New

6/recent/ticker-posts

TODAY IN HISTORY - MARCH 23: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 23 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 23 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 9) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 23
• റമദാനിലെ വ്രതാരംഭ ദിനം
• ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം
• ലോക എലിവേറ്റർ ദിനം
• ലോക കാലാവസ്ഥാ ദിനം
• റാവൻക്ലാ പ്രൈഡ് ഡേ
• ദേശീയ മെൽബ ടോസ്റ്റ് ദിനം
• ദേശീയ ചിയ ദിനം (യുഎസ്എ)
• ദേശീയ താമലെ ദിനം (യുഎസ്എ)
• സൗഹൃദ ദിനം (ഹംഗറി , പോളണ്ട്)
• ദേശീയ ചിപ്പ്, ഡിപ്പ് ദിനം (യുഎസ്എ)
• ദേശീയ നായ്ക്കുട്ടി ദിനം (യുഎസ്എ)
• ദക്ഷിണാഫ്രിക്കയുടെ വിമോചന ദിനം (അംഗോള)
• ചരിത്ര സംഭവങ്ങൾ
• 1832 -"ഓൾ കറക്റ്റ്" എന്നതിൻറെ ചുരുക്കെഴുത്തായ *"OK(ഓക്കെ) "ബോസ്റ്റൺ മോണിംഗ് പോസ്റ്റ് എന്ന ഇംഗ്ലീഷ് പത്രത്തിൽ ആദ്യമായി അച്ചടിച്ചുവന്നു.
• 1840 - ചന്ദ്രന്റെ വിശദമായ ചിത്രം ആദ്യമായി അഭ്രപാളികളിൽ പകർത്തി… ഡോ. ജെ.ഡബ്ല്യു. ഡ്രേപ്പർ ആണ് ഇത് എടുത്തത്‌. ലുണാർ പോട്രൈറ്റ് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്
• 1882 - അമേരിക്കയിൽ ബഹുഭാര്യത്വം നിരോധിക്കുന്ന എഡ്മൻസ് നിയമം നിലവിൽ വന്നു.
• 1903 - റൈറ്റ് സഹോദരന്മാർ വിമാനത്തിന്റെ പേറ്റന്റ്‌ ലഭിക്കുന്നതിനു അപേക്ഷിച്ചു.
• 1918 – ലിത്വാനിയ സ്വാന്തന്ത്ര്യം പ്രഖ്യാപിച്ചു.
• 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.
• 1931 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
• 1933 -  ഹിറ്റ്ലറിന് തന്റെ ഏകാധിപത്യപരമായ നടപടികൾ പ്രഖ്യാപിക്കാൻ അധികാരം നൽകിയ Enabling Act പാർലമെന്റ് പാസാക്കി.
• 1936 - ഡോ. ജോസഫ് ജി.ഹാമിൽട്ടൻ, ലുക്കേമിയ രോഗം ഭേദമാക്കുന്നതിനു വേണ്ടി ആദ്യമായി ഒരു രോഗിയിൽ സോഡിയം റേഡിയോ ഐസോടോപ് പരീക്ഷിച്ചു.
• 1940 - മുസ്ലിം ലീഗ് ലാഹോർ സമ്മേളനം- ഇന്ത്യ മതാടിസ്ഥാനത്തിൽ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.
• 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകൾ പിടിച്ചടക്കി.
• 1948- രാജ്യത്തെ ആണവ ശക്തിയാക്കുന്നതിനുള്ള അറ്റോമിക് എനർജി ബിൽ നെഹ്റു പാർലമെൻറിൽ അവതരിപ്പിച്ചു.
• 1956 - പാകിസ്താൻ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
• 1956- തിരുകൊച്ചിയിൽ പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു.
• 1970 - അച്ചുതമേനോൻ മന്ത്രിസഭ നിയമസഭയിൽ വിശ്വാസ വോട്ട് നേടി.
• 1980- പാക്കിസ്ഥാനെതിരായുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അലൻ ബോർഡർ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും 150 + നേടുന്ന ഏക കളിക്കാരനായി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു.
• 1994- കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു.
• 2001 - റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു.
• 2009 - ഓട്ടോമൊബൈൽ വ്യവസായത്തിലെ അത്ഭുതമായ വിലകുറഞ്ഞ കാർ ടാറ്റായുടെ നാനോ മുംബൈയിൽ ഔദ്യോഗികമായി പുറത്തിറങ്ങി.
• 2013 - ജപ്പാനിൽ നിന്നുള്ള യുയിചിറോമിയൂര എവറസ്റ്റ് കീഴടക്കി. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആണ് എൺപതുകാരനായ ഇദ്ദേഹം.
• 2019 - കസാഖിന്റെ തലസ്ഥാനമായ അസ്താനയെ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു .
• ജന്മദിനങ്ങൾ
• കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
• വിജയ് യേശുദാസ് - ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979).തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്.മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. 
• സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള  - മലയാളത്തിലെ ആദ്യകാലഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാളസാഹിത്യനിരൂപണത്തിന്റെ ചരിത്രത്തിലെ ആദ്യകാല വിമർശകനുമാണ് സാഹിത്യപഞ്ചാനനൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പി.കെ.നാരായണപിള്ള (ജനനം മാർച്ച് 23, 1878 - മരണം ഫെബ്രുവരി 10, 1938). സാഹിത്യവിമർശനത്തിൽ പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് സാഹിത്യപഞ്ചാനനൻ. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. നീലകണ്ഠ തീർത്ഥപാദരാണ് സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നല്കിയത്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർത്ഥമാണ് ഇതിനുള്ളത്.
• സ്മൃതി ഇറാനി - ബി.ജെ.പി ദേശീയ ഉപാധ്യക്ഷയും പതിനാറാം ലോക്സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമാണ് സ്മൃതി ഇറാനി (ജനനം :23 മാർച്ച് 1976). ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. മുമ്പ് സീരിയൽതാരവും മോഡലുമായിരുന്നു.
• അകിര കുറൊസാവ - അകിര കുറൊസാവ (1910 മാർച്ച് 23 – 1998 സെപ്റ്റംബർ 6) ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു.1943 മുതൽ 1993 വരെയുള്ള അൻ‌പതു നീണ്ടവർഷങ്ങളിൽ മുപ്പതോളം സിനിമകൾ കുറോസോവ സംവിധാനം ചെയ്തു. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക്‌ മാസികയും സി.എൻ.എന്നും "കല, സാഹിത്യം, സംസ്കാരം" വിഭാഗത്തിലെ "നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി" തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു .
• സെന്തിൽ - തമിഴ്‌നാട്ടിൽ നിന്നുള്ള നടനാണ് സെന്തിൽ (ജനനം: മാർച്ച് 23, 1951). സഹനടൻ ഗൗണ്ടമണിക്കൊപ്പം ഹാസ്യനടികളിലൂടെ പ്രശസ്തനാണ് അദ്ദേഹം. 1980 കളിലും 90 കളിലും ഈ ജോഡി ഹാസ്യനടന്മാരായി തമിഴ് വ്യവസായത്തിൽ ആധിപത്യം പുലർത്തി.
• അഞ്ജു - ഒരു ഇന്ത്യൻ നടിയാണ് അഞ്ജു (ജനനം 23 March 1975). ബേബി അഞ്ജു എന്ന പേരിൽ ബാലതാരമായിട്ടാണ് അവർ സിനിമാ മേഖലയിലെത്തിയത്.  1988 ൽ രുക്മിണി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
• എ. വിജയരാഘവൻ - കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗവും രാജ്യസഭാംഗവുമായിരുന്നു എ. വിജയരാഘവൻ (ജനനം: 23 മാർച്ച് 1956). ഒരു തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.2020 ൽ കൊടിയേരി ബാലകൃഷ്ണൻ രോഗബാധിതനായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി.
• നസ്രത്ത് ഭൂട്ടോ - പാകിസ്താനിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു ബീഗം നസ്രത്ത് ഭൂട്ടോ എന്ന നസ്രത്ത് ഭൂട്ടോ(ജനനം- 23 മാർച്ച് 1929 - മരണം 2011 ഒക്ടോബർ 23). 1971 മുതൽ 1977 ൽ നടന്ന പട്ടാള അട്ടിമറി വരെ, പാകിസ്താന്റെ പ്രഥമ വനിതയായിരുന്നു നസ്രത്ത് ഭൂട്ടോ.
• പിയേർ സിമോ ലാപ്ലാസ് - ഫ്രഞ്ച് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു പിയേർ സിമോ ലാപ്ലാസ്(ജ:23 മാർച്ച് 1749 – മ: 5 മാർച്ച് 1827) .ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്. സൗരയൂഥം ഒരു വാതകനിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന പരികല്പന ലാപ്ലാസ് മുന്നോട്ടു വച്ചു.
• ഫ്രാൻചെസ്കോ ക്ലെമൻതെ - ഇറ്റാലിയൻ ചിത്രകാരനാണ് ഫ്രാൻചെസ്കോ ക്ലെമൻതെ (ജനനം : 23 മാർച്ച് 1952).  എണ്ണഛായ, ജലച്ചായ, പേസ്റ്റൽ, പ്രിന്റ് മാധ്യമങ്ങൾ സർഗ സൃഷ്ടിക്കായി ഉപയോഗിക്കാറുണ്ട്. നാടോടി കലാകാരൻ എന്നു വിശേഷിപ്പിക്കാറുള്ള ക്ലെമൻതെയുടെ രചനകൾ പല ദേശങ്ങളിൽ നിന്നും കടം കൊണ്ട ബിംബങ്ങളാൽ സമൃദ്ധമാണ്.
• ഭക്തി ഹൃദയ ബോൺ - ഭക്തി ഹൃദയ ബോൺ, പുറമേ സ്വാമി ബോൺ എന്നും  അറിയപ്പെടുന്നു  (23 മാർച്ച് 1901 -  7 ജൂലൈ 1982) .ഗുരു ഭക്തിസിദ്ധാന്ത സരസ്വതി ഥകുര യുടെ ഒരു ശിഷ്യനായിരുന്നു. ഗൌദിയ മഠത്തിലെചൈതംയ മഹാപ്രഭു വിന്റെ ഗൗഡീയ വൈഷ്ണവ ദൈവശാസ്ത്രം അനുസരിക്കുന്ന ഒരു സന്യാസിയും ആയിരുന്നു. മരണസമയത്തേക്ക് അദ്ദേഹം ഇന്ത്യയിൽ ആയിരക്കണക്കിന് ബംഗാളി ശിഷ്യന്മാരെ സൃഷ്ടിച്ചു.
• രാം മനോഹർ ലോഹ്യ - സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമാണ് രാം മനോഹർ ലോഹിയ ( 1910 മാർച്ച് 23 - മരണം 1967 ഒക്ടോബർ 12). രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
• ഹർകിഷൻ സിംഗ് സുർജിത് - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു പ്രധാന നേതാവായിരുന്നു ഹർകിഷൻ സിംഗ് സുർജിത്ത് (ജീവിതകാലം: മാർച്ച് 23, 1916- ഓഗസ്റ്റ് 1, 2008). 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരുന്നു അദ്ദേഹം.
• സ്മരണകൾ
• ഭഗത് സിംഗ് - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ്  (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931). രക്തസാക്ഷി എന്ന അർത്ഥത്തിൽ ശഹീദ് ഭഗത് സിങ് എന്നും വിളിക്കപ്പെടാറുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.
• സുഖ്ദേവ് - ഭഗത് സിംഗിന്റെ വളരെ അടുത്ത സഹപ്രവർത്തകനായിരുന്നു സുഖ്ദേവ് (15 മെയ് 1907 - മാർച്ച് 23, 1931). 
• ശിവറാം രാജ്‌ഗുരു - ഹരി ശിവറാം രാജ്ഗുരു (1908 August 24- മാർച്ച് 23, 1931) പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ലാലാ ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാൻ വേണ്ടി ഭഗത് സിംഗിന്റെയും, സുഖ്ദേവിന്റെയും ഒപ്പം ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വധിച്ച സംഭവത്തിൽ ജയിലിലായി. ഇതിന്റെ പേരിൽ ഇവർ മൂവരേയും 1931 മാർച്ച് 23 ന് ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയരാക്കി.
• ഇ. ഹരികുമാർ - മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഇ. ഹരികുമാർ (1943 ജൂലൈ 13 -  2020 മാർച്ച് 23 ). ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. ദിനോസോറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.
• പണ്ഡിറ്റ് കെ.പി. കറുപ്പൻ - പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്.
• കെ. പ്രഭാകരൻ -  കേരളത്തിലെ പ്രമുഖനായ ചിത്രകാരനാണ് കെ. പ്രഭാകരൻ(മരണം - 23 മാർച്ച് 2020). റാഡിക്കൽ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു. 1995ൽ കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭിച്ചു.
• വില്ല്യം നേപ്പിയർ ഷാ - ഒരു ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റാണ് വില്ല്യം നേപ്പിയർ ഷാ (മാർച്ച് 4, 1854 - മാർച്ച് 23, 1945). അദ്ദേഹം വായുമർദ്ദത്തിന്റെ  ഏകകമായ മില്ലിബാർ; താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായ ടെഫിഗ്രാം എന്നിവ അവതരിപ്പിച്ചു.
• സുഹാസിനി ഗാംഗുലി - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ വനിത സ്വാതന്ത്ര്യ സമര സേനാനിയാണ് സുഹാസിനി ഗാംഗുലി (3 ഫെബ്രുവരി 1909 - മാർച്ച് 23, 1965) .
• തായാട്ട് ശങ്കരൻ - സ്വാതന്ത്ര്യസമര സേനാനിയും മലയാള സാഹിത്യ നിരൂപകനും പത്രാധിപരും സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പ്രൊഫസ്സർ തായാട്ട് ശങ്കരൻ (1924 ഓഗസ്റ്റ് 5 - 1985 മാർച്ച് 23). 1968-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
• ടി.കെ. ചന്തൻ - വടക്കേ മലബാറിലെ ഒരു പ്രധാന കർഷക തൊഴിലാളി സംഘാടകനായിരുന്നു ടി. കെ. ചന്തൻ (ജനനം 1922 - 1989 മാർച്ച് 23).
• ഉദ്ദം സിങ്ങ് (ഫീൽഡ് ഹോക്കി) - ഇൻഡ്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു ഉദ്ദം സിംങ്ങ് കുലർ എന്ന ഉദ്ദം സിങ് (Born 4 ഓഗസ്റ്റ് 1928 - Died 23 മാർച്ച് 2000). 1952-ലെ ഹോൾസിങ്കി ഒളിമ്പിക്സ് ,1956 മെൽബോൺ ഒളിമ്പിക്സ് , 1960 റോം ഒളിമ്പിക്സ് ,1964ലെ ടോക്കിയോ ഒളിമ്പിക്സ് എന്നീ ഒളിംപിക്സുകളിലോടെ ഹോക്കി കളിക്കാരനുള്ള ഒളിമ്പിക് റെക്കോർഡിനൊപ്പം, മൂന്നു സ്വർണവും ഒരു വെള്ളി മെഡലും നേടുകയുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ അർജുന അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളാണ് ഇദ്ദേഹം.
• ആന്റണി പടിയറ - സീറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്നു മാർ ആന്റണി പടിയറ(ഫെബ്രുവരി 11, 1921 — മാർച്ച് 23, 2000).
• പിയാര സിങ് ഗിൽ - അമേരിക്കയുടെ മാൻഹാട്ടൻ പദ്ധതിയിൽ  പങ്കെടുത്ത ഇന്ത്യൻ അണു ശാസ്ത്രഞ്ഞനും കോസ്മിക് ആണവഭൗതികത്ത് ശാസ്ത്രജ്ഞനുമാണ്‌ പിയാര സിങ് ഗിൽ(28 ഒക്ടോബർ 1911 – 23 മാർച്ച് 2002).
• കനു സന്യാൽ - ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ  സ്ഥാപകനേതാക്കളിലൊരാളാണ് കനു സന്യാൽ (ജനനം 1932 - മരണം 23 മാർച്ച് 2010). നക്സൽബാരി മുന്നേറ്റത്തിന്റെ നേതാക്കളിലൊരാൾ കൂടിയായിരുന്നു കനു സന്യാൽ. കനുദാ എന്നാണ് അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൂടി നേതൃത്തിലാണ് 1969 ൽ സി.പി.ഐ.(എം.എൽ) രൂപം കൊണ്ടത്.
• എലിസബത്ത് ടൈലർ - ഒരു ഹോളിവുഡ് ചലച്ചിത്ര നടിയാണ് എലിസബത്ത് ടൈലർ (Dame Elizabeth Rosemond Taylor), (27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 ) .ലിസ് ടെയ്‌ലർ എന്ന ചുരുക്കപ്പേരിലും ഇവർ അറിയപ്പെടുന്നു. ടെയ്‌ലർ രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.
• അശോകമിത്രൻ - തമിഴ്‌സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്നു അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതുന്ന ജെ. ത്യാഗരാജൻ (ജഗദീശ ത്യാഗരാജൻ) ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017). ഇരുന്നൂറോളം ചെറുകഥകളും എട്ട് നോവലുകളും പതിനഞ്ച് നോവെല്ലകളും രചിച്ചിട്ടുണ്ട്. പല നോവലുകളും ചെറുകഥകളും ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. 
• റാവുൽ ഡ്യുഫി - റാവുൽ ഡ്യുഫി (ജനനം 3 June 1877 - മരണം 23 March 1953) ഫ്രഞ്ച് ചിത്രകാരനായിരുന്നു. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.കടുത്ത വർണങ്ങളും വലിപ്പമേറിയ രൂപങ്ങളും ഈ ചിത്രങ്ങളുടെ സവിശേഷതയാണ്. 1906-ൽ ലെഫാവ്സിന്റെ ചിത്രങ്ങളുടെ പ്രദർശനം പാരിസിൽ നടത്തി. 1952-ൽ ചിത്രരചനയ്ക്കുള്ള ഗ്രാൻഡ് പ്രൈസ് ഡ്യൂഫിക്കു ലഭിച്ചു. അതേ വർഷം തന്നെ ജനീവയിൽ ഡ്യുഫീചിത്രങ്ങളുടെ ഒരു പ്രദർശനവും നടന്നു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
• അന്വേഷണ കമ്മീഷനുകൾ
1.നാനാവതി കമ്മീഷൻ--സിക്കുമതക്കാർക്ക് നേരെയുള്ള അതിക്രമം (1984)
2.കോത്താരി കമ്മീഷൻ--വിദ്യാഭ്യാസം
3.മണ്ഡൽ കമ്മീഷൻ--പിന്നോക്ക സമുദായ സംവരണം
4.നരസിംഹം കമ്മീഷൻ--ബാങ്കിംഗ് പരിഷ്കരണം
5.താക്കർ കമ്മീഷൻ--ഇന്ദിരാഗാന്ധി വധം
6.സർക്കാരിയ കമ്മീഷൻ--കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
7.ജാനകിരാമൻ കമ്മീഷൻ--സെക്യൂരിറ്റി അപവാദം
8.ദിനേശ് ഗോസ്വാമി കമ്മീഷൻ--തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ
9.രാജാ ചെല്ലയ്യ കമ്മിറ്റി--നികുതി പരിഷ്കാരം
10.ജസ്റ്റിസ് വർമ്മ കമ്മീഷൻ--രാജീവ് ഗാന്ധി വധം

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments