New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II Malayalam - Unit 6- ഇന്നത്തെ Teacher's Note (31/01/2022)

Class 2 മലയാളം - Unit 6 ഞാനാണ് താരം - ഇന്നത്തെ Teacher's Note (31/01/2022)


Class 2 Malayalam - Unit 6 ഞാനാണ് താരം -ഇന്നത്തെ Teacher's Note - Victers Online Class First Bell 2.0 (31/01/2022)

ഇന്നത്തെ ക്ലാസ്സ് ( 31/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Jose Prasad സാർ തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 58 (31/01/2022)
unit 6. ഞാനാണ് താരം

 'ഡുംഡും ധിമിധിമി പൂന്തോട്ടമാവട്ടെ'
'ഡുംഡും ധിമിധിമി മഴവില്ലു വരട്ടെ'
'ഡുംഡും ധിമിധിമി മഴ പെയ്യട്ടെ'

         അമൃത ടീച്ചറോടൊപ്പം നമ്മളും ചേർന്നു പറഞ്ഞപ്പോൾ ക്ലാസ്സ് ഒരു പൂന്തോട്ടമായി, മനോഹരമായ മഴവില്ല് വന്നു, മഴയും പെയ്തു!

        മഴ കാണാത്തവരായി ആരും ഇല്ലല്ലോ. എങ്ങോട്ടാണ് ഈ മഴവെള്ളമെല്ലാം ഒഴുകിപ്പോവുന്നത്? പറമ്പിലൂടെ, റോഡിലൂടെ, തോടിലൂടെ, പുഴയിലൂടെ, കടലിൽ ചെന്നു ചേരും, അല്ലേ?

        ഈ വെള്ളം നമുക്കൊക്കെ വളരെ അത്യാവശ്യമുള്ള ഒന്നാണ്, അല്ലേ? വെള്ളത്തിൻ്റെ ഉപയോഗങ്ങൾ എഴുതി നോക്കിയാലോ?

വെള്ളത്തിൻ്റെ ഉപയോഗങ്ങൾ
  (എഴുതാം - പേജ് 104)
മുഖം കഴുകാൻ
പല്ലു തേക്കാൻ
കുളിക്കാൻ
പാത്രം കഴുകാൻ
ചായ ഉണ്ടാക്കാൻ
-
-
-
-
        വെള്ളം കിട്ടുന്ന സ്ഥലങ്ങൾ അഥവാ വെള്ളത്തിൻ്റെ ഉറവിടങ്ങളാണ് ജലസ്രോതസ്സുകൾ എന്ന് അറിയപ്പെടുന്നത്.

ജലസ്രോതസ്സുകൾ 

 കിണർ
 പുഴ
 തോട്
 കുളം
 കടൽ
 കായൽ
 വയൽ
 ചോല / അരുവി

നിരീക്ഷണ കുറിപ്പ് എഴുതാം

        ഇവയിലേതെങ്കിലും ഒരു സ്രോതസ്സ് നിരീക്ഷിച്ച് ചെറിയൊരു കുറിപ്പ് തയ്യാറാക്കണം.

- അവിടുത്തെ വെള്ളം ശുദ്ധമാണോ?

- ആ വെള്ളം ചുറ്റുമുള്ളവർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കുന്നു?

- അതിൽ ഏതൊക്കെ ജീവികൾ വസിക്കുന്നു?

- അതിൽ ഏതൊക്കെ ജലസസ്യങ്ങൾ വളരുന്നു?

എന്നീ കാര്യങ്ങൾ കുറിപ്പിൽ ഉണ്ടാവണം. മുതിർന്നവരോടൊപ്പം മാത്രമേ നിരീക്ഷണത്തിന് പോകാവൂ.

പരീക്ഷണം

             എല്ലാ വസ്തുക്കളും വെള്ളത്തിലിട്ടാൽ താഴ്ന്നു പോകുമോ? അരി ഇട്ടപ്പോൾ താഴ്ന്നു പോയി, എന്നാൽ മലര് പൊങ്ങിക്കിടക്കുന്നു. കല്ല് ഇട്ടപ്പോൾ താഴ്ന്നു പോയി, എന്നാൽ പേന പൊങ്ങിക്കിടക്കുന്നു.

            ഒരു ബക്കറ്റിൽ വെള്ളമെടുത്ത് കൂടുതൽ വസ്തുക്കൾ ഇട്ടു നോക്കി നിങ്ങൾ പരീക്ഷണം തുടരൂ. മുങ്ങിയതും പൊങ്ങിയതും ഏതെന്ന് കണ്ടെത്തി ഒരു പട്ടികയാക്കാം.

പട്ടിക

4 കോളങ്ങൾ വേണം.
1. ക്രമനമ്പർ
2. ഉപയോഗിച്ച വസ്തുക്കൾ
3. പൊങ്ങിക്കിടക്കുന്നവ
4. മുങ്ങിപ്പോകുന്നവ

3, 4 കോളങ്ങളിൽ ഏതെങ്കിലും ഒന്നിൽ ടിക് ഇട്ടാൽ മതി. വർക് ഷീറ്റ് അയയ്ക്കുന്നതാണ്.

തിരിച്ചു കിട്ടാത്തവ
മുങ്ങുമോ പൊങ്ങുമോ എന്ന് അറിയാൻ വേണ്ടി ഞാൻ കുറച്ച് ഉപ്പു കല്ലാണ് വെള്ളത്തിലിട്ടത്. കുറച്ചു കഴിഞ്ഞപ്പോൾ അത് കാണുന്നില്ല. ഉപ്പ് എവിടെ പോയിട്ടുണ്ടാവും? ആലോചിച്ചു നോക്കൂ. ഇതുപോലെ വെള്ളത്തിലിട്ടാൽ കാണാതാവുന്ന വേറെയും വസ്തുക്കളുണ്ടോ? ആലോചിക്കൂ, മുതിർന്നവരോട് ചോദിക്കുകയും ചെയ്യൂ.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments