സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.
'നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം'
സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുക കുട്ടികളിലെ കോവിഡ് ബാധ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതായിരിക്കും. കുട്ടികളില്‍ കോവിഡ് ബാധിക്കുമോയെന്ന ഭയം ഏതൊരു രക്ഷിതാവിനും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. എന്നാല്‍, ഭയം മാറ്റിവെച്ച് കുട്ടികളെ സുരക്ഷിതരാക്കുക എന്നതാണ് ഏതൊരു രക്ഷിതാവിന്റെയും പ്രധാന കര്‍ത്തവ്യം. കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.
മാസ്‌ക് ധരിക്കണം
കോവിഡ് വ്യാപനം തടയുന്നതില്‍ മാസ്‌കിന്റെ പങ്ക് ഇതിനോടകം തന്നെ നമുക്ക് അറിയാവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം.
അധ്യാപകരും രക്ഷിതാക്കളും വാക്‌സിന്‍ സ്വീകരിക്കണം
കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. എന്നാല്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകരും രക്ഷിതാക്കളും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.
വായുസഞ്ചാരമുള്ള ക്ലാസ് റൂമുകള്‍ തയ്യാറാക്കണം
അടച്ചിട്ട മുറികളിലെ പഠനം പൂര്‍ണമായും ഒഴിവാക്കണം. വായുവിലൂടെ കോവിഡ് പകരുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. അടഞ്ഞുകിടക്കുന്ന റൂമിലെ സമ്പര്‍ക്കം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
കോവിഡ് പരിശോധന നിര്‍ബന്ധമാക്കുക
സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നതിന് മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണം. സ്വന്തം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം സ്‌കൂളിലെത്തുന്ന മറ്റു കുട്ടികളുടെ സുരക്ഷയെക്കൂടി കരുതിയാണ് ഇത്.
കുട്ടികളുടെ എണ്ണം കുറയ്ക്കുക
ഒരേ സമയം ക്ലാസ് റൂമിലുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കണം. ശാരീരിക അകലം പാലിച്ച് കുട്ടികള്‍ ക്ലാസ് റൂമില്‍ ഇരിക്കണം. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കണം ക്ലാസിന്റെ ക്രമീകരണം.
കുട്ടികളെ ബോധവാന്മാരാക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷിതാക്കളും കര്‍ശനമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments