ചരിത്രത്തിൽ ഇന്ന്: ജനുവരി 17 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ജനുവരി 17
• അന്താരാഷ്ട്ര ഉപദേശക ദിനം
• വിധി ദിനം
• അച്ചടി മഷി ദിനം
• കേബിൾ കാർ ദിനം
• ബെൻ ഫ്രാങ്ക്ലിൻ ഡേ
• ഉപഭോക്തൃ സേവന ദിനം
• ഡിച്ച് ന്യൂ ഇയർ റെസൊല്യൂഷൻസ് ഡേ
• കുട്ടികളിലെ കണ്ടുപിടുത്തക്കാരുടെ ദിനം
• ദേശീയ ക്ലാസ്സി ദിനം
• ദേശീയ ബൂട്ട്ലെഗർ ദിനം
• ദേശീയ ഹോട്ട് ഹെഡ്സ് ചില്ലി ദിനം
• ദേശീയ ക്ഷീരദിനം (തായ്‌ലൻഡ്)
• ഹോട്ട്-ബട്ടർ റം ദിനം (യുഎസ്എ)
• മെനോർക്ക ദേശീയ ദിനം (സ്പെയിൻ)
• വീരന്മാരുടെ ദിനം (ഡിആർ കോംഗോ)
• കൈവശാവകാശ ദിനം (സൗത്ത് ജോർജിയ,സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ)
• ചരിത്ര സംഭവങ്ങൾ
• 1377 - മാർപ്പാപ്പാ ഗ്രിഗറി XI പോപ്പിൻറെ സ്ഥാനം ആവിഗ്നനിൽ നിന്ന് റോമിലേക്ക് മാറ്റുന്നു.
• 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
• 1773 - ക്യാപ്റ്റൻ ജെയിംസ് കുക്ക് അന്റാർട്ടിക് സർക്കിളിന് തെക്ക് ലക്ഷ്യമാക്കി ആദ്യയാത്ര നടത്തുന്നു.
• 1809 – സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
• 1899 - അമേരിക്കൻ ഐക്യനാടുകൾ പസഫിക് സമുദ്രത്തിലെ വേക് ഐലന്റ് ഏറ്റെടുത്തു.
• 1904 - ആന്റൺ ചേക്കോവിലെ ദ് ചെറി ഓർക്കാർഡ് മോസ്കോ ആർട്ട് തിയേറ്ററിൽ പ്രദർശനത്തിന്റെ പ്രമേയം നേടി.
• 1906 - കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായി.
• 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജിഎ) രൂപീകൃതമായി.
• 1917 - യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾക്ക് ഡെന്മാർക്ക് 25 മില്യൻ ഡോളർ നൽകി.
• 1928 - ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് ഫോട്ടോഗ്രാഫിക് ഫിലിം ഡെവലപ്പിംഗ് മെഷീന് പേറ്റന്റ് ലഭിച്ചു.
• 1932 - ഇ.എം.എസ്. നമ്പൂതിരിപ്പാട് കോഴിക്കോട് കടപ്പുറത്ത് നിയമംലംഘിച്ച് ജാഥ നടത്തിയതിന് അറസ്റ്റ് വരിച്ചു.
• 1946 - ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ആദ്യ യോഗം നടന്നു.
• 1948 – ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
• 1950 - ദ ഗ്രേറ്റ് ബാങ്കിന്റെ മോഷണം:ബസ്റ്റോണിലെ ഒരു കവചിതവാഹന കാർ കമ്പനിയുടെ ഓഫീസുകളിൽനിന്ന് 2 മില്യൺ ഡോളറിൽ കൂടുതൽ 11 മോഷ്ടാക്കൾ ചേർന്ന് മോഷ്ടിച്ചു.
• 1950 - ആയുധ നിയന്ത്രണവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം 79 അംഗീകരിച്ചു.
• 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.
• 1987 - ഏഴിമല നാവിക അക്കാദമിക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ടു.
• 1996 - ചെക്ക് റിപ്പബ്ലിക് യൂറോപ്യൻ യൂണിയന്റെ അംഗത്വത്തിന് അപേക്ഷിച്ചു .
• 1999 - കായംകുളം താപവൈദ്യുത നിലയം ഒന്നാംഘട്ടം പ്രധാനമന്ത്രി എ.ബി. വാജ്പേയ് ഉദ്ഘാടനം ചെയ്തു.
• 2008- കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി.
• 2010 - നൈജീരിയയിലെ ജോസ് നഗരത്തിൽ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം 200 ലേറെ മരണത്തിനിടയായി.
• 2017 - കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി മൂന്ന് വർഷമായി നടത്തിവന്ന ആഴക്കടൽ തിരച്ചിൽ അവസാനിപ്പിച്ചു.
• 2019 - ഇന്ത്യൻ ആത്മീയ നേതാവ് രാം റഹിം സിങ്ങും രണ്ട് സഹായികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
• ജന്മദിനങ്ങൾ
• ചന്ദ്രമതി - മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ചന്ദ്രമതി (ജനനം 17 ജനുവരി 1954). തിരുവനന്തപുരം ആൾ സെയിന്റ്സ് കോളെജിൽ അദ്ധ്യാപിക. സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ബ്രിട്ടീഷ് കൌൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലണ്ടനിലെ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ഓസ്ട്രേലിയയിലെ ലോക സ്ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
• എം.ജി. ശശി - മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും നാടകസംവിധായകനുമാണ് എം.ജി. ശശി (ജനനം : 1967 ജനുവരി 17). 2007-ലെ മികച്ച സംവിധായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം അടയാളങ്ങൾ എന്ന ചലച്ചിത്രത്തിലുടെ ഇദ്ദേഹം നേടിയിട്ടുണ്ട്. വയനാട്ടിൽ സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥികൾക്കായി നടത്തുന്ന കനവ് എന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തെക്കുറിച്ച് കനവുമലയിലേക്ക് എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. കളിയാട്ടം, കരുണം, ഗർഷോം,സൂസന്ന എന്നീ ചിത്രങ്ങളുടെയും ശമനതാളം എന്ന മെഗാപരമ്പരയുടെയും അസോസിയേറ്റ് ഡയരക്ടറായിരുന്നു.വേനൽക്കിനാവുകൾ, ഗുരു,മങ്കമ്മ, ശാന്തം, സ്നേഹം ഋതു കളിയാട്ടം, പിതാവും കന്യകയും തുടങ്ങിയ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
• പള്ളിയറ ശ്രീധരൻ - ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ (ജനനം 17 ജനുവരി 1950). ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറിലധികം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു.ചെറുകഥകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ചു. അമ്പതോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978-ൽ ആദ്യഗ്രന്ഥം പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചു. ഇതിനകം ഗണിതവിഷയകമായി നൂറിലധികം പുസ്തകങ്ങൾ രചിച്ചു. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്.റഫറൻസ്, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ സാഹിത്യവിഭാഗങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്.
• മിഷേൽ ഒബാമ - മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ (ജനനം ജനുവരി 17, 1964) ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ മുൻ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്.ഇവർ ദാരിദ്ര്യ നിർമാർജ്ജനത്തിനു വേണ്ടിയും, സ്ത്രീകൾക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.
• വി കെ മാധവന്‍കുട്ടി - പ്രസിദ്ധ പത്ര, മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് വി.കെ. മാധവൻകുട്ടി (ജനനം 1934 ജനുവരി 17 - മരണം 2005 നവംബർ 1) . ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം 1956 മുതൽ ഡൽഹിയിൽ 'മാതൃഭൂമി'യുടെ പ്രതിനിധിയായി ജോലി ചെയ്തു. 1987-90 കാലഘട്ടത്തിൽ 'മാതൃഭൂമി' പത്രാധിപരായിരുന്നു. ‘94-ൽ മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചു. 'സൺഡേ', 'ടൈംസ് ഒഫ് ഇൻഡ്യ' എന്നീ പത്രങ്ങളിൽ ഇദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. കേരള, കേന്ദ്ര ഗവൺമെന്റുകളുടെ ഫിലിംജൂറി അംഗമായിരുന്നു. 'ഏഷ്യാനെറ്റിൽ' ഡയറക്‌ടറായും ചീഫ് കറസ്‌പോണ്ടന്റായും സേവനമനുഷ്‌ഠിച്ചിരുന്നു.
• അബ്രഹാം കുഴിക്കാലായിൽ - അബ്രഹാം കുഴിക്കാലായിൽ (കെ എം. അബ്രഹാം) (ജനനം: ജനുവരി 17, 1945) ഒരു അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ശാസ്ത്രജ്ഞനാണ്, ലിഥിയം അയൺ, ലിഥിയം അയൺ പോളിമർ ബാറ്ററികളിൽ അംഗീകൃത വിദഗ്ദ്ധനാണ്, കൂടാതെ അൾട്രാഹി എനർജി ഡെൻസിറ്റി ലിഥിയം എയർ ബാറ്ററിയുടെ ഉപജ്ഞാതാവാണ്. റീചാർജ് ചെയ്യാവുന്ന ലിഥിയം, ലിഥിയം അയൺ ബാറ്ററികളുടെ ഗവേഷണത്തിലും വികസനത്തിലും ഒരു മുൻനിരക്കാരനാണ് ഡോ. കെഎം അബ്രഹാം. നൂതന ബാറ്ററികളുടെ അടിസ്ഥാന ശാസ്ത്രവും എഞ്ചിനീയറിംഗ് വികസനവും അദ്ദേഹത്തിന്റെ സവിശേഷ പശ്ചാത്തലം ഉൾക്കൊള്ളുന്നു.
• എം.ജി. രാമചന്ദ്രൻ - എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ (ജനുവരി 17, 1917–ഡിസംബർ 24, 1987), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977 മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു."റിക്ഷാക്കാരൻ" എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചു. എം.ജി.ആർ സംവിധാനം ചെയ്ത് നിർമ്മിച്ച് 1956-ൽ പുറത്തിറങ്ങിയ "നാടോടി മന്നൻ" എന്ന സിനിമ 2006-ൽ വീണ്ടും പ്രദർശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളിൽ 14 ആഴ്ച്ച ഹൗസ്ഫുൾ ആയി ഓടി.
• ജാവേദ് അക്തർ - ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജാവേദ് അക്തർ. ഇദ്ദേഹം 1945 ജനുവരി 17ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ്. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1999 ൽ പത്മശ്രീയും 2007 ൽപത്മവിഭൂഷണും ലഭിച്ചു.
• ജിം ക്യാരി - ജെയിംസ് യൂജീൻ "ജിം" ക്യാരി (Born ജനുവരി 17, 1962) ഒരു കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര നടനും ഹാസ്യകലാകാരനുമാണ്.ഏസ് വെഞ്ചുറ : പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് ജിം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.പിന്നീട് അതിന്റെ രണ്ടാം ഭാഗമായ ഏസ് വെഞ്ചുറ: വെൻ നേച്ചർ കോൾസ് എന്ന് ചിത്രത്തിലും ഇദ്ദെഹം മികച്ചപ്രകടനം കാഴ്ച്ച വച്ചു.ദ മാസ്ക്ക്; ഡമ്പ് ആന്റ് ഡമ്പർ; മി, മൈസെൽഫ് & ഐറീൻ; ഫൺ വിത്ത് ഡിക്ക് ആന്റ് ജെയിൻ; ദ കേബിൾ ഗൈ; ലയർ ലയർ; ബ്രൂസ് ഓൾ മൈറ്റി എന്നീ ചിത്രങ്ങൾ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിള്ള ഇദ്ദേഹത്തിന്റെ മികവ് വെളിവാക്കുന്നവയാണ്. മാർച്ച് 14, 2008-ൽ പുറത്തിറങ്ങിയ ഹോർട്ടൺ ഹിയേഴ്സ് എ ഹൂ! അനിമേഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രമഅയ ഹോർട്ടണ് ശബ്ദം നൽകിയിരിക്കുന്നത് ക്യാരിയാണ്. ഇദ്ദേഹത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
• മുഹമ്മദ് അലി - ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി ( ജനനം:ജനുവരി 17 1942) . മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ടുക്കി ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം ആറ് തവണയും നാഷണൽ ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു.
• ഹെയ്സ്നം കനൈലാൽ - പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (17 January 1941 – 6 October 2016). പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മരണാനന്തരം രണ്ടാമത് അമ്മന്നൂർ പുരസ്‌കാരം ഹെയ്സ്നം കനൈലാലിനും ഭാര്യ സാബിത്രി കനൈലാലിനും ലഭിച്ചു.1985 ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാദമി രത്ന അവാർഡും ലഭിച്ചിട്ടുണ്ട്.
• ശകുന്തള പരഞ്ച്പൈ - ശകുന്തള പരഞ്ച്പൈ ഇന്ത്യൻ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു. 1958–64 വരെ മഹാരാഷ്ട്രയുടെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും 1964–70 വരെ രാജ്യസഭാംഗവുമായിരുന്നു. 1938 മുതൽ നടത്തി വന്നിരുന്ന കുടുംബാസൂത്രണത്തിലെ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ പത്മഭൂഷൺ നല്കി ആദരിച്ചിരുന്നു. അടുത്തകാലത്ത് മഹാരാഷ്ട്രയിൽ ജനസംഖ്യയിലുണ്ടായ കുറവ് ശകുന്തളയുടെ ദീർഘകാല പ്രയത്നത്തിന്റെ ഫലമാണ്. മറാത്തിയിൽ ധാരാളം നാടകങ്ങളും എഴുതിയിട്ടുണ്ട്. മറാത്തി കഥയെ അടിസ്ഥാനപ്പെടുത്തി ശകുന്തള നിർമ്മിച്ച ഹിന്ദിയിലെ കുട്ടികൾക്കുള്ള ചലച്ചിത്രം യെ ഹെ ചക്കഡ് ബക്കഡ് ബംബെ ഹോ 2003-ൽ റിലീസു ചെയ്യുകയുണ്ടായി.
• ബെഞ്ചമിൻ ഫ്രാങ്ക്ലിൻ - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (ജനനം ജനുവരി 17, 1706 - മരണം ഏപ്രിൽ 17, 1790). ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം. അമ്മേരിക്കൻ പ്രബുദ്ധധയുടെ (American Enlightenment) പ്രമുഖനായ വക്താവായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെടുന്നത്. ഭൗതികശാസ്ത്ര ചരിത്രത്തിന്റ്റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങളിലൂടെ അദ്ദേഹം സ്ഥാനമുറപ്പിച്ചു; മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടിത്തങൾ, അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു.
• കാത്തറീൻ ബൂത്ത് - സാൽവേഷൻ ആർമ്മിയുടെ അമ്മ എന്നറിയപ്പെടുന്ന വനിതയായിരുന്നു കാത്തറീൻ ബൂത്ത്. (17 ജനുവരി 1829 – 4 ഒക്റ്റോബർ 1890).
• സ്മരണകൾ
• നന്ദിത കെ.എസ്. - മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത (ജനനം മെയ് 21, 1969 - മരണം ജനുവരി 17, 1999). 1999 ജനുവരി 17ന് അവർ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു. 1985 മുതൽ 1993 വരെയുള്ള കാലയളവിൽ അവരുടെ ഡയറിയിൽ സ്വകാര്യമായി എഴുതി സൂക്ഷിച്ചിരുന്ന കവിതകൾ മരണശേഷം മാത്രമാണ് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. മരണത്തിനു ശേഷമാണ് അവരിലെ കവയത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ് അവരുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ടായിരുന്ന കവിതകൾ വീട്ടുകാർ കണ്ടെടുക്കുന്നതും അവ പ്രസിദ്ധീകരിക്കപ്പെടുന്നതും. നന്ദിതയുടെ ജീവിതത്തേയെയും കവിതകളെയും ആസ്പദമാക്കി എൻ.എൻ. ബൈജു 'നന്ദിത' എന്ന പേരിൽ പുറത്തിറങ്ങാത്ത ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. നന്ദിതയുടെ കവിതകൾ - ഇതിന്റെ ആദ്യ പ്രതി 2002ലും നാലാമത്തെ പ്രതി 2007ലും പ്രസിദ്ധീകരിച്ചു. നിലവിൽ ഇതിന്റെ 8 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.
• എസ്. ബാലകൃഷ്ണൻ - പത്തിലധികം മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഒരു സംഗീതജ്ഞനായിരുന്നു എസ്. ബാലകൃഷ്ണൻ (1948 നവംബർ 8 - 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'ഒരായിരം കിനാക്കളാൽ', 'ഉന്നം മറന്ന് തെന്നിപ്പറന്ന', 'ഏകാന്തചന്ദ്രികേ', 'നീർപ്പളുങ്കുകൾ', 'പവനരച്ചെഴുതുന്നു', 'പാതിരാവായി നേരം' തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.
• അലക്സാണ്ടർ ആൻഡേഴ്സൺ - ഒരു അമേരിക്കൻ ശില്പിയായിരുന്നു അലക്സാണ്ടർ ആൻഡേഴ്സൺ (ഏപ്രിൽ 21, 1775 – ജനുവരി 17, 1870). അമേരിക്കയിൽ ആദ്യമായി ദാരുശില്പങ്ങൾ നിർമിച്ചത് ഇദ്ദേഹമായിരുന്നു.പല ഗ്രന്ഥങ്ങൾക്കും ആൻഡേഴ്സൻ ചിത്രീകരണങ്ങൾ നൽകി. ഛായാചിത്രങ്ങൾ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങൾ വരയ്ക്കുന്നതിലും ഇദ്ദേഹം പ്രാഗല്ഭ്യം പ്രകടമാക്കി. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി (Elementary Spelling Book) ന് ഇദ്ദേഹം തയ്യാറാക്കിയ ചിത്രീകരണങ്ങളും ഷെയ്ക്സ്പിയറുടെ നാടകങ്ങളുടെ ചിത്രീകരണങ്ങളുമാണ്. ഏതാണ്ട് 300 ദാരുശില്പങ്ങൾ ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു.
• ആങ്ക്വെറ്റി ദ്യൂപറോ - ഭാരതീയ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു ഫ്രഞ്ച് പണ്ഡിതനാണ് ആങ്ക്വെറ്റി ദ്യൂപറോ (ജ:7 ഡിസം: 1731 – മ: 17 ജനു:1805). ഉന്നതപഠനമേഖലയിൽ പ്രധാന വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങൾ ഫ്രഞ്ചിലേയ്ക്കു മൊഴിമാറ്റം നടത്തിയത് അദ്ദേഹമാണ് .
• കാർലോ ഡോൾസി - കാർലോ ഡോൾസി ഇറ്റാലിയൻ ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 മേയ് 25-ന് ഫ്ലോറൻസിൽ ജനിച്ചു. ജീവിതകാലം മുഴുവൻ സ്വന്തനാട്ടിൽ താമസിച്ച ഡോൾസി കർമനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാൽ മതപരമായ വിഷയങ്ങൾ ക്യാൻവാസിൽ പകർത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങൾ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. സർ തോമസ് ബെയ്ൻസിന്റെ പോർട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. 1686 ജനുവരി 17-ന് ഫ്ലോറൻസിൽ ഇദ്ദേഹം അന്തരിച്ചു.
• പി.ആർ. കുറുപ്പ് - കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്നു പുത്തൻപുരയിൽ രാവുണ്ണിക്കുറുപ്പ് എന്ന പി.ആർ. കുറുപ്പ് (30 സെപ്റ്റംബർ 1915 - 17 ജനുവരി 2001). മൂന്നും പത്തും കേരളനിയമസഭകളിലായി ഇദ്ദേഹം ജലസേചനം, സഹകരണം, വനം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
• ജ്യോതി പ്രസാദ് അഗർവാല - ജ്യോതി പ്രസാദ് അഗർവാല, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ സ്വാതന്ത്ര്യസമരസേനാനിയും, കവിയും, നാടകൃത്തും, സംഗീത സംവിധായകനുമായിരുന്നു. 'രൂപ്കൺവർ' എന്ന് വിളിക്കുന്ന ജ്യോതി പ്രസാദ് അഗർവാല ആസാമീസ് സിനിമയുടെ പിതാവാ യി അറിയപ്പെടുന്നു.1935-ൽ നിർമ്മിച്ച 'ജോയ്മതി' ആണ് ആസാമിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ തിരക്കഥ, ഗാനങ്ങൾ, സംഗീതസംവിധാനം, വേഷാലങ്കാരം, രംഗസംവിധാനം, ചിത്രസംയോജനം തുടങ്ങിയവയെല്ലാം നിർവ്വഹിച്ചത് അദ്ദേഹം തന്നെ. അദ്ദേഹം മരിച്ച ദിവസം (ജനുവരി17 ) അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 'ആർട്ടിസ്റ്റ് ഡെ' (ശില്പി ദിവസ്) ആയി ആചരിക്കുന്നു.
• ജ്യോതി ബസു - ജ്യോതി ബസു( ജൂലൈ 8,1914- ജനുവരി 17 2010) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു.1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന് ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു വർഷം ഇടതുപക്ഷസർക്കാരിനെ നയിച്ചു.
• സുനന്ദ പുഷ്കർ - മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയായിരുന്നു സുനന്ദ പുഷ്കർ (ജനനം: 1962 ജനുവരി 1 – മരണം: 2014 ജനുവരി 17). ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്‌പോർട്‌സ് വേൾഡിന്റെ സഹ ഉടമയുമായിരുന്നു.
• പണ്ഡിറ്റ് ഗോപാലൻനായർ - ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ (ജനനം ഏപ്രിൽ 18, 1868 - മരണം 1968 ജനുവരി 17) .പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചിരാജാവിൽ നിന്നു സാഹിത്യകുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു.
• പാട്രിസ് ലുമുംബ - കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ(2 ജൂലൈ 1925 - 17 ജനുവരി 1961) ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെട്ടു.
• ബോബി ഫിഷർ - അമേരിക്കയിൽ ജനിച്ച ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററാണ് റോബർട്ട് ജെയിംസ് "ബോബി" ഫിഷർ. (മാർച്ച് 9, 1943 - ജനുവരി 17, 2008). കൗമാര പ്രായത്തിൽതന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനായി. 1972-ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന അമേരിക്കക്കാരനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്. 1956-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന റോസെൻവാൾഡ് മെമ്മോറിയൽ ടൂർണമെന്റിൽ ഡൊണാൾഡ് ബ്രൌണും ബോബി ഫിഷറും തമ്മിലുള്ള ചെസ്സ് മത്സരം നൂറ്റാണ്ടിന്റെ കളി എന്ന പേരിൽ പ്രസിദ്ധമാണ്.
• യോസ ബുസോൺ - ജപ്പാനിൽ എദോ കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു യോസ ബുസോൺ (1716 – ജനു: 17, 1784).കൊബയാഷി ഇസ്സയ്ക്കും മത്സുവോ ബാഷോയ്ക്കും തുല്യമായ സ്ഥാനമാണ് ബുസോണിനുള്ളത്.
• ലിയോനാർഡ് യൂജീൻ ഡീക്സൺ - അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് യൂജീൻ ഡീക്സൺ (ജനനം 1874 ജനുവരി 22 - മരണം ജനുവരി 17, 1954). ടെക്സാസ് സർവകലാശാലയിൽനിന്ന് ബിരുദവും (1893) ബിരുദാനന്തര ബിരുദവും (1894) ഷിക്കാഗോ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും (1896) നേടിയശേഷം ഷിക്കാഗോ സർവ്വകലാശാലയിൽത്തന്നെ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു (1900-39). ഗ്രൂപ്പ് സിദ്ധാന്തം, സംഖ്യാസിദ്ധാന്തം, ബീജഗണിതവും അവയുടെ അങ്കഗണിതങ്ങളും, നിശ്ചരങ്ങൾ (invariants), ഗണിതശാസ്ത്രചരിത്രം തുടങ്ങിയവയിലാണ് ഇദ്ദേഹം തന്റെ ഗവേഷണ സപര്യ കേന്ദ്രീകരിച്ചിരുന്നത്. പരിബദ്ധക്ഷേത്രങ്ങളെ (finite field) കുറിച്ചുള്ള പ്രമാണങ്ങൾ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡിക്സൻ ശാസ്ത്രലോകത്ത് ശ്രദ്ധേയനായിത്തീർന്നു.
• ലൂയിസ് കംഫർട്ട് ടിഫാനി - ഒരു അമേരിക്കൻ ചിത്രകാരനാണ് ലൂയിസ് കംഫർട്ട് ടിഫാനി (ജനനം ഫെബ്രുവരി 18, 1848 - മരണം ജനുവരി 17, 1933). കരകൗശലരംഗത്തും അലങ്കാരരംഗത്തും ഇദ്ദേഹം പ്രശസ്തനാണ്. പൂർവദേശത്തെ പ്രകൃതിദൃശ്യങ്ങളുടെ ഗൃഹാതുരത്വം കലർന്ന ആവിഷ്കാരങ്ങളായിരുന്നു ആദ്യകാലചിത്രങ്ങൾ. ആദ്യകാല ഗുരുക്കന്മാരിലൊരാളായ ജോർജ് ഇന്നസിന്റെ സ്വാധീനം അവയിലെല്ലാം പ്രകടമായിരുന്നു.
• സുചിത്ര സെൻ - സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത ബംഗാളി ചലച്ചിത്ര നടിയായിരുന്നു (6 ഏപ്രിൽ 1931 - 17 ജനുവരി 2014). 1963-ൽ മോസ്കോ ചലച്ചിത്ര ഉത്സവത്തിൽ സുചിത്ര വെള്ളി പുരസ്ക്കാരം നേടിയപ്പോൾ അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി എന്ന നേട്ടവും കൈവരിച്ചു. 1972-ൽ ഇന്ത്യൻ സർക്കാർ പത്മശ്രീയും 2012-ൽ ബംഗാൾ സർക്കാർ ബംഗ ബിഭൂഷണും നൽകി ആദരിച്ചു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
കണ്ണൂർ
1.തെയ്യങ്ങളുടെ നാട്
2.ടോളമിയുടെ കൃതികളിൽ നൗറ എന്നു പ്രതിപാദിക്കുന്ന സ്ഥലം
3. പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ പൈതൽമല സ്ഥിതിചെയ്യുന്ന ജില്ല
4.ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല
5.കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം
6.കേരളത്തിലെ ഏക കന്റോൺമെന്റ്
7.സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല
8.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല
9.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ C.K.ലക്ഷ്മണന്റെ സ്വദേശം
10.കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്
- കല്യാശ്ശേരി (കണ്ണൂർ)
2.ടോളമിയുടെ കൃതികളിൽ നൗറ എന്നു പ്രതിപാദിക്കുന്ന സ്ഥലം
3. പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ പൈതൽമല സ്ഥിതിചെയ്യുന്ന ജില്ല
4.ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല
5.കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം
6.കേരളത്തിലെ ഏക കന്റോൺമെന്റ്
7.സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല
8.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല
9.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ C.K.ലക്ഷ്മണന്റെ സ്വദേശം
10.കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്
- കല്യാശ്ശേരി (കണ്ണൂർ)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments