New

6/recent/ticker-posts

TODAY IN HISTORY - MARCH 21: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: മാർച്ച് 21 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ചരിത്രത്തിൽ ഇന്ന്: മാർച്ച് 21 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ (1198 മീനം 7) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: മാർച്ച് 21
• അന്താരാഷ്ട്ര ഉപദേശക ദിനം
• ലോക ടാറ്റൂ ദിനം
• ലോക മരം ദിനം
• ലോക കവിതാ ദിനം
• ലോക പാവകളി ദിനം
• ലോക വെർമൗത്ത് ദിനം
• ലോക സോഷ്യൽ വർക്ക് ദിനം
• ലോക ഡൗൺ സിൻഡ്രോം ദിനം
• അന്താരാഷ്ട്ര വനദിനം
• അന്താരാഷ്ട്ര വർണ്ണ ദിനം
• അന്താരാഷ്ട്ര ജ്യോതിഷ ദിനം
• നൗറൂസിന്റെ അന്താരാഷ്ട്ര ദിനം
• വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം
• ആഗോള സർവേയർമാരുടെ ദിനം
• ഓർമ്മ ദിനം
• സ്ലിതറിൻ പ്രൈഡ് ഡേ
• ആദ്യകാല സംഗീത ദിനം
• ഗ്രേറ്റ് അമേരിക്കൻ മീറ്റ്ഔട്ട്
• ദേശീയ കൗമാര ദിനം
• ദേശീയ കാർഷിക ദിനം
• ദേശീയ കൗണ്ട്ഡൗൺ ദിനം
• ദേശീയ പൊതു മര്യാദ ദിനം
• ദേശീയ ക്രഞ്ചി ടാക്കോ ദിനം
• ദേശീയ ഏക മാതാപിതാക്കളുടെ ദിനം
• ദേശീയ കാലിഫോർണിയ സ്ട്രോബെറി ദിനം
• സിറിഞ്ച് എക്സ്ചേഞ്ചിലെ ദേശീയ പ്രവർത്തന ദിനം
• ട്രൂന്റ് ദിനം (പോളണ്ട്)
• യുവജന ദിനം (ടുണീഷ്യ)
• സ്വാതന്ത്ര്യദിനം (നമീബിയ)
• ഒൾട്ടേനിയ ദിനം (റൊമാനിയ)
• ഹാർമണി ദിനം (ഓസ്ട്രേലിയ)
• ബോർഡർ ഗാർഡ് ദിനം (ജോർജിയ)
• മനുഷ്യാവകാശ ദിനം (ദക്ഷിണാഫ്രിക്ക)
• ദേശീയ ഫ്രഞ്ച് ബ്രെഡ് ദിനം (യുഎസ്എ)
• ദേശീയ റോസി ദി റിവേറ്റർ ദിനം (യുഎസ്എ)
• ദേശീയ പുനരുപയോഗ ഊർജ ദിനം (യുഎസ്എ)
• മാതൃദിനം (ഈജിപ്ത് , ബഹ്റൈൻ , ഇറാഖ് , ജോർദാൻ)
• ദേശീയ ആരോഗ്യകരമായ കൊഴുപ്പ് ദിനം (യുഎസ്എ)
• അർബർ ദിനം (ബെൽജിയം , ലെസോത്തോ , പോർച്ചുഗൽ)
• ചരിത്ര സംഭവങ്ങൾ
• 1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി.
• 1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവർഷത്തെ ആദ്യ ദിവസം.
• 1857 - ജപ്പാനിലെ ടോക്യോയിൽ ഒരു ലക്ഷത്തിലധികം പേർക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
• 1871* - ഓട്ടോ വോൺ ബിസ്മാർക്ക് ജർമ്മൻ ചാൻസ്ലർ ആയി നിയമിതനായി.
• 1940* - പോൾ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി.
• 1986* - ലോക ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനായി ഡെബി തോമസ്.
• 1963 - ലണ്ടനിൽ ഡ്രൈവർമാർ ഇല്ലാതെ ഓടുന്ന തീവണ്ടി വികസിപ്പിച്ചതായി പ്രഖ്യാപിച്ചു.
• 1977 - സി അച്യുതമേനോന്റെ  നേതൃത്വത്തിലുള്ള നാലാം നിയമസഭ പിരിച്ചുവിട്ടു. 
അടിയന്തരാവസ്ഥയെത്തുടർന്ന്  തുടർന്ന് കാലാവധി ദീർഘിപ്പിച്ചതിനാൽ 7 വർഷം ഈ നിയമസഭാ നിലവിലിരുന്നു.
• 1980 - കേരളത്തിൽ കർഷക തൊഴിലാളി പെൻഷൻ ആരംഭിച്ചു.
• 1990 - 75 വർഷം നീണ്ട ദക്ഷിണാഫ്രിക്കൻ ഭരണത്തിൽ നിന്ന് നമീബിയ സ്വതന്ത്രമായി.
• 2006 - സോഷ്യൽ മീഡിയ സൈറ്റ് ട്വിറ്റർ സ്ഥാപിച്ചു.
• 2016 - അഗസ്ത്യമല ആഗോള ബയോസ്‌ഫിയർ  നെറ്റ്‌വർക്കിലെ ഒരു പുതിയ കണ്ണിയായി യുനസ്കോ അംഗീകരിച്ചു.
• 2018 - കേരള സംസ്ഥാനത്തിന്റെ  ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു.
• 2018 - സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി–കേസരി മാധ്യമപുരസ്കാരം (ഒരു ലക്ഷം രൂപ) ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ. മോഹനന്.
• ജന്മദിനങ്ങൾ
• റൊണാൾഡീഞ്ഞോ - റോണാൾഡോ ഡി അസീസ് മോറിറ ഒരു ബ്രസീലിയൻ ‍ ഫുട്ബോൾ താരമാണ്. റൊണാൾഡീഞ്ഞോ (ജനനം മാർച്ച് 21, 1980) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2002 ൽ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്. 2004 ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.
• പിണറായി വിജയൻ - `കേരളത്തിന്റെ  പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ (ജനനം മാർച്ച് 21, 1944). 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു.  പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി  മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. നിലവിൽ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്.
• ശോഭന - ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള (ജനനം  21 മാർച്ച് 1970) അഭിനേത്രി എന്നനിലയിലും മികവുറ്റ ഭാരതനാട്ട്യം നർത്തകി എന്നനിലയിലും പ്രശസ്തയാണ്. ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി, അതിൽ മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര  പുരസ്കാരവും നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കലാർപ്പണ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006 ൽ ശോഭനയുടെ  കലാമികവിനെ  രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ നൽകി. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.
• ജയൻ ചേർത്തല - മലയാള സിനിമയിലെ ഇന്ത്യൻ ചലച്ചിത്ര നടനാണ് ജയൻ ചേർത്തല (Born 21 March 1971). മലയാളത്തിലെ നിരവധി സിനിമകളിലും ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
• രാഹുൽ റിജി നായർ - ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുൽ റിജി നായർ (ജനനം: മാർച്ച് 21, 1988) മലയാള ചലച്ചിത്രമേഖലയിൽ സജീവമാണ്. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ 'ഒറ്റമുറി വെളിച്ചം'  2017 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഫീച്ചർ ഫിലിം ഉൾപ്പെടെ 4 അവാർഡുകൾ നേടി.
• സൗമ്യ സ്വാമിനാഥൻ (ചെസ്സ് താരം) - മലയാളിയായ ഒരു ചെസ്സ് കളിക്കാരിയാണ് സൗമ്യ സ്വാമിനാഥൻ (ജനനം 21 മാർച്ച്1989). സൗമ്യ ഒരു വിമൻ ഗ്രാന്റ്‌മാസ്റ്റർ (WGM) ആണ്. 2009 -ൽ അർജന്റീനയിലെ Puerto Madryn -ൽ നടന്ന ലോക ജൂനിയർ പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ് സൗമ്യയാണ് നേടിയത്. 2005 ലും 2006 ലും ഇന്ത്യയിലെ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻ ആണ് സൗമ്യ. 2011 ജനുവരിയിൽ സൗമ്യ ഇന്ത്യയിലെ സ്ത്രീകളുടെ ചാമ്പ്യൻഷിപ് 8½/11 പോയന്റോടെ നേടുകയുണ്ടായി. 2012 -ൽ ചെന്നൈയിൽ വച്ച് സൗമ്യ കോമൺവെൽത്ത് സ്ത്രീകളിലെ ചാമ്പ്യൻ ആയി.  2018 ജൂലൈ 26 മുതൽ ആഗസ്ത് 4 വരെ ഇറാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചെസ്സ് ടീം ചാമ്പ്യൻഷിപ്പിൽ നിന്നും ഇറാനിലെ നിയമപ്രകാരം തലമറയ്ക്കാൻ നിർബന്ധിതയാകുന്നത് തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നതിൽ പ്രതിഷേധിച്ച് സൗമ്യ പിന്മാറി.
• സി.ആർ. ദാസ് - കേരളത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് സി. ആർ. ദാസ് (ജനനം 21 മാർച്ച് 1943). അദ്ധ്യാപകൻ, ശാസ്ത്രജ്ഞൻ, കോർപ്പറേഷൻ കൗൺസിലർ എന്നീ മേഖലകളിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാക്കാച്ചിക്കഥകൾ എന്ന കുട്ടികളുടെ കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് (2004),  ചിമ്പുവും മീട്ടുവും എബ്ബ കൃതിയ്ക്ക് അബുദാബി ശക്തി അവാർഡ്, (1997) , ബാലസാഹിത്യ രംഗത്തുള്ള സമഗ്രസംഭാവനയ്ക്ക് പാട്യം അവാഡ് (1998) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
• റാണി മുഖർജി - ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് റാണി മുഖർജി (ജനനം: മാർച്ച് 21, 1978). 1996 ലാണ് രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി. 2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.
• ഇ.എച്ച്. യങ്ങ് - എമിലി ഹിൽഡ യങ്ങ് (ജീവിതകാലം : 21 മാർച്ച് 1880 – 8 ആഗസ്റ്റ് 1949) ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു. ഇ.എച്ച്. യങ്ങ് കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്നു.
• ഗ്രാന്റ് ഏലിയറ്റ് - ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് ഗ്രാന്റ് ഡേവിഡ് ഏലിയറ്റ് എന്ന ഗ്രാന്റ് ഏലിയറ്റ്(ജനനം മാർച്ച് 21,1979) .ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.2016ൽ അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
• തോമസ് ജോൺ ഡിബിൻ - ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവമായിരുന്നു തോമസ് ജോൺ ഡിബിൻ (ജനനം  1771 മാർച്ച് 21).  ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകൾ ഡിബ്ഡിന്റേതായുണ്ട്. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്. മദർ ഗൂസ് എന്ന പേരിൽ രചിച്ച ആംഗ്യനാടകം വമ്പിച്ച സാമ്പത്തിക വിജയം നേടി.ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും രചിച്ച ഡിബ്ഡിൻ അനേകം ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ദി ഓക്ക് ടേബിൾ, ദ് സ്നഗ് ലിറ്റിൽ ഐലന്റ് എന്നീ ഗാനങ്ങൾ വളരെ പ്രചാരം നേടിയവയാണ്.
• ബിസ്മില്ലാ ഖാൻ - ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.
• മാനവേന്ദ്രനാഥ റോയ് - മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ . റോയ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു. നരേന്ദ്രനാഥ് ഭട്ടാചാര്യ എന്നതായിരുന്നു യഥാർത്ഥ പേര് (ജനനം - 1887 മാർച്ച്; മരണം - 1954 ജനുവരി). രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിക്കു രൂപംകൊടുത്തത് റോയ് ആണ്. ഈ പാർട്ടി 1940 കളിൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പിന്നീട് മാർക്സിസത്തിൽ നിന്നും അകന്ന റോയ് റാഡിക്കൽ ഹ്യൂമാനിസം എന്ന ചിന്താധാര കെട്ടിപ്പടുത്തു.
• റാം ഷാകൽ - ഉത്തർപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമാണ് റാം ഷാകൽ (ജനനം 21 മാർച്ച് 1963). കർഷക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റാം ഷാകൽ യു.പിയിലെ റോബർട്ട്സ്ഗഞ്ച് മണ്ഡലത്തിൽനിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്.
• സൊണേക്വ മാർട്ടിൻ-ഗ്രീൻ - ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ് സൊണേക്വ മാർട്ടിൻ-ഗ്രീൻ (ജനനം മാർച്ച് 21, 1985). ദി വാക്കിങ് ഡെഡ് എന്ന ടെലിവിഷൻ പരമ്പരയിലെ സാഷാ വില്ലിംസ് എന്ന വേഷം ഏറെ പ്രശസ്തി നേടിക്കൊടുത്തു.
• ഭൂട്ടാ സിംഗ് -ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഭൂട്ടാ സിംഗ് (ജനനം 21 മാർച്ച് 1934 - മരണം 2 ജനുവരി 2021). ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു. ബീഹാർ ഗവർണർ, ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
• സ്മരണകൾ
• യൂസഫലി കേച്ചേരി - മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. 1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ലോകസിനിമയിൽ തന്നെ സംസ്കൃതഭാഷയിൽ ചലച്ചിത്രഗാനമെഴുതിയ ഒരേയൊരു വ്യക്തി യൂസഫലി കേച്ചേരി ആണ്. മൂന്നുഗാനങ്ങളാണ് അദ്ദേഹം സംസ്കൃതത്തിൽ രചിച്ചത്. സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ് യൂസഫലി. 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്.
• സി.വി. രാമൻപിള്ള - ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി. രാമൻപിള്ള (ജനനം മേയ് 19 1858 - മരണം മാർച്ച് 21, 1922). മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിൻറെ പ്രശസ്തി.  സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌.
• ടി.ആർ. ശേഖർ - മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് ടി. ആർ. ശേഖർ  (ജനനം 1937 - 2018 മാർച്ച് 21). 1969ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് ഏഡിറ്റർ ആയി രംഗത്തെത്തി. 1971ൽ ലോറാ നീ എവിടെ ആയിരുന്നു ആദ്യ ചിത്രം. 2011ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ അദ്ദേഹം ചിത്രസംയോജനം ചെയ്തിട്ടുണ്ട്. ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയുടെ ഏഡിറ്റിങ് നിർവ്വഹിച്ചത് ആർ കെ ശേഖർ ആണ്.
• ജോൺ ലോ - സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു. വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്.
• രാമനാഥപുരം സി.എസ്.മുരുകഭൂപതി - പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി ( ഫെ:14, 1914 — മാർച്ച് 21, 1998). പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.
• പി. ഗംഗാധരൻ - കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. ഗംഗാധരൻ (ജനനം ഓഗസ്റ്റ് 10, 1910 - മരണം മാർച്ച് 21, 1985). പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്.
• മുഹമ്മദ് സഈദ് റമദാൻ അൽ-ബൂത്വി - ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് മൂഹമ്മദ് സഈദ് റമദാൻ ബൂത്വി (1929 – 21 മാർച്ച് 2013). 2004ൽ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് നേടി.
• ലോക വനദിനം
എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
The March Equinox this year will occur on March 21.
Equinox is an astronomically significant day when the duration of the day and the night on the Earth is equal. Typically, this occurs twice –in March and once again in September, every year.
On this day, the Sun shines directly on the equator which leads to equally lit and unlit surfaces on Earth. Also, the Sun rises exactly from the east and sets exactly in the west.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
മലയാള സിനിമ 
1.കേരള സിനിമാ ചരിത്രത്തിലെ ആദ്യത്തെ നിശബ്ദ സിനിമ - വിഗതകുമാരൻ
2.മലയാള ചലച്ചിത്ര പ്രസ്ഥാനത്തിന്റെ സ്ഥാപകൻ--J.C.ഡാനിയേൽ
3.ആദ്യമായി മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ കേരളീയൻ--രാമു കാര്യാട്ട് 
4.മലയാള സിനിമയിലെ നിത്യഹരിത നായകൻ --പ്രേംനസീർ
5.അവശതയനുഭവിക്കുന്നചലച്ചിത്ര കലാകാരന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പെൻഷനനുവദിച്ച ആദ്യ സംസ്ഥാനം--കേരളം
6.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള ചലച്ചിത്ര സ്റ്റുഡിയോയുടെ പേര്--ചിത്രാഞ്ജലി സ്റ്റുഡിയോ 
7.പശ്ചാത്തല സംഗീതം ഒഴിവാക്കി നിർമ്മിച്ച പ്രസിദ്ധ മലയാള സിനിമ--കൊടിയേറ്റം
8.ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ മലയാള സിനിമ --ചെമ്മീൻ
9.മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമ--News Paper Boy
10.മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള നടൻ--P.J.ആന്റണി

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments