 - ലോകത്തിലെ ആദ്യ റേഡിയോ ട്രാൻസ്മിഷൻ റഷ്യൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ പോപ്പോവ് നടത്തി.
• 1921 - വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള ആദ്യ ഒളിമ്പ്യാഡ് നടന്നു.
• 1923 - ഗ്രീസ് റിപ്പബ്ലിക്കായി.
• 1946 - ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യൻ നേതൃത്വത്തിലേക്ക് അധികാരം കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും ആസൂത്രണം ചെയ്യാനും ഒരു ബ്രിട്ടീഷ് കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തി .
• 1947 - മൗണ്ട് ബാറ്റൻ പ്രഭു ഇന്ത്യൻ വൈസ്രോയി ആയി ചുമതലയേറ്റു.
• 1948 - പട്ടം എ.താണുപിള്ള പ്രധാനമന്ത്രിയായി തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തിൽ എത്തി.
• 1961 - ഫ്രഞ്ച് ഭാഷയുടെ ക്യൂബെക്ക് ബോർഡ് സ്ഥാപിതമായി.
• 1965 - നാസ എയർ ക്രാഫ്റ്റ് റെയിഞ്ചർ 9 ചന്ദ്രനിൽ പ്രവേശിക്കുന്നത്, അമേരിക്കൻ ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു.
• 1972 - ഉത്തര അയർലന്റിൽ യു.കെ. നേരിട്ടുള്ള ഭരണം ഏർപ്പെടുത്തി.
• 1977 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി മൊറാർജി ദേശായി നിയമിതനായി.
• 1981 - കൊളംബിയ , ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു.
• 1994 - റെയിൽവേ ബജറ്റ് തൽസമയം സംപ്രേഷണം ചെയ്യാൻ തുടങ്ങി.
• 1997  - ഓസ്‌ട്രേലിയൻ പാർലമെന്റ് ദയാവധ നിയമം അസാധുവാക്കി.
• 2006 - പോപ്പ് ബെനഡിക്ട് 16 മൻ, ചരിത്രത്തിൽ ആദ്യമായി 15 ബിഷപ്പുമാരെ ഒരുമിച്ചു കർദിനാൾമാരായി വാഴിച്ചു.
• 2008 - ഭൂട്ടാൻ ഔദ്യോഗികമായി ജനാധിപത്യ രാജ്യം ആയി.
• 2010 - ലോക ക്ഷയരോഗ ദിനത്തിൽ ക്ഷയരോഗത്തിനെതിരെ ഗുഡ്വിൽ അംബാസഡറായി ക്രെയ്ഗ് ഡേവിഡിനെ ലോകാരോഗ്യ സംഘടന നിയമിച്ചു.
• 2011 - സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ 18000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന പദവിക്ക്  അർഹനായി. അഹമ്മദാബാദിൽ വച്ച് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ നേട്ടം.
• 2015 - രണ്ടാം ക്ലാസ്സുകാരിയായ 7 വയസ്സ്കാരി മലയാളി പെൺകുട്ടി ഉത്തര ഉണ്ണികൃഷ്ണൻ, മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടി.
• ജന്മദിനങ്ങൾ
• മുത്തുസ്വാമി ദീക്ഷിതർ - കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്നപേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ ( ജനനം മാർച്ച് 24, 1776 - മരണം ഒക്ടോബർ 21, 1835). ദീക്ഷിതരോടൊപ്പം ത്യാഗരാജസ്വാമികളും ശ്യാമശാസ്ത്രികളും ചേർന്നുള്ള ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന നടത്തിയത് ദീക്ഷിതർ മാത്രമായിരുന്നു. ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേ എന്ന കീർത്തനം ഇദ്ദേഹം ചിട്ടപ്പെടുത്തിയതാണ്‌.നവഗ്രഹകീർത്തനങ്ങൾ, കമലാംബാനവാഭരണം, അഭയാംബാനവാഭരണം, ഷോഡശഗണപതികൃതികൾ, വിഭക്തികൃതികൾ, പഞ്ചലിംഗസ്ഥലകൃതികൾ തുടങ്ങിയ മികച്ച സമൂഹകൃതികളും അദ്ദേഹം കർണാടകസംഗീതത്തിന് സംഭാവന ചെയ്തിട്ടുണ്ട് .“തിരുത്തണി കൃതികൾ“ എന്ന പേരിൽ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികളാണ് ദീക്ഷിതരെ പ്രസിദ്ധനാക്കിയത്. ദീക്ഷിതരുടെ കൃതികളെല്ലാംതന്നെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്നവയാണ്. മധ്യമകാലസാഹിത്യം, യതിപ്രയോഗങ്ങൾ, സമഷ്ടിചരണങ്ങൾ തുടങ്ങിയവ ദീക്ഷിതർകൃതികളുടെ പ്രത്യേകതകളാണ്. അമൃതവർഷിണിരാഗത്തിലുള്ള ആനന്ദാമൃതകർഷിണി എന്നു തുടങ്ങുന്ന കൃതിയുടെ സമഷ്ടിചരണത്തിൽ `സലിലം വർഷയ വർഷയ വർഷയ' എന്ന് അദ്ദേഹം പാടിയപ്പോൾ ഉണങ്ങി വരണ്ടു കിടന്ന ഭൂമിയിലേക്ക് ധാരമുറിയാതെ മഴ പെയ്തുവെന്നും അത് നിർത്തുവാൻ `സലിലം സ്തംഭയ സ്തംഭയ സ്തംഭയ' എന്ന് അദ്ദേഹംതന്നെ പാടിയെന്നുമുള്ള കഥ പ്രസിദ്ധമാണ്.രാഗഭാവം ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.
• അഗസ്റ്റിൻ ജോസഫ് ഭാഗവതർ - മലയാളത്തിലെ ഒരുകാലത്തെ പ്രഗല്ഭനായ നാടകനടനും ഗായകനുമായിരുന്നു അഗസ്റ്റിൻ ജോസഫ് ഭാഗവതർ എന്ന പേരിൽ വിഖ്യാതനായിരുന്ന കെ.എ. ജോസഫ് (മാർച്ച് 24, 1912 - ഫെബ്രുവരി 3, 1965). ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ പിതാവും മറ്റൊരു പ്രമുഖ ഗായകനായ വിജയ് യേശുദാസിന്റെ പിതാമഹനുമായിരുന്നു ഇദ്ദേഹം. കാൽനൂറ്റാണ്ടിലധികം കാലം കേരളത്തിലെ നാടകരംഗം അടക്കിഭരിച്ച ഒരാളാണ് അഗസ്റ്റിൻ .
• അഡ്രിയാൻ ഡിസൂസ - മഹാർഷ്ട്രയിലെ മുംബൈയിൽ ജനിച്ച ഇന്ത്യൻ ഹോക്കി ഗോൾകീപ്പറണ്‌ അഡ്രിയാൻ ഡിസൂസ (Born 24 മാർച്ച് 1984). 2004ൽ മലേഷ്യയിൽ നടന്ന സുൽത്താൻ അസ്ലൻഷ ഹോക്കിടൂർണമെന്റിലൂടെയാണ്‌ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.ദേശീയ ഹോക്കി ടീമിനു വേണ്ടി നൂറിലധികം മൽസരങ്ങൾ ഇദ്ദേഹം ക്യാപ് അണിഞ്ഞിട്ടിണ്ട്.ഇന്ത്യ പങ്കെടുത്ത 2004 ആഥൻസ് ഓളിമ്പിക്സിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്‌ ഇദ്ദേഹം.
• ഇമ്രാൻ ഹാഷ്മി -  ഇമ്രാൻ ഹാഷ്മി (ജനനം – മാർച്ച് 24, 1979) ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് .ഫൂട്ട് പാത്ത് (2003) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഇമ്രാൻ ഹാഷ്മി സിനിമാജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.

• അനിൽ ജോൺസൺ  - മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംഗീതജ്ഞനും റെക്കോർഡ് നിർമ്മാതാവുമാണ് അനിൽ ജോൺസൺ (Born : 24 March 1973) .ഫീച്ചർ ഫിലിമുകൾ കൂടാതെ, വാണിജ്യപരസ്യങ്ങൾ, ഡോക്യുമെന്ററികൾ, കോർപ്പറേറ്റ് സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയ്ക്കും അദ്ദേഹം രചിച്ചിട്ടുണ്ട്.2000 കളുടെ മധ്യത്തിൽ ടെലിവിഷൻ പരസ്യങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
• ആശ സിൻഹ - ഝാർഖണ്ഡ്‌ പോലീസിലെ മുൻ ഡയറക്ടർ ജനറൽ ആണ് ആശ സിൻഹ (Born   : 24 March 1956). 1992 ൽ ഇന്ത്യയിലെ അർദ്ധസൈനിക വിഭാഗത്തിന്റെ ആദ്യ വനിതാ കമാൻഡന്റായി നിയമിക്കപ്പെട്ടു. 1982-ബാച്ചിലെ റിട്ടയേർഡ് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഓഫീസറാണ് അവർ. മഹാരാഷ്ട്ര,ഝാർഖണ്ഡ്‌, ബീഹാർ, ഇന്ത്യാ ഗവൺമെന്റ് എന്നിവിടങ്ങളിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2013 ൽ സീനിയർ മോസ്റ്റ് തസ്തികയിലേക്ക് നിയമനം ലഭിച്ചു.
• നേഹ രത്‌നകരൻ - ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് നേഹ രത്‌നകരൻ (Born  :24 March 1996 ). മിസ്സ് മലബാർ 2013 ൽ പങ്കെടുത്ത അവർ ഒന്നാം സ്ഥാനക്കാരിയായി.തമിഴ്, മലയാളം, തെലുങ്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ ഇവാനുക്കു താനില ഗന്ധം (2015) എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
• ഗല്ല ജയദേവ് - ജയദേവ് ഗല്ല, അല്ലെങ്കിൽ ജയ് ഗല്ല എന്നെല്ലാം അറിയപ്പെടുന്ന ഗല്ല ജയദേവ് (ജനനം 24 മാർച്ച് 1966) , ഇന്ത്യയിലെ ഒരു രാഷ്ട്രീയ രാഷ്ട്രീയക്കാരനും വ്യവസായിയുമാണ്. അമര രാജ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ടിഡിപി പാർലമെന്ററി പാർട്ടി നേതാവുമാണ്. ഇന്ത്യയുടെ 16, 17 ലോക്‌സഭകളിൽ ഗുണ്ടൂർ ലോക്സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ് ജയദേവ് .
• ജിം പാഴ്സൺസ് - ജെയിംസ് ജോസഫ് പാഴ്സൺസ് (ജനനം: മാർച്ച് 24, 1973) ഒരു അമേരിക്കൻ നടനാണ്. സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ് തിയറിയിലെ ഷെൽഡൺ കൂപ്പറെ അവതരിപ്പിച്ച് അദ്ദേഹം പ്രശസ്തി നേടി.  ഒരു ഹാസ്യ പരമ്പരയിൽ മികച്ച നടനുള്ള പുരസ്കാരത്തിന് നാല് പ്രൈം ടൈം എമ്മി അവാർഡുകളും മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
• ജോൺ കെൻഡ്രു - പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ജോൺ കെൻഡ്രു (മാർച്ച് 24 , 1917 - ഓഗസ്റ്റ് 23, 1997).സ്വന്തം ഗവേഷണാനുഭവങ്ങളെ ആസ്പദമാക്കി ദി ത്രെഡ് ഓഫ് ലൈഫ് എന്ന ഒരു ഗ്രന്ഥം കെൻഡ്രു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
• മൈഥിലി (നടി) - മൈഥിലി(ജനനം : 1988 മാർച്ച് 24. ശരിയായ പേര്‌ ബ്രെറ്റി ബാലചന്ദ്രൻ) മലയാളചലച്ചിത്ര അഭിനേത്രിയാണ്.2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
• യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ - മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ ഇപ്പോഴത്തെ അധിപനാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ (ജനനം 24 മാർച്ച് 1992). 23-ആം വയസ്സിലാണ് ഇദ്ദേഹം ഈ പദവിയിലെത്തിയത്.
• ലിഡിയ ചുകോവ്സ്കയ - ലിഡിയ കോർണിയോവ്ന ചുകോവ്സ്കയ ( 24 March [O.S. 11 March] 1907 – February 8, 1996) സോവിയറ്റ് എഴുത്തുകാരിയും കവിയും ആയിരുന്നു.
• വാസിലി സ്മിസ് ലോഫ് - റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്നു വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ് (ജനനം 24, മാർച്ച് 1921 - മരണം 27 മാർച്ച്, 2010) 1957 മുതൽ1958 വരെയുള്ള ലോക ചാമ്പ്യനുമായിരുന്നു സ്മിസ് ലോഫ് .8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു. മികവാർന്ന ഒരു പൊസിഷണൽ ശൈലിയായിരുന്നു കളിയിൽ അദ്ദേഹം സ്വീകരിച്ചിരുന്നത്. അവസാനഘട്ട കരുനീക്കങ്ങളിലെ സൂക്ഷ്മതയും,നിയന്ത്രണവും സവിശേഷതകളായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
• ഹാരി ഹൗഡിനി - പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി (മാർച്ച് 24, 1874 – ഒക്ടോബർ 31, 1926). ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുന്നതിൽ വിരുതനായിരുന്നു ഇദ്ദേഹം.   യൂറോപ്പിൽ വച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് തന്നെ വിലങ്ങണിയിച്ച് ബന്ധനസ്ഥക്കാൻ വെല്ലുവിളിക്കുകയും അതിൽ നിന്നു രക്ഷപെട്ടു കാണിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ഹാരി ഹാൻഡ്കഫ് ഹൗഡിനി എന്ന പേരിൽ പ്രശസ്തനായി. തുടർന്ന് ചങ്ങലകൾ, കെട്ടിടങ്ങളുടെ മുകളിൽ നിന്നും തൂക്കിയിട്ട കയറുകൾ മുതലായവ കൊണ്ട് ബന്ധനസ്ഥനായതിനു ശേഷം രക്ഷപെടുക, ബന്ധനസ്ഥനായതിനു ശേഷം വെള്ളത്തിനടിയിൽ നിന്നും രക്ഷപ്പെടുക, വായു കടക്കാത്ത പാൽപ്പാത്രത്തിനകത്തു നിന്നും രക്ഷപെടുക എന്നിങ്ങനെ വിവിധയിനം വിദ്യകൾ ഹൗഡിനി തന്റെ മാന്ത്രികപ്രകടനങ്ങളിൽ ഉൾപെടുത്തി.

• സ്മരണകൾ
• ജോസ് പ്രകാശ് - മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജോസ് പ്രകാശ് (ഏപ്രിൽ 14 1925 - മാർച്ച് 24 2012). പ്രതിനായക കഥാപാത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു. യഥാർഥ പേരായ ജോസഫ് എന്നത് നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്. നാടകത്തിനും സിനിമയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2011-ലെ ജെ.സി. ദാനിയേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. 1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇൻ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ഓളവും തീരവും എന്ന ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം.
• വി.ഡി. രാജപ്പൻ - മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യ കഥാപ്രസംഗകനാണ് വി.ഡി. രാജപ്പൻ (ജനനം 3-1-1944 - മരണം 24 മാർച്ച് 2016). നിരവധി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ.
• അലക്സാണ്ടർ അലഖിൻ - ചെസ് ലോകത്തെ എന്നത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച അലക്സാണ്ടർ അലക്സാണ്ട്രോവിച്ച് അലഖിൻ. (ജനനം 1892, മരണം മാർച്ച് 24 1946). മികച്ച ഒരു ചെസ്സ് സൈദ്ധാന്തികൻ കൂടിയായിരുന്നു അദ്ദേഹം. നാലാമത്തെ ലോക ചെസ്സ് ചാമ്പ്യനുമാണ് അലഖിൻ.
• കാതറീൻ - ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയാണ് കാതറീൻ (1332– 24 മാർച്ച് 1381).ചെറുപ്പത്തിലെ തന്നെ ആത്മീയകാര്യങ്ങളിലും ഭക്ത്യാനുഷ്‌ഠാനങ്ങളിലും ശ്രദ്ധയുള്ളവളായിരുന്നു കാതറീൻ. ഏഴാമതു വയസിൽ കാതറീൻ റിസ്‌ബർഗിലെ കോൺവെന്റിൽ ചേരുകയും അവിടുത്തെ സന്യാസിനികളുടെ കീഴിൽ ആത്മീയകാര്യങ്ങൾ പഠിക്കുകയും ചെയ്തു.
• നിക്കോളായ് ബെർദ്യായേവ് - ഒരു റഷ്യൻ മത-സാമൂഹ്യ ചിന്തകനായിരുന്നു നിക്കോളായ് അലക്സാഡ്രോവിച്ച് ബെർദ്യായേവ് (ജനനം: മാർച്ച് 6, 1874 മരണം മാർച്ച് 24, 1948). ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, സ്വാതന്ത്ര്യം സർഗ്ഗക്ഷമത, യുഗാന്തപ്രതീക്ഷ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച രചനകളുടെ പേരിൽ അനുസ്മരിക്കപ്പെടുന്നു. "ക്രിസ്തീയ അസ്തിത്വവാദി", "യുഗാന്തപ്രതീക്ഷയുടെ ദാർശനികൻ" എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. 
• ബി. മാധവൻ നായർ - കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. മാധവൻ നായർ (ജനനം ഫെബ്രുവരി , 1933 - മരണം മാർച്ച് 24, 2009 ) . തിരുവനന്തപുരം-1 നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 
• വില്ല്യം ജോസെഫ് ഹാമെർ - ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനുമായിരുന്നു വില്ല്യം ജോസെഫ് ഹാമെർ (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24). 1908 മുതൽ ഇദ്ദേഹം എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റായിരുന്നു. ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്നു ഹാമെർ.
• സ്പെൻസർ കാവെന്റിഷ് - ബ്രിട്ടിഷ് രാജ്യതന്ത്രജ്ഞനായിരുന്നു സ്പെൻസർ കാവെന്റിഷ് (ജനനം 23 July 1833  - മരണം 24 മാർച്ച് 1908). ഡ്യൂക്ക് പദവിയുടെ അനന്തരവകാശിയായിരുന്ന സമയത്ത് മാർക്വീസ് ഓഫ് ഹാർട്ടിങ്ടൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടു. ലിബറൽ യൂണിയനിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. കൊല്ലവർഷം ആരംഭിച്ചതു ഏതു ഭരണാധികാരിയുടെ കാലത്താണ്?
ഉത്തരം :-രാജ ശേഖര വർമ്മ
2. ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ഉത്തരം :-ലാലാ അമർനാഥു
3. ജെൽ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന രാസപദാ ർത്ഥം ഏത്?
ഉത്തരം :-കാൽസ്യം ഫ്ലൂ റൈഡ്
4. വെനെസ്വലയുടെ തലസ്ഥാനം ഏത്?
ഉത്തരം :-കാരക്കാസ്
5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്?
ഉത്തരം :-മഹാത്മാഗാന്ധി സേതു
6. ഖേത്രി ചെമ്പ് ഖനി ഏത് സംസ്ഥാനത്തിലാണ്?
ഉത്തരം :-രാജസ്ഥാൻ
7. ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
ഉത്തരം :-അസം
8. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടി ചേർക്ക പെട്ട വിദേശ കോളനി ഏത്?
ഉത്തരം :-ഗോവ (1961)
9. സ്വപ്ന വാസവദത്തം, ദൂതവാക്യം, എന്നീ കൃതി കളുടെ കർത്താവ് ആര് ആണ്?
ഭാസൻ
10. കുരു ക്ഷേത്രം 'ഇപ്പോൾ എവിടെ ആണ്?
ഉത്തരം :-ഹരിയാന


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments