New

6/recent/ticker-posts

TODAY IN HISTORY - JANUARY 13: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ജനുവരി 13 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ഇന്ന്  2022 ജനുവരി 13 (1198 ധനു 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, കൂടാതെ ഇന്നത്തെ പ്രധാന വാർത്തകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ജനുവരി 13
• പൊതു റേഡിയോ പ്രക്ഷേപണ ദിനം
• ദേശീയ സ്റ്റിക്കർ ദിനം
• റഷ്യൻ പത്ര ദിനം (റഷ്യ)
• വിമോചന ദിനം (ടോഗോ)
• ജനാധിപത്യ ദിനം (കേപ് വെർഡെ)
• ദേശീയ റബ്ബർ ഡക്കി ദിനം (യുഎസ്എ)
• സ്റ്റീഫൻ ഫോസ്റ്റർ സ്മാരക ദിനം (യുഎസ്എ)
• കൊറിയൻ അമേരിക്കൻ ദിനം (യുഎസ്എ)
• സെന്റ് നട്ട്സ് ഡേ (സ്വീഡൻ , ഫിൻലാൻഡ്)
• സ്വാതന്ത്ര്യ സംരക്ഷകരുടെ ദിനം (ലിത്വാനിയ)
ചരിത്ര സംഭവങ്ങൾ
• 1602 – വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
• 1610 – ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
• 1822 - എപിഡൗറസിലെ ആദ്യ ദേശീയ സമ്മേളനത്തിൽ ഗ്രീക്ക് പതാകയുടെ രൂപകല്പന സ്വീകരിച്ചു.
• 1849 - വാൻകൂവർ ദ്വീപിൽ കോളനി സ്ഥാപിതമായി.
• 1888 - വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സ്ഥാപിതമായി.
• 1910 - ആദ്യത്തെ പൊതു റേഡിയോ പ്രക്ഷേപണം നടക്കുന്നു; ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപറ ഹൌസിൽ നിന്നും ഓപറസ് കാവല്ലേറിയ റുസ്റ്റിക്കാനയുടെയും പഗ്ലിയാച്ചിയുടെയും ഒരു ലൈവ് പെർഫോമൻസ് അയക്കുന്നു.
• 1911  - നാടക പ്രവർത്തകൻ,എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായഗെഹാർട്ട്ഹാപ്റ്റ്മാന്റെ "ഡൈ റാറ്റൻ" എന്ന നാടകം ബെർലിനിൽ പ്രദർശിപ്പിച്ചു.
• 1923 -  മഹാകവി കുമാരനാശാന് വെയിൽസ് രാജകുമാരൻ തങ്കത്തിൽ തീർത്ത പട്ടും വളയും സമ്മാനിച്ചു.
• 1930 – മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
• 1934 - ഗാന്ധിജിയുടെ വടകര സന്ദർശന വേളയിലെ  ആഹ്വാനപ്രകാരം 16 വയസ്സുള്ള കൗമുദി എന്ന പെൺകുട്ടി സ്വയം ആഭരണങ്ങൾ ഊരി സമർപ്പിച്ചു.
• 1934 - ഗാന്ധിജി മയ്യഴി സന്ദർശിച്ചു.
• 1938  - ചർച്ച് ഓഫ് ഇംഗ്ലണ്ട് പരിണാമ സിദ്ധാന്തം അംഗീകരിക്കുന്നു.
• 1939 - ഓസ്ട്രേലിയയിലെ 20,000 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ ബ്ലാക് ഫ്രൈഡേ കാട്ടുതീ, 71 പേരുടെ ജീവൻ അപഹരിക്കുന്നു.
• 1942 - ഹെൻറി ഫോഡ് ഒരു പ്ലാസ്റ്റിക് ഓട്ടോമൊബൈൽ പേറ്റന്റ് സ്വന്തമാക്കി. അത് സാധാരണ നിരക്കിനേക്കാൾ 30% ഭാരം കുറവാണ്.
• 1950 - ഫിൻ‌ലാൻ‌ഡ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു.
• 1951 - ആദ്യത്തെ ഇന്തോചൈന യുദ്ധം : വാൻ യാൻ യുദ്ധം ആരംഭിച്ചു.
• 1957 - ലോകത്തിലെ ഏറ്റവും നീളംകൂടിയ ഹിരാക്കുഡ് അണകെട്ട് സാംബൽപ്പൂരിൽ  പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു.
• 1964 – കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
• 1978 -  നാസ തങ്ങളുടെ ആദ്യത്തെ അമേരിക്കൻ വനിതാ ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തു.
• 1993 - കെമിക്കൽ ആയുധ കൺവെൻഷൻ (സിഡബ്ല്യുസി) ഒപ്പുവച്ചു.
• 2000 - ബിൽ ഗേറ്റ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞു.
• 2001 - ഇഎൽ സാൽവഡോറിൽ ഒരു ഭൂകമ്പം ഉണ്ടായി, 800 ൽ അധികം പേർ കൊല്ലപ്പെട്ടു.
• 2009 - 2008-ലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബഹുമതി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി.
• 2016 - സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രഖ്യാപിച്ചു.
• 2018 - ഹവായിയിലെ ഒരു മിസൈൽ സമരത്തെക്കുറിച്ച് തെറ്റായി അടിയന്തര മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു.
• 2018 - സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം (മൂന്നു ലക്ഷം രൂപ) ഗിരീഷ് കർണാടിന് ലഭിച്ചു.
ജന്മദിനങ്ങൾ
• രാകേഷ് ശർമ - ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ  (ജനനം: 1949 ജനുവരി 13). 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം. രാജ്യം അശോകചക്രം നൽകി രകേഷ്‌ ശർമ്മയെ ആദരിച്ചു. യു.എസ്.എസ്.ആറിൻറെ ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതി നേടി. ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ എന്ന ബിരുദവും ലഭിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്പർ ആണ് രാകേഷ് ശർമ. വ്യോമസേനയിൽ നിന്ന് വിങ്ങ്‌ കമാൻഡറായാണ് അദ്ദേഹം വിരമിച്ചത്‌.
• വിനയ് ഫോർട്ട് - ഒരു മലയാളചലച്ചിത്രനടനാണ് വിനയ് ഫോർട്ട് യഥാർത്ഥ പേര് വിനയ് കുമാർ (ജനനം  13 January 1983). അഭിനയത്തിൽ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
• മേഘ മാത്യു - മേഘാ മാത്യു (Born: 13 January 1994) ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘാ മാത്യു വെള്ളിത്തിരയിലെ തൻറെ അരങ്ങേറ്റം നടത്തിയത്. 2017 ൽ ടോം എമ്മാട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപരത എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും മേഘ അവതരിപ്പിച്ചിരുന്നു.
• ജയദേവൻ ചക്കടത്ത് - മലയാളം സിനിമകളിലെ കൃതികൾക്ക് പേരുകേട്ട ഒരു ശബ്ദ എഡിറ്ററും റെക്കോർഡിസ്റ്റുമാണ് ജയദേവൻ ചക്കടത്ത്  (ജനനം: 13 ജനുവരി 1981) . ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിന് 2017 ൽ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്  നേടിയിട്ടുണ്ട്. മികച്ച ശബ്ദ റെക്കോർഡിസ്റ്റിനുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി പൂർവ്വ വിദ്യാർത്ഥിയാണ് (1998-2002).
• ഇമ്രാൻ ഖാൻ (നടൻ) - ഒരു ബോളിവുഡ് അഭിനേതാവാണ്‌ ഇമ്രാൻ ഖാൻ (ജനനം: 13 ജനുവരി 1983). 2008 ൽ പുറത്തിറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഇമ്രാൻ ബോളിവുഡിൽ ശ്രദ്ധേയനായത്. ഇമ്രാൻ ആദ്യമായി അഭിനയിച്ചത് 1988 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ്. 
• അധ്യയൻ സുമൻ - ഹിന്ദി ചലച്ചിത്രത്തിലെ ഒരു പുതിയ നടനാണ് അദ്ധ്യയൻ സുമൻ (ജനനം 13 ജനുവരി 1988) .ആദ്യ ചിത്രം 2008 ൽ ഇറങ്ങിയ ഹാൽ ഏ ദിൽ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വിമർശന അവാർഡും ലഭിച്ചു.
• സി. അച്യുതമേനോൻ - ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു. 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്കോ സന്ദർശിച്ചിട്ടുണ്ട്.
• അശ്മിത് പട്ടേൽ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് അശ്മിത് പട്ടേൽ (ജനനം: 1978 ജനുവരി 13). 
• ഒർലാന്റോ ബ്ലൂം - ഒർലാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം (ജനനം  1977 ജനുവരി 13) ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ്. 2000-ങ്ങളുടെ ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ എൽഫ് രാജകുമാരനായ ലെഗോളാസ്, പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ കൊല്ലനായ വിൽ ടർണർ എന്നീ കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. 
• കാബു - ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു കാബു എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ട്(13 ജനുവരി 1938 - 7 ജനുവരി 2015). പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു..
• കെ.സി. ജോർജ്ജ്  - കേരളാ നിയമസഭയിലെ ഒരു മുൻ മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ് (13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986). ഒന്നാം കേരള നിയമസഭയിൽ മാവേലിക്കര നിയോജകമണ്ഡലത്തേയായിരുന്നു (സി.പി.ഐ.) കെ.സി. ജോർജ്ജ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ.സി. ജോർജ്ജ്. 1952-54 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭാംഗവുമായിരുന്നു.
• നോബനീത ദേബ സെൻ - ബംഗാളി ഇന്ത്യൻ നോവലിസ്റ്റും അദ്ധ്യാപികയും കവയിതിയുമാണ് നോബനീത ദേബ സെൻ  (ജനനം   13 ജനുവരി1938) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്രരായ ബംഗാളി സാഹിത്യകാരന്മാരിലൊരാളോണ് നൊബനീത. 2000 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 
• ഇ.എസ്. ബിജിമോൾ - കേരള നിയമസഭയിൽ ഇടുക്കി ജില്ലയിലെ പീരുമേടിനെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇ.എസ്. ബിജിമോൾ(ജ :13 ജനുവരി 1972). സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. പ്ലാന്റേഷൻ മേഖലയിലെ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയാണ്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.
• രൺവീർ ഷോരെ - ഹിന്ദി ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് രൺ‌വീർ ഷോരെ.(ജനനം: ജനുവരി 13 ,1968 ). നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്. 
• വിൽഹെം വീൻ - ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ (ജനനം  13 ജനുവരി 1864 - മരണം  30 ഓഗസ്റ്റ് 1928). താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു. 1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
സ്മരണകൾ
• ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ - കേരളത്തിലെ ഒരു ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്നു ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ. ചിറക്കൽ കോവിലകത്തെ ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയുടെയും തയ്യിൽ കല്യാണിക്കുട്ടി കെട്ടിലമ്മയുടെയും മകനായി 1907 നവംബർ 17നാണ് ജനിച്ചത്. 1977 ജനുവരി 13-ന് ഇദ്ദേഹം അന്തരിച്ചു.
• മാവേലിക്കര കൃഷ്ണൻകുട്ടി നായർ - കർണാടക സംഗീതജ്ഞനും മൃദംഗ വാദകനുമായിരുന്നു മാവേലിക്കര കൃഷ്ണൻകുട്ടി നായർ (11 ഒക്ടോബർ 1920 – 13 ജനുവരി 1988). പളനി സുബ്രമണ്യം പിള്ളയായിരുന്നു ഗുരു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.പത്മശ്രീ പുരസ്കാരംനൽകി രാജ്യം ആദരിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആർട്ടിസ്റ്റായിരുന്നു. മാവേലിക്കര എസ്.ആർ. രാജു, ടി.വി. വാസൻ എന്നിവർ ഉൾപ്പെടെ അനേകം ശിഷ്യരുണ്ട്.
• സ്റ്റീഫൻ ഫോസ്റ്റർ - അമേരിക്കൻ സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗാനരചയിതാവാണ് സ്റ്റീഫൻ ഫോസ്റ്റർ (ജൂലൈ 4, 1826 – ജനുവരി 13, 1864), ഇരുനൂറിലേറെ ഗാനങ്ങൾ രചിച്ച ഫോസ്റ്ററിന്റെ പല ഗാനങ്ങളും 150 വർഷങ്ങൾക്കിപ്പുറവും വളരെ ജനകീയമായി നിലകൊള്ളുന്നു. 19 -ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ഗാനരചയിതാവ് എന്നും ഫോസ്റ്റർ അറിയപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന അമേരിക്കൻ ഗാനരചയിതാവും ഫോസ്റ്റർ ആണത്രേ. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികൾ മിക്കതും നഷ്ടമായെങ്കിലും അവയുടെ പകർപ്പുകൾ പല ശേഖരത്തിലും ലഭ്യമാണ്.
• വെൺമണി മഹൻ നമ്പൂതിരിപാട് - വെൺമണി പ്രസ്താനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും പൂരപ്രബന്ധം, കവിപുഷ്പമാല,ഭൂതി ബുഷചരിതം തുടങ്ങിയ കൃതികളും മുന്നു ആട്ടകഥകളും തുള്ളലും രചിച്ച കവിയാണ്  വെൺമണി മഹൻ നമ്പൂതിരിപാട്  (1844 - ജനുവരി 13,1893) .
• അഞ്ജലിദേവി - തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നൂറ്റിയമ്പതോളം ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള അഭിനേത്രിയും നിര്‍മാതാവുമാണ്  അഞ്ജലിദേവി ( 24 ഓഗസ്റ്റ്‌ 1927 – 13 ജനുവരി  2014 ) .
• ജെ.ആർ.എഫ്. ജേക്കബ് - ജേക്കബ് ഫർജ് റാഫേൽ എന്ന ജെ ആർ എഫ് ജേക്കബ് (J. F. R. Jacob) (1923 – 13 ജനുവരി 2016) ഇന്ത്യൻ കരസേനയിലെ ഒരു ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു. 1971 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വഹിച്ച പങ്കിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത്. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ആ യുദ്ധത്തിൽ അന്നു മേജർ ജനറൽ ആയിരുന്ന അദ്ദേഹം ഇന്ത്യൻ സേനയുടെ കിഴക്കൻ കമാണ്ടിനെ വിജയത്തിലേക്കു നയിച്ചു. 36 വർഷം നീണ്ടുനിന്ന തന്റെ സൈനികസേവനത്തിൽ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിലും 1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. പിന്നീട് ഗോവയുടെയും പഞ്ചാബിന്റെയും ഗവർണ്ണർ ആയിരുന്നു. 
• ജെയിംസ് ജോയ്സ് - ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് (ജനനം: ഫെബ്രുവരി 2 1882 – മരണം: ജനുവരി 13 1941) ഒരു ഐറിഷ് പ്രവാസി എഴുത്തുകാരനായിരുന്നു. 20-ആം നൂ‍റ്റാ‍ണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായി ജെയിംസ് ജോയ്സിനെ കരുതുന്നു. യൂളിസീസ് (1922), ഫിന്നെഗൻസ് വേക്ക് (1939) ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ (1916) എന്നീ‍ നോവലുകളും ഡബ്ലിനേഴ്സ് എന്ന ചെറുകഥാസമാഹാരവുമാണ് മുഖ്യ കൃതികൾ. ബോധധാര (stream of conciousneess) എന്ന ശൈലിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. 
• മാർഗരറ്റ് ഡെലാൻറ് - ```മാർഗരറ്റ് ഡെലാന്റ് (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ) (ജീവിതകാലം : ഫെബ്രുവരി 23, 1857 – ജനുവരി 13, 1945) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു. അവർ തന്റെ ആത്മകഥ രണ്ടു വാല്യങ്ങളായി എഴുതിയിട്ടുണ്ട്.1886 ൽ അവരുടെ കാവ്യസമാഹാരമായ "The Old Garden" പ്രസിദ്ധീകരിക്കപ്പെട്ടു.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1. DNA യുടെ ഘടന കണ്ടുപിടിച്ചതാര്-
- വാട്സൺ ക്രിക്

2. ജീവികളുടെ ശരീരഘടനയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ-
- ഫിസിയോളജി

3. As You Like It രചിച്ചതാര്-
- ഷേക്സ്പിയർ

4. കേരളത്തിന്റെ പത്തായം/കലവറ എന്നറിയപ്പെടുന്ന പ്രദേശം-
- കുട്ടനാട്

5. ചോരയും ഇരുമ്പും എന്ന നയം ആരുടേതായിരുന്നു-
- ബിസ്മാർക്ക്

6.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം-
- കേരളം

7. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം-
- ഇന്തോനേഷ്യ

8. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ തടാകം-
- മാനസസരോവർ

9. ഇന്ത്യയുടെ വാനമ്പാടി-
- സരോജിനി നായിഡു

10. കൽക്കരി നദി എന്നറിയപ്പെടുന്ന നദി-
- റൈൻ


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments