New

6/recent/ticker-posts

TODAY IN HISTORY - JANUARY 11: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ജനുവരി 11 ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ഇന്ന്  2022 ജനുവരി 11 (1198 ധനു 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, കൂടാതെ ഇന്നത്തെ പ്രധാന വാർത്തകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ജനുവരി 11
• അന്താരാഷ്ട്ര നന്ദി ദിനം
• ലോക സ്കെച്ച് നോട്ട് ദിനം
• ഇന്റർനാഷണൽ പാരിറ്റി അറ്റ് വർക്ക് ഡേ
• ഗേൾ ഹഗ് ബോയ് ഡേ
• ദേശീയ അർക്കൻസസ് ദിനം
• ശിശുദിനം (ടുണീഷ്യ)
• ഐക്യദിനം (നേപ്പാൾ)
• അസൻഷൻ ദിനം (ഒമാൻ)
• മിഷനറി ദിനം (മിസോറാം)
• ഹെറിറ്റേജ് ട്രഷേഴ്സ് ഡേ (യുകെ)
• ദേശീയ ക്ഷീരദിനം (യുഎസ്എ)
• റിപ്പബ്ലിക് ദിനം (അൽബേനിയ)
• ജർമ്മൻ ആപ്പിൾ ദിനം (ജർമ്മനി)
• ദേശീയ ചൂടുള്ള കള്ള് ദിനം (യുഎസ്എ)
• കോസ്രെ ഭരണഘടനാ ദിനം (മൈക്രോനേഷ്യ)
• ദേശീയ മനുഷ്യക്കടത്ത് അവബോധ ദിനം (യുഎസ്എ)
• സ്വാതന്ത്ര്യ മാനിഫെസ്റ്റോ ദിനം (മൊറോക്കോ , പശ്ചിമ സഹാറ)
• പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും ദിനം (റഷ്യ)
ചരിത്ര സംഭവങ്ങൾ
• 1569 - ഇംഗ്ലണ്ടിൽ ആദ്യത്തെ ലോട്ടറി രേഖപ്പെടുത്തി.
• 1571 - ഓസ്ട്രിയൻ പ്രഭുക്കന്മാർക്ക് മതസ്വാതന്ത്ര്യം ലഭിച്ചു .
• 1693 - ശക്തമായ ഭൂകമ്പം സിസിലി, മാൾട്ട ഭാഗങ്ങൾ നശിപ്പിച്ചു.
• 1759 – അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
• 1779 – ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
• 1787 - യുറാനസിന്റെ  ഉപഗ്രഹങ്ങളായ ടൈറ്റാനിയ, ഒബറോൺ എന്നിവയെ വില്യം ഹെർഷൽ കണ്ടെത്തി.
• 1805 – മിച്ചിഗൺ സൈന്യം രൂപീകൃതമായി.
• 1809 - ബ്രിട്ടീഷ് ഭരണത്തിനെതിരെ വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തി.
• 1891 - ചരിത്രപ്രസിദ്ധമായ 'മലയാളി മെമോറിയൽ ' സമർപ്പണം. _(തിരുവിതാംകൂർ സിവിൽ സർവ്വീസിൽ നിലനിന്നിരുന്ന തമിഴ്‌ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ മഹാരാജ ശ്രീമൂലം തിരുനാളിനു സർവ്വമതസ്ഥർ ചേർന്നു നൽകിയ പരാതി. )
• 1908 - ഗ്രാൻഡ് കാന്യോൺ ദേശീയ സ്മാരകം സൃഷ്ടിച്ചു.
• 1922 - പ്രമേഹ രോഗത്തിനെതിരെ മനുഷ്യനിൽ ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചു.
• 1935 - ഹവായിയിൽ നിന്ന് കാലിഫോർണിയയിലേക്ക് ആദ്യമായി ഒറ്റയ്ക്ക് പറക്കുന്ന വ്യക്തിയായി അമേലിയ ഇയർഹാർട്ട് .
• 1942 – ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
• 1957 - ആഫ്രിക്കൻ കൺവെൻഷൻ സെനഗലിലെ ഡാക്കറിൽ സ്ഥാപിതമായി .
• 1964- പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് അമേരിക്കൻ ഡോക്ടർ പുറത്തിറക്കി.
• 1972 - കിഴക്കൻ പാകിസ്ഥാൻ സ്വയം ബംഗ്ലാദേശ് എന്ന് പുനർനാമകരണം ചെയ്തു 
• 1986 - ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ബ്രിസ്‌ബെയ്‌നിലെ ഗേറ്റ്‌വേ ബ്രിഡ്ജ്  ഔദ്യോഗികമായി തുറന്നു.
• 1998 – സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
• 2002 - ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു.
• 2007 – കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
• 2010 - അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി, മൃദംഗവിദ്വാൻ ഉമയാൾപുരം കെ. ശിവരാമൻ എന്നിവർക്ക് കേരള സർവ്വകലാശാല ഡി-ലിറ്റ് ബിരുദം സമ്മാനിച്ചു.
• 2013 - സൊമാലിയയിലെ ബുലോ മാരെറിൽ ഒരു ഫ്രഞ്ച് ബന്ദിയെ വിട്ടയയ്ക്കാൻ പരാജയപ്പെട്ട ബുലോ മാരെർ ഹോസ്റ്റേജ് റെസ്ക്യൂ ശ്രമത്തിൽ ഒരു ഫ്രഞ്ച് സൈനികനും 17 തീവ്രവാദികളും കൊല്ലപ്പെട്ടു.
• 2015  - ക്രൊയേഷ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി കോളിന്ദ ഗ്രബാർ-കിറ്ററോവിക് തിരഞ്ഞെടുക്കപ്പെട്ടു.
• 2018 - വി.ജെ.മാത്യു കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ ആയി.
ജന്മദിനങ്ങൾ
• ലാൽ ജോസ് - മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് (ജനനം: ജനുവരി 11, 1966). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 
• ബാലചന്ദ്രമേനോൻ - മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ (ജനനം ജനുവരി 11, 1954) . സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർ‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.
• ഷംസീർ വയലിൽ - ഇന്ത്യൻ റേഡിയോളജിസ്റ്റും ബിസിനസുകാരനുമാണ് ഷംസീർ വയലിൽ .(ജനനം: 11 ജനുവരി 1977). വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകൻ, ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്സിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.  2019 ജൂണിലെ റിപ്പോർട്ട് പ്രകാരം 1.4 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിൻറെ വരുമാനം.
• സർവോദയം കുര്യൻ - എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു സർവോദയം കുര്യൻ. 11 ജനുവരി 1920 ന് ഞാറയ്ക്കൽ എന്ന സ്ഥലത്താണ് കുര്യൻ ജനിച്ചത്. ചെറിയാൻ പാറക്കലും , ആലീസ് പാറക്കലുമായിരുന്നു മാതാപിതാക്കൾ. സർവോദയം കുര്യൻ ജനിച്ചത് ജനുവരി പതിനൊന്ന് ആണെങ്കിലും , അദ്ദേഹത്തോടുള്ള ആദരസൂചകമായി ജന്മദിനം മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ആചരിക്കുന്നു.
• അജു വർഗ്ഗീസ് - ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11). 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു. 
• രാഹുൽ ദ്രാവിഡ് - രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡ് (ജനനം. ജനുവരി 11, 1973) ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന ബാറ്റിങ് ശൈലിയുടെ പേരിൽ ഏകദിന ടീമിൽ നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 
• അനു അഗർവാൾ - ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമാണ് അനു അഗർവാൾ. (ജനനം: ജനുവരി 11, 1969). ഡെൽഹിയിലാണ് ഇവർ ജനിച്ചത്. ആദ്യമായി അഭിനയിച്ച ചിത്രം ആശിഖി എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല. 1995 മണി കോൾ സംവിധാനം ചെയ്ത ദി ക്ലൌഡ് ഡോർ എന്ന ചിത്രത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.
• എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ - ഒരു ബ്രിട്ടീഷ്-അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് എഡ്വേർഡ് ബ്രാഡ്ഫോർഡ് ടിച്ച്നർ (ജനനം January 11, 1867 - മരണം August 3, 1927). മനഃശാസ്ത്രപഠനങ്ങൾക്ക് അന്തർ നിരീക്ഷണരീതി (Introspection) യാണ് ടിച്ച്നർ അവലംബിച്ചത്.  ടിച്ച്നർ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച എക്സ്പിരിമെന്റൽ സൈക്കോളജി (1901-1905) യാണ് ഏറ്റവും പ്രധാന കൃതി. 
• കിരൺ റാത്തോഡ് - ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് കിരൺ റാത്തോഡ് (ജനനം11 ജനുവരി 1981). തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.  തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 
• കൈലാഷ് സത്യാർത്ഥി - 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി (ജനനം : 11 ജനുവരി 1954). കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി. 
• താരാ ശർമ - താരാ ശർമ (ജനനം 11 ജനുവരി 1977) ഒരു ബ്രിട്ടീഷ്-ഇന്ത്യൻ അഭിനേതാവും സംരംഭകയും സംവിധായകയുമാണ്. ഖോസ്‌ലാസ് നെസ്റ്റ് (2006), ദി അദർ ഏൻഡ് ഓഫ് ദി ലൈൻ (2008), മിസ്റ്റർ പ്രൈം മിനിസ്റ്റർ (2005) എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സിറ്റിബാങ്ക്, ആക്സെഞ്ച്വർ എന്നീ സ്ഥാപനങ്ങളിൽ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.
• തിലോത്തമ മജുംദാർ - പ്രഥമ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹയായ പ്രമുഖ ബംഗാളി നോവലിസ്റ്റാണ് തിലോത്തമ മജുംദാർ (ജനനം:11 ജനുവരി 1966). 993 മുതൽ സാഹിത്യരചനകൾ തുടങ്ങി. ആദ്യത്തെ നോവൽ ഋ 1996-ലാണ് പ്രസിദ്ധീകരിച്ചത്. കവിതകളും, ചെറുകഥകളും എഴുതാറുണ്ട്. 2006ൽ ബസുധാര എന്ന നോവലിന് ആനന്ദ പുരസ്‌കാരം ലഭിച്ചു.
• പാലാ കെ.എം. മാത്യു - കേരളത്തിലെ കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (ജനനം ജനുവരി 11, 1927  -മരണം ഡിസംബർ 22, 2010). പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. 1986ലും 1991ലും ഇദ്ദേഹം ഇടുക്കി എം. പി. ആയി ലോക്‌സഭയിലെത്തി. മീനച്ചിലാറിൻ തീരത്തു നിന്ന് എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു അന്ത്യം.
• ഫ്രെഡറിക് മിഷ്കിൻ - ഫ്രെഡറിക് സ്റ്റാൻലി "റിക്ക്" മിഷ്കിൻ (ജനനം: 1951 ജനുവരി 11) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കൊളമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനിസ്സിലെ പ്രൊഫസറുമാണ്. ഇദ്ദേഹം 2006 മുതൽ 2008 വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.
• ടി.വി. രാജേഷ് - കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവാണ് ടി.വി. രാജേഷ് (ജനനം 11 ജനുവരി 1974). ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി 2007 മുതൽ പ്രവർത്തിക്കുന്നു. 2011-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ നിന്ന് ജയിച്ച് ആദ്യമായി നിയസഭയിലെത്തി.
• റോഡ്‌ ടെയ്‌ലർ - ഓസ്ട്രേലിയയിൽ നിന്നെത്തി ഹോളിവുഡ്‌ കീഴടക്കിയ നടനാണ്‌ റോഡ്‌ ടെയ്‌ലർ(11ജനുവരി 1930- 7 ജനുവരി 2015).അദ്ദേഹം ഏകദേശം 50ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടൂ. അവയിൽ പ്രധാനപ്പെട്ട ചില സിനിമ ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്,യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ്. 
സ്മരണകൾ
• ലാൽ ബഹാദൂർ ശാസ്ത്രി - ലാൽ ബഹാദൂർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.
• എമ്മാനുവൽ ലാസ്കർ - ഒരു ലോക ചെസ്സ് ചാമ്പ്യനാണ് എമ്മാനുവൽ ലാസ്കർ (ഡിസംബർ:24, 1868 – ജനുവരി 11, 1941) . 1868-ൽ പഴയ പ്രഷ്യ (ജർമ്മനി) യിൽ ജനിച്ച എമാനുവൽ ലാസ്കർ ചെസ്സിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്നു. കൂടാതെ ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമാണ് ലാസ്കറിനുള്ളത്.വിൽഹെം സ്റ്റീനിറ്റ്സിനു ശേഷം 1894 മുതൽ 1921 വരെ ലോകചാമ്പ്യനുമായിരുന്നു ലാസ്കർ. ഗണിതശാസ്ത്രത്തിലെ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രാ ശാഖയിൽ ലാസ്കർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചെസ്സിൽ ഒരു പ്രൊഫഷണൽ ശൈലിയ്ക്കു തുടക്കമിട്ടയാളെന്നും ലാസ്കറെ കരുതുന്നവരുണ്ട്. കളികളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിനു കനത്ത മാച്ച് ഫീസാണ് ലാസ്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഏറെ വിമർശനവും വിളിച്ചുവരുത്തുകയുണ്ടായി. ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.
• ഡൊമനിക്കോ ഗിർലാൻഡൈയോ - ഫ്ലോറൻസിൽ നിന്നുള്ള ഒരു ഇറ്റാലിയൻ നവോത്ഥാനകാല പെയിന്ററായിരുന്നു ഡൊമനിക്കോ ഗിർലാന്ഡൈയോ (1449 – 11 ജനുവരി 1494) വെറോച്ചിയോ ടൊപ്പവും, പോല്ലെയ്ലോ സഹോദരന്മാരോടൊപ്പവും, പിന്നെ സാൻഡ്രോ ബോട്ടിക്കെല്ലി യോടൊപ്പവും ഗിർലാന്ഡൈയോ ഫ്ലോറന്റൈൻ നവോത്ഥാനത്തിലെ മൂന്നാമത്തെ തലമുറയുടെ ഒരു ഭാഗമാണ്.
• അനീറ്റ എക്ബർഗ് - സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015).  ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്. 1951 ൽ സ്വീഡൻ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു.
• ആരൺ ഷ്വാർട്‌സ് - ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് എത്തിയ്ക്കുന്ന വെബ് ഫീഡ് ഫോർമാറ്റിന്റെ വിഭാഗമായ ആർഎസ്എസ് 1.0 (RSS 1.0) രൂപകൽപ്പനയിലെ നിർണ്ണായക വ്യക്തിയായിരുന്നു ആരൺ സ്വാർട്‌സ് (8 നവംബർ 1986 - 11 ജനുവരി 2013). 14 വയസ്സിലാണ് ആരോൺ ആർഎസ്എസ് 1.0 രൂപകൽപ്പന ചെയ്തത്.സോഷ്യൽ ന്യൂസ് വെബ്‌സൈറ്റായ റെഡ്ഡിറ്റിന്റെയും, പകർപ്പവകാശ അനുമതി പത്രങ്ങൾ ലാഭേച്ഛയില്ലാതെ നൽകുന്ന ക്രിയേറ്റീവ് കോമൺസ്ന്റെയും, സ്ഥാപകരിൽ ഒരാളായ ആരൺ ഇന്റർനെറ്റിലെ വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.
• ഏരിയൽ ഷാരോൺ - ഇസ്രായേലിലെ മുൻ പ്രധാനമന്ത്രിയാണ് ഏരിയൽ ഷാരോൺ (26 ഫെബ്രുവരി 1928 - 11 ജനുവരി 2014). പട്ടാളകമാൻഡറായ ഷാരോൺ 2001-2006 കാലത്താണ് ഇസ്രായേൽ പ്രധാനമന്ത്രിയായത്. ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു. 'ബുൾഡോസർ' എന്ന അപരനാമത്തിലറിയപ്പെടത്തക്ക വണ്ണം നിർദയരീതികളായിരുന്നു അദ്ദേഹത്തിന്റേത്. ഷാരോൺ മന്ത്രിയായിരുന്ന കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കിൽനിന്ന് വേർതിരിയ്ക്കുന്ന വിവാദ മതിൽ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത്.
കാൾ ഡേവിഡ് ആൻഡേഴ്സൺ - ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991). പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പോസിട്രോണിന്റെയും പിന്നീട് മ്യുവോണിന്റെയും കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇന്ന് ആൻഡേഴ്സൺ അറിയപ്പെടുന്നത്.
• കെ.എ. റഹ്‌മാൻ - ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്നു അദ്രേയാക്ക എന്ന പേരിൽ അറിയപ്പെടുന്ന കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ (കെ.എ. റഹ്‌മാൻ) (ജനനം  ജനുവരി 1, 1940 - മരണം  ജനുവരി 11, 1999).
• ഡാനിയൽ ഹെൻറി കാൻവെയ്‌ലർ - ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ (25 ജൂൺ 1884 - 11 ജനുവരി 1979) ഒരു ജെർമൻ കലാചരിത്രകാരനും, കലാവസത്തുക്കളുടെ ശേഖരീതാവും ഫ്രാൻസിൽ 20-ാം നൂറ്റാണ്ടിലെ പ്രധാന ചിത്രവില്പനക്കാരനുമായിരുന്നു.പാബ്ലോ പിക്കാസോ, ജോർജെസ് ബ്രാക്ക്വ എന്നിവരുടെ ക്യൂബിസം പെയിന്റിങ്ങുകൾ അണിനിരത്തി 1907-ൽ പാരീസിൽ സ്ഥാപിതമായ ഒരു പ്രമുഖഗാലറിയുടെ ഉടമയുമാണദ്ദേഹം.
• വീരമചിനേനി മധുസൂദനൻ റാവു  - ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നിവരായിരുന്നു വീരമചിനേനി മധുസൂദനൻ റാവു (തെലുങ്ക് സിനിമയിൽ പ്രധാനമായും അറിയപ്പെട്ടിരുന്ന റാവു 45 ചിത്രങ്ങൾ സംവിധാനം ചെയ്തു. ആത്‌മാ ബാലം, ആത്‌മിയുലു, കൃഷ്ണവേണി, സ്വാതി കിരണം നിർമ്മിച്ചു. 1965 ൽ അന്റാസ്തുലു സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012 ജനുവരി 11 ന് 95 ആം വയസ്സിൽ റാവു അന്തരിച്ചു.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments