New

6/recent/ticker-posts

TODAY IN HISTORY - JANUARY 12: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ജനുവരി 12 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ഇന്ന്  2022 ജനുവരി 12 (1198 ധനു 27) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, കൂടാതെ ഇന്നത്തെ പ്രധാന വാർത്തകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ജനുവരി 12
• സ്വാമി വിവേകാനന്ദ ജയന്തി
• ദേശീയ യുവജന ദിനം (ഇന്ത്യ)
• ഇന്റർനാഷണൽ കിസ് എ ജിഞ്ചർ ഡേ
• ദേശീയ ഫാർമസിസ്റ്റ് ദിനം
• ദേശീയ കെറ്റിൽബെൽ ദിനം
• സ്മാരക ദിനം (തുർക്ക്മെനിസ്ഥാൻ)
• ദേശീയ ഹോട്ട് ടീ ദിനം (യുഎസ്എ)
• ദേശീയ ഫാർമസിസ്റ്റ് ദിനം (യുഎസ്എ)
• ദേശീയ ചിക്കൻ കറി ദിനം (യുഎസ്എ)
• ദേശീയ മാർസിപാൻ ദിനം (യുഎസ്എ)
• രാഷ്ട്രീയ തടവുകാരുടെ ദിനം (ഉക്രെയ്ൻ)
• സാൻസിബാർ വിപ്ലവ ദിനം (ടാൻസാനിയ)
• പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പ്രൊഫഷണലുകളുടെ ദിനം (റഷ്യ)
ചരിത്ര സംഭവങ്ങൾ
• 1528 – ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.
• 1801 -  ബുക്കാനൻ എന്ന വിദേശ സഞ്ചാരി കേരളത്തിലെ ഏക മുസ്ലിം രാജവംശംത്തിൻറെ ആസ്ഥാനമായ അറയ്ക്കൽ കൊട്ടാരം സന്ദർശിച്ചു.
• 1866 - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.
• 1895 - യുണൈറ്റഡ് കിംഗ്ഡത്തിൽ നാഷണൽ ട്രസ്റ്റ് സ്ഥാപിതമായി. 
• 1908 – ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.
• 1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന നിർദ്ദേശം യുണൈറ്റഡ് സ്റ്റേറ്റ്സ് ജനപ്രതിനിധി നിരസിച്ചു .
• 1916 - ബ്രിട്ടൻ ഗിൽബെർട്ട് & എല്ലിസ് ദ്വീപുകളെ പസഫിക്കിലെ ഒരു കോളനിയായി പ്രഖ്യാപിച്ചു.
• 1932 - ഹട്ടി കാരവേ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി .
• 1933 - യുഎസ് കോൺഗ്രസ് ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചു.
• 1937 - ഗാന്ധിജി കേരളം സന്ദർശിച്ചു.
• 1945 - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.
• 1948- മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങി.
• 1970 - നൈജീരിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് ബിയാഫ്ര കീഴടങ്ങി .
• 1985 - സ്വാമി വിവേകാനന്ദൻറെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങി.
• 1995 -  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താപവൈദ്യുത പദ്ധതിയായ നല്ലളം ഡീസൽ പവർ പ്ലാന്റ് നാടിന് സമർപ്പിച്ചു.
• 1998 - മനുഷ്യ ക്ലോണിംഗ് നിരോധിക്കാൻ പത്തൊൻപത് യൂറോപ്യൻ രാജ്യങ്ങൾ സമ്മതിച്ചു .
• 2003 - ഐ.പി.എസ്. ഓഫീസർ കിരൺ ബേദിയെ യു.എന്നിൽ പോലീസ്  ഉപദേഷ്ടാവായി നിയമിച്ചു.
• 2004 - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.
• 2005 - ഡീപ് ഇംപാക്റ്റ് കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.
• 2006 – സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
• 2008 - ഇടുക്കി ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിച്ചു.
• 2009 - എ.ആർ. റഹ്മാന്  ഏറ്റവും മികച്ച രണ്ടാമത്തെ അംഗീകാരമായ ഗോൾഡൻ ബ്രൗൺ പുരസ്കാരം ലഭിച്ചു.
• 2009 - കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ നല്ല അമ്മയ്ക്കുള്ള പുരസ്കാരം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അമ്മ കെ.എം. ശാരദയ്ക്ക് സമ്മാനിച്ചു.
• 2015 - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.
• 2016 - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
• 2016 - ഫ്രാൻസിസ് മാർപാപ്പ എഴുതിയ ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി പുറത്തിറക്കി.
• 2017 - ഇന്ത്യയുടെ സ്കോർപീൻ വിഭാഗത്തിൽപ്പെട്ട  രണ്ടാമത്തെ മുങ്ങി കപ്പൽ ഐ.എൻ.എസ്. ഖാന്ദേരി  മുംബൈയിൽ നീറ്റിലിറക്കി.
• 2018 - 2018ലെ ആദ്യ പിഎസ്എൽവി ദൗത്യം ‘സി–40’ വിജയിച്ചപ്പോൾ,ബഹിരാകാശത്തെത്തിയത് രാജ്യത്തിന്റെ നൂറാമത്തെ ഉപഗ്രഹം.
• 2020 - ഫിലിപ്പൈൻസിലെ ടാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെട്ടു.
ജന്മദിനങ്ങൾ
• സ്വാമി  വിവേകാനന്ദൻ - സ്വാമി വിവേകാനന്ദൻ  (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
• പ്രിയങ്കാ ഗാന്ധി - ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്, ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.
• തങ്ങൾകുഞ്ഞ് മുസ്‌ലിയാർ - കേരളത്തിൽ വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു തങ്ങൾ കുഞ്ഞു മുസ്‌ലിയാർ (January 12th, 1897 - 1966 february 20).  കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു. അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തിൽ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946)[3]. ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരിൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
• അജയ് മാക്കൻ - പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും, ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ്‌ അജയ് മാക്കൻ (ജനനം: ജനുവരി 12, 1964). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
• അമ്പാടി ഇക്കാവമ്മ - മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980).. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.
• ഇ.എം. ശ്രീധരൻ - സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു ഇ.എം. ശ്രീധരൻ (1947 ജനുവരി 12 - 2002 നവംബർ 14). അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
• ഓയിഗെൻ കാൾ ഡുഹ്റിങ് - ഓയിഗെൻ കാൾ ഡുഹ്റിങ് (12 ജനുവരി 1833 – 21 സെപ്റ്റംബർ 1921) ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.1856 മുതൽ 1859 വരെയുള്ള കാലയളവിൽ ബെർലിനിൽ നിയമജ്ഞനായി പ്രവർത്തിച്ചു. മതം, സൈനികവൽക്കരണം, മാർക്സിസം, ബിസ്മാർക്ക് സ്റ്റേറ്റ് സർവകലാശാലകൾ തുടങ്ങിയ സമകാലിക പ്രശ്നങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാർ ചേർന്ന് പെർസണാലിസ്റ്റ് ഉൺഡ് ഇമാൻസിപാറ്റൊർ (Personalist und emanzipator) എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. മുഖ്യമായും ഡ്യുഹ്റിങ്ങിന്റെ ലേഖനങ്ങൾക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായിരുന്നു അത്. 
• ജെറാൾഡ് റസ്സൽ - ബ്രിട്ടീഷ് സൈക്യാട്രിസ്റ്റായ (ജനുവരി 12, 1928 - 26 ജൂലൈ 2018). റസ്സൽസ് സൈൻ എന്ന പേര് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്. 1979 ൽ അദ്ദേഹം ബുളീമിയ നെർവോസ എന്ന അസുഖത്തെ ആദ്യമായി വിവരിച്ചു. റസ്സൽസ് സൈൻ എന്ന പേര് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്. 
 ജോ ഫ്രേസിയർ - ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു ജോ ഫ്രേസിയർ(ജനുവരി 12, 1944 – നവംബർ 7, 2011). സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം ഫോർമാനെതിരെയും രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മുഹമ്മദലിയോടും പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.
• നികൊലായ് നൊസ്കൊവ് - പ്രശസ്തനായ ഒരു റഷ്യൻ ഗായകനാണ് നികൊലായ് നൊസ്കൊവ് (ജനനം12 ജനുവരി 1956 )   ഇദ്ദേഹം റഷ്യൻ റേഡിയോ നൽകുന്ന റഷ്യൻ സംഗീത പുരസ്കാരമായ  ഗോൾഡൺ ഗ്രാമഫോൺ പുരസ്കാരംഅഞ്ചുതവണ നേടിയിട്ടുണ്ട്. 
• ഭഗവാൻ ദാസ് - ഭഗവാൻ ദാസ് (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18) ഒരു ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു.അദ്ദേഹത്തിന്‌ 1955-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകപ്പെട്ടു. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം സംസ്കൃതത്തിലും ഹിന്ദിയിലുമായി മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവിഭക്ഷ ഇന്ത്യയിലെ സെന്റ്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു.
• മഹർഷി മഹേഷ് യോഗി - മഹർഷി മഹേഷ് യോഗി (ജനനം 12 ജനുവരി 1918  - 5 ഫെബ്രുവരി 2008) ഒരു ഇന്ത്യൻ ധ്യാന ഗുരു ആയിരുന്നു, ഒരു പുതിയ മതപരമോ മതേതരമായോ പ്രസ്ഥാനമായും ലോകമെമ്പാടുമുള്ള ഒരു സംഘടനയുടെ നേതാവും ഗുരുവും എന്ന നിലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ആചാര്യനും കൂടി ആണ് മഹേഷ് യോഗി.ട്രാൻസെൻഡെന്റൽ മെഡിറ്റേഷൻ ടെക്നിക് വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. അദ്ദേഹം മഹർഷി ("മഹാനായ ദർശകൻ" എന്നർത്ഥം), യോഗി എന്നീ പേരുകളിൽ അറിയപ്പെട്ടു.
• മാരി കോൾവിൻ - പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു മാരി കോൾവിൻ(12 ജനുവരി 1956– 22 ഫെബ്രുവരി 2012). 
• മുഫ്തി മുഹമ്മദ് സയീദ് - ജമ്മു കാശ്മീരിലെ ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനുമാണ് മുഫ്തി മുഹമ്മദ് സയീദ് (1936 ജനുവരി 12 - 2016 ജനുവരി 7). 1986-ൽ രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും 1989-ൽ വി.പി. സിങ്ങിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കാശ്മീരിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെയാളാണ് മുഫ്തി മുഹമ്മദ് സയീദ്. 1982-ൽ ഷെയ്ക്ക് മുഹമ്മദ് അബ്ദുല്ലയാണ് പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കാശ്മീർ മുഖ്യമന്ത്രി.
• വീരപ്പ മൊയ്‌ലി - ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവും മുൻ കേന്ദ്രമന്ത്രിസഭയിലെ കമ്പനികാര്യം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുമായിരുന്നു വീരപ്പ മൊയ്‌ലി.  (ജനനം: ജനുവരി 12, 1940). കർണ്ണാടക മുൻ മുഖ്യമന്ത്രിയായിരുന്നു. മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാം ലോകസഭയിലെ കാബിനറ്റ് മന്ത്രിയായി 2009 മേയ് 22-ന് സത്യപ്രതിജ്ഞ ചെയ്തു.2009 മുതൽ 2011 വരെ നിയമം, നീതിന്യായം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
• സാക്ഷി മഹാരാജ് - ബി.ജെ.പി.യുടെ നേതാവായ സ്വാമി സച്ചിതാനന്ദ് ഹരി സാക്ഷി മഹാരാജ് (1956 ജനുവരി 12 ) ഇന്ത്യൻ പാർലമെന്റിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
• ഹരൂക്കി മുറകാമി - ലോകമെങ്ങും വായനക്കാരുള്ള ഒരു പ്രമുഖ സമകാലിക ജപ്പാനീസ് എഴുത്തുകാരനാണ് ഹരൂക്കി മുറകാമി (ജനനം ജനുവരി 12, 1949).അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അമ്പതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ദശലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
• ശങ്കര ലിംഗം ദണ്ഡപാനി - മുൻ ഇന്ത്യൻ ക്രിക്കറ്റ് അമ്പയറാണ് ശങ്കര ലിംഗം ദണ്ഡപാനി (ജനനം: 12 ജനുവരി 1958). 1998 ൽ ഒരു ഏകദിന മത്സരത്തിൽ അദ്ദേഹം നിന്നു.
സ്മരണകൾ
• അഗതാ ക്രിസ്റ്റി - ഒരു ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് അഗതാ ക്രിസ്റ്റി (15 സെപ്റ്റംബർ 1890 – 12 ജനുവരി 1976). 1921 ലാണ് ആദ്യനോവൽ പുറത്തിറങ്ങിയത്. ഹെർകൂൾ പൊയ്റോട്ട് എന്നാ പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്.
• അം‌രീഷ് പുരി - ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു അം‌രീഷ് ലാൽ പുരി (ജൂൺ 22, 1932 – ജനുവരി 12, 2005). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ മി. ഇന്ത്യ-1987 എന്ന സിനിമയിലെ മുകം‌ബോ എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ മിസ്റ്റർ ഇന്ത്യലെയും (1987), ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്. 
• ഐ.കെ.കെ. മേനോൻ - കേരളത്തിലെ ഒരു എഴുത്തുകാരനാണ് ഐ.കെ.കെ. മേനോൻ (1919-2011). ഐ.കെ.കെ.എം. എന്ന പേരിലാണ് ഇദ്ദേഹം കഥകളെഴുതിയിരുന്നത്. 1919 ഡിസംബർ 9-ന് തൃശ്ശൂരിലാണ് ജനനം. 2011 ജനുവരി 12-ന് ഡൽഹിയിൽ വെച്ച് അന്തരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലേഖനങ്ങൾ, കഥാസമാഹാരം, നോവൽ, കുട്ടികൾക്കുള്ള കഥകൾ, ജീവചരിത്രം എന്നീ മേഖലകളിലായിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ.
• താരകേശ്വർ ദസ്തിദാർ - ```ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമാണ് താരകേശ്വർ ദസ്തിദാർ (മരണം: 1934 ജനുവരി 12). 1930 ഏപ്രിൽ 18-ന് സൂര്യാ സെന്നും കൂട്ടരുമായി ചേർന്ന് ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ വച്ച് ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. 1934 ജനുവരി 12-ന് ചിറ്റഗോങ്ങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ടു.
ദേശീയ യുവജനദിനം
ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചത്. 
1985 മുതൽ എല്ലാ വർഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. ഭാരതത്തിലെ സന്ന്യാസിമാരിൽ പ്രമുഖനാ‍യ വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സ്വാമി വിവേകാനന്ദന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു. 
യുവജന സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സംഗീതം, ഘോഷയാത്രകൾ എന്നിവ യുവജന ദിനത്തോടനുബന്ധിച്ച് നടത്താറുണ്ട്. സ്വാമി വിവേകാനാന്ദൻറെ കൃതികളും പ്രഭാഷണങ്ങളും യുവജനങ്ങൾക്ക് ഉത്തമ പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
ബാങ്കുകൾ
1.പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്-
- പഞ്ചാബ് നാഷണൽ ബാങ്ക് (PNB), 1895ൽ

2. PNB ന്റെ സ്ഥാപകൻ-
-ലാലാ ലജ്പത് റായ്

3.പൂർണ്ണമായും ഇന്ത്യൻ മൂലധനമുപയോഗിച്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്-
- PNB

4. PNB ന്റെ ആസ്ഥാനം-
-  ന്യൂഡൽഹി

5.ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്-
- PNB

6.കേരളത്തിലെ ആദ്യ ബാങ്ക്-
- നെടുങ്ങാടി ബാങ്ക് (അപ്പു നെടുങ്ങാടി 1899 ൽ സ്ഥാപിച്ചത്)

7.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്-
- കേരള ഗ്രാമീൺ ബാങ്ക് (KGB)

8.കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്-
- നബാർഡ് (NABARD)

9.ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്-
- നബാർഡ്

10.നബാർഡിന്റെ ആസ്ഥാനം-
- മുംബൈ
<CURRENT AFFAIRS - MALAYALAM ഇവിടെ ക്ലിക്കുക> 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments