New

6/recent/ticker-posts

TODAY IN HISTORY - MARCH 22: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 22 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 22 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 8) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 22
• ഇന്ന് ശകവർഷാരംഭം
• ലോക ജലദിനം
• അന്താരാഷ്ട്ര മുദ്ര ദിനം
• ഗ്രിഫിൻഡോർ പ്രൈഡ് ഡേ
• അമേരിക്കൻ റെഡ് ക്രോസ് ഗിവിംഗ് ഡേ
• ദേശീയ ഗൂഫ് ദിനം
• ദേശീയ സിംഗ് ഔട്ട് ദിനം
• ബിഹാർ ദിനം (ഇന്ത്യ)
• വിമോചന ദിനം (പ്യൂർട്ടോ റിക്കോ)
• ദേശീയ വൃക്ഷ ദിനം (സിന്റ് മാർട്ടൻ)
• ബെർലിൻ കരടിയുടെ ദിവസം (ജർമ്മനി)
• ദേശീയ ബവേറിയൻ ക്രെപ്സ് ദിനം (യുഎസ്എ)
• ബാൾട്ടിക് കടൽ ദിനം (സ്വീഡൻ , ഫിൻലാൻഡ് , ഡെൻമാർക്ക്)
• ചരിത്ര സംഭവങ്ങൾ
• 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
• 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
• 1890 - മലയാളമനോരമ പ്രതിവാര പത്രമായി പ്രസിദ്ധീകരണം തുടങ്ങി.
• 1895 - ഫ്രഞ്ച് സഹോദരന്മാരായ അഗസ്‌തെ ലൂമിയറും ലൂയിസ് ലൂമിയറും ചേർന്ന് ആദ്യത്തെ ചലിക്കുന്ന ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചു.
• 922 - കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപം കൊണ്ടു.
• 1945 - അറബ് ലീഗ് സ്ഥാപിതമായി.
• 1957 - ശകവർഷ കലണ്ടർ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി പ്രഖ്യാപിക്കപ്പെട്ടു.
• 1977 - ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
• 1979 -  ഈജിപ്തുമായുള്ള സമാധാന ഉടമ്പടിക്ക് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി.
• 1982 - നാസയുടെ സ്പേസ് ഷട്ടിൽ കൊളംബിയയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര.
• 1993 - ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
• 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
• 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
• 1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
• 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.
• 2006 - കൊൽക്കത്ത മൃഗശാലയിലെ 255 വയസ് പ്രായമുള്ള അദ്വൈത് എന്ന ആമ ചത്തു.
• 2018 - യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് 60 ബില്യൺ ഡോളർ മൂല്യമുള്ള തീരുവ ചുമത്തുന്നു.
• 2020 - COVID-19 ന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിനായി ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് രാജ്യത്തെ ആദ്യത്തെ സ്വയം കർഫ്യൂ പ്രഖ്യാപിച്ചു .
• 2020 - കോവിഡ് -19 ന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എക്കാലത്തെയും വലിയ സ്വയം കർഫ്യൂ പ്രഖ്യാപിച്ചു .
• ജന്മദിനങ്ങൾ
• എ. ശേഷയ്യ ശാസ്ത്രി - 1872 മേയ് മാസം മുതൽ 1877 മേയ് 4 വരെ തിരുവിതാംകൂറിന്റെയും 1878 മുതൽ 1894 വരെ പുതുക്കോട്ടയുടെയും ദിവാനായിരുന്നു സർ അമരാവതി ശേഷയ്യ ശാസ്ത്രി (1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29). പുതുക്കോട്ട ആധുനികവൽക്കരിച്ചത് ഇദ്ദേഹമാണ്.ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടു കായലുകളെ ബന്ധിപ്പിക്കുന്ന വർക്കല ടണൽ ജനങ്ങൾക്കായി തുറന്നുകൊടുക്കുകയുണ്ടായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള പദ്മതീർഥം നവീകരിച്ചത് ഇദ്ദേഹമാണ്. 1868-ൽ ഇദ്ദേഹത്തെ മദ്രാസ് സർവ്വകലാശാലയുടെ ഫെലോ സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. 1878 ജനുവരി 1-ന് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഇൻ ഇൻഡ്യ എന്ന സ്ഥാനം പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ചു. 1901-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന പദവി രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് നൽകപ്പെടുകയുണ്ടായി.
• കടമ്മനിട്ട രാമകൃഷ്ണൻ - കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം :മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
• ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ - ഇന്ത്യയിലെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്നു (1922–1947) ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (ജനനം: 22, മാർച്ച് 1922 - മരണം: 16, ഡിസംബർ 2013). തിരുവിതാംകൂറിന്റെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുജനാണ് ഇദ്ദേഹം. ചേരവംശത്തിൽ മാർത്താണ്ഡവർമ്മ പദ്മനാഭദാസനായി പ്രഖ്യാപിച്ചുകഴിഞ്ഞു വന്ന 55-ആമത്തെ കിരീടാവകാശിയാണ് ഉത്രാടം തിരുനാൾ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം നടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
• ടി.വി. സുന്ദരം അയ്യങ്കാർ - പ്രശസ്തമായ ഇരുചക്രവാഹന നിർമ്മാതാക്കളായ ടി.വി.എസ്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനും ആയിരുന്നു ടി.വി. സുന്ദരം അയ്യങ്കാർ (Born  22 March 1877- Died  28 April 1955) .
• ആറന്മുള പൊന്നമ്മ - ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ (22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത കഥാപുരുഷൻ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
• ഷീല - ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല (ജനനം മാർച്ച് 22, 1942). മലയാളത്തിലും തമിഴിലുമാണ്‌ പ്രധാനമായും അഭിനയിച്ചിട്ടുള്ളത്‌. 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നു. 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിടവാങ്ങി. 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി.
• മിസ്സിസ്. കെ.എം. മാത്യു - മലയാളത്തിലെ സ്ത്രീകൾക്കുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു മിസ്സിസ്. കെ.എം. മാത്യു എന്നറിയപ്പെടുന്ന അന്നമ്മ മാത്യു (1922 മാർച്ച് 22 - 2003 ജൂലൈ 10) .മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ. എം. മാത്യു (1917 - 2010) ആയിരുന്നു ജീവിത പങ്കാളി.
• കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ - ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ (ജനനം 22 മാർച്ച് 1937). അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു. മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.
• റോഷൻ മാത്യു - പ്രധാനമായും മലയാള ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് റോഷൻ മാത്യു (ജനനം: 22 മാർച്ച് 1992). 2016 ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. തുടർന്ന് 'ആനന്ദം' (2016), 'കൂടെ' (2018) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് സിമാ (SIIMA) അവാർഡ് ലഭിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിൽ ഒരു പ്രമുഖ വേഷം ചെയ്തു.
• എമിലിയോ അഗിനാൾഡോ - ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവ് ആയിരുന്നു എമിലിയോ അഗിനാൾഡോ ലൂസോൺ (ജനനം മാർച്ച് 22, 1869 - മരണം ഫെബ്രുവരി 6, 1964). രാജ്യസേവനത്തെ പുരസ്കരിച്ച് ഇദ്ദേഹം 1950-ൽ കൗൺസിൽ ഒഫ് സ്റ്റേറ്റ് അംഗമായി നിയമിക്കപ്പെട്ടു.
• എസ്ഥർ ഔഡു - ഒരു നൈജീരിയൻ നടിയാണ് എസ്ഥർ എനെ ഔഡു (ജനനം: മാർച്ച് 22, 1986). ഡിന്നർ (2016), മിസ്റ്റിഫൈഡ് (2017), ഓർഡർ ഓഫ് ദി റിംഗ് (2013) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ അവർ പ്രശസ്തയാണ്.
• ജുവൽ ഒറാം - ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയാണ് ജുവൽ ഒറാം (ജനനം 22 മാർച്ച് 1961). ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. പതിമൂന്ന്, പതിന്നാല്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.
• ജോർജ് എം. തോമസ് - കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് നേതാവും തിരുവമ്പാടി നിയമസഭാമണ്ഡലം എം.എൽ.എ.യുമാണ് ജോർജ് എം തോമസ് (ജനനം: 1954 മാർച്ച് 22).
• പി.എ. തോമസ് - ഒരു മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് പി.എ. തോമസ് (ജനനം 1922 മാർച്ച് 22). 1951-ൽ പ്രസന്ന എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് സിനിമകൾ നിർമിച്ചു. ശ്രീകോവിൽ, ജിവിക്കാൻ അനുവദിക്കുക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
• സ്മരണകൾ
• മൂലൂർ എസ്. പത്മനാഭപ്പണിക്കർ - തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യനായകനും കവിയുമായിരുന്നു മൂലൂർ എസ്. പത്മനാഭപ്പണിക്കർ (ജനനം : 1869 - മരണം : മാര്‍ച്ച്‌ 22, 1931). സരസകവി എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവർമ്മസൗധം 1989 മാർച്ച് 9 മുതൽ സരസകവി മൂലൂർ സ്മാരകമായി സംരക്ഷിച്ചുപോരുന്നു. കേരളവർമ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് ഈ സ്മാരകത്തിനായിട്ടുള്ളത്. മാസം തോറും സെമിനാറുകൾ മൂലൂരിന്റെ കവിതകൾ സി.ഡിയിലാക്കി സാധാരണക്കാർക്ക് എത്തിക്കുക എന്നതാണ് നിലവിലുള്ള പ്രധാന പ്രവർത്തനം. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ ചുമതലയിലുള്ള സംരക്ഷിത സ്മാരകമാണ്.
• ജെമിനി ഗണേശൻ - തമിഴ് ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജെമിനി ഗണേശൻ. (നവംബർ 17, 1920 – മാർച്ച് 22, 2005). വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ വൈകാരികമായ നായക വേഷങ്ങൾ കോണ്ട് അദ്ദേഹത്തെ ജനങ്ങൾ കാതൽ മന്നൻ (King of Romance) എന്ന് വിളിച്ചു. 1971 ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി ലഭിച്ചു.
• എ.കെ. ഗോപാലൻ - ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലിമെന്റ് അംഗമായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി വിട്ടുപോയ 32 പേരിൽ ഒരാളായിരുന്നു എ.കെ.ഗോപാലൻ. ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം.
• ഡി.എസ്. സേനാനായകെ - ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ (1883 ഒക്ടോബർ 21 – 1952 മാർച്ച് 22). ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. 1948-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 1952-ൽ മരിക്കുന്നതു വരെയും ആ പദവിയിൽ തുടർന്നു. ഡി.എസ്. സേനാനായകെയെ ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് കണക്കാക്കുന്നത്.
• പി. എൻ. സുന്ദരം - പി.എൻ സുന്ദരം (18 മാർച്ച് 1934 – 22 മാർച്ച് 2010) മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്നനിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ വ്യക്തിയാണ്.  മലയാളത്തിൽ 7 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉയർന്ന മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് ചലച്ചിത്ര അവാർഡ് ലഭിച്ചു.
• പർദുമാൻ സിംഗ് ബ്രാർ - ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.
• അഹമദ് യാസീൻ - പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ (ജനനം:1937 ജൂൺ 28, മരണം:22 മാർച്ച് 2004). ഇസ്ലാമിക പലസ്തീൻ അർദ്ധസൈനിക സംഘടനയും രാഷ്ട്രീയ പാർട്ടിയുമായ ഹമാസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.ആതുരശുശ്രൂഷാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വായനശാലകൾ , മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ പലസ്തീനിയൻ സമൂഹത്തിൽ ഇടം നേടിയ സംഘടനയാണ് ഹമാസ്. സംഘടനയുടെ ആത്മീയ നേതാവായി യാസിൻ പ്രവർത്തിച്ചു.
• പ്രേം നാഥ് ദോഗ്ര - കാശ്മീരിലെ രാഷ്ട്രീയനേതാവാണ് പ്രേം നാഥ് ദോഗ്ര (ജനനം 1884 - മരണം 1972 മാർച്ച് 22).  ബ്രാഹ്മണ മണ്ഡലിന്റെയും സനാതന ധർമസഭയുടെയും അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘചാലക് സ്ഥാനവും വഹിച്ചു. പിന്നീട് രാഷ്ട്രീയ രംഗത്തു പ്രവർത്തിച്ചുതുടങ്ങി.
• കെൻസോ ടാഗെ - ജപ്പാനിലെ പ്രശസ്തനായ ആർക്കിടെക്റ്റും 1987ലെ പ്രിറ്റ്സ്ക്കെർ പ്രൈസ് ജേതാവുമാണ്‌കെൻസോ ടാഗെ (ജനനം 4 സെപ്റ്റംബർ 1913 - മരണം 22 മാർച്ച് 2005).ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആർക്കിടെക്റ്റിൽ ഒരാളാണ്‌ അദ്ദേഹം.പാരമ്പര്യ ജപ്പാനീസ് വാസ്തു വിദ്യയെ ആധുനിക വാസ്തു വിദ്യയോട് സമന്വയിപ്പിച്ച് അഞ്ച് ഭൂഖണ്‌ണ്ടത്തിലും അദ്ദേഹം രൂപ കൽപ്പന ചെയ്ത പ്രശസ്തമായ കെട്ടിടങ്ങളുണ്ട്.1949ൽ ഹിരോഷിമ സമാധാന സ്മാരക പാർക്കിന്റെ മാതൃകയ്ക്ക് അന്താരാഷ്ട്ര മൽസരം സംഘടിപ്പിക്കുകയും അതിൽ അദ്ദേഹത്തിന്‌ ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു.
• ചിന്വാ അച്ചേബേ - ചിന്വാ അച്ചേബേ (16 നവംബർ 1930 - 22 മാർച്ച് 2013) ഒരു നൈജീരിയൻനോവലിസ്റ്റും കവിയും വിമർശകനും ആണ്. യഥാർത്ഥ നാമം ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്നാണ്‌. തന്റെ ആദ്യനോവലായ തിങ്ങ്സ് ഫാൾ അപാർട്ട് (1958) എന്ന കൃതിയ്ക്ക് ആണ് അദ്ദേഹം പ്രശസ്തൻ. ആഫ്രിക്കൻ സാഹിത്യത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകം ആണ് ഇത്.
• വി.എം. താർകുണ്ഡെ - മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കുംമായി പോരാടിയ ഭാരതത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദിയോ താർകുണ്ഡെ (ജൂലൈ 3, 1909 - മാർച്ച് 22, 2004).
• സി.കെ. ചന്ദ്രപ്പൻ - കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012).

• India's 'Peacock Throne' stolen from Delhi
Said to cost more than the Taj Mahal, the Mughal emperor's Peacock Throne is stolen by invading Persian forces. Incalculably valuable and made of solid gold, precious gemstones, and rare pearls, it will be lost ever since.
Among the hundreds of rubies, emeralds, pearls, and other jewels embedded in the Peacock Throne was the famed 186-carat Koh-i-Noor diamond, which was later taken by the British. Shah Jahan, his son Aurangzeb, and later Mughal rulers of India sat on the glorious seat until 1739 when Nader Shah of Persia sacked Delhi and stole the Peacock Throne.
• ഇന്ന് മാർച്ച്  22 ലോക ജലദിനം
ഐക്യരാഷ്ട്രസഭയുടെ ( THE UNITED NATIONS - UN) ഭാഗമായ UNESCO യുടെ നേതൃത്വത്തിൽ ഈ വർഷവും ലോക ജലദിനം ആചരിയ്ക്കപ്പെടുന്നത്.
BE THE CHANGE/ മാറ്റത്തിനു സ്വയം / ഓരോ വ്യക്തിയും കാരണമാവുക എന്ന ആഹ്വാനത്തെ / ആശയത്തെ കേന്ദ്രീകരിച്ചുകൊണ്ട് 'ACCELERATING THE CHANGE TO SOLVE THE WATER AND SANITATION CRISIS ' എന്നതാണ്  ഈ ലോക ജലദിനത്തിന് UN അവതരിപ്പിച്ചിട്ടുള്ള campaign പ്രമേയം.
രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ' water and sanitation for all by 2030 ' എന്ന Sustainable Development Goal ലെ 6-ാം (SDG 6) വകുപ്പനുസരിച്ചുള്ള ലക്ഷ്യത്തെക്കൂടി മുൻനിർത്തിയാണ് ഇത്തവണത്തെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
• 1945 ചൈത്രം 01 ഇന്ന് ശകവർഷം ആരംഭം
ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.
അധിവർഷങ്ങളിൽ ചൈത്രത്തിനു് ൨൩ ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേലവു് കാരണമാണിതു്.
ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.
അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ അധിവർഷമാണോ എന്നു നോക്കിയാൽ മതി
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1.കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്
വയനാട് പീഠഭൂമി
2.ബൻജൻ ഏത് നദിയുടെ പോഷകനദിയാണ്
നർമദാ നദി
3.ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
ജി .ശങ്കരക്കുറുപ്പ്
4.വിമോചനസമരം നടന്നത് ഏത് വർഷമായിരുന്നു
1959
5.ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
6.അലൂമിനിയത്തിന്റെ അയിര് ഏതാണ്
ബോക്സൈറ്റ്
7.ആധുനിക ആവർത്തനപ്പട്ടിക രൂപം കൊടുത്തത് ആരായിരുന്നു
മോസ്‌ലി
8.വ്യാവസായികമായി അമോണിയ നിർമിക്കുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നു
ഹേബർ പ്രക്രിയ
9.കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പട്ടാമ്പി
10.ചലനം കാരണം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏതാണ്
ഗതികോർജ്ജം

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments