Class 2 Mathematics - Unit 2 കളിവീട് - Teacher's Note
Class 2 Mathematics - Unit 2 കളിവീട്- Teacher's Note
TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Mathematics - 19.
Unit 2. കളിവീട്
പഞ്ചായത്ത് മെമ്പർ സതീശേട്ടൻ കൊണ്ടുവന്ന ഒരു നോട്ടീസാണ് ശ്രീനേഷ് മാഷ് ആദ്യം കാണിച്ചു തന്നത്. ഓണത്തോടനുബന്ധിച്ച് മേഘ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വിവിധ മത്സരങ്ങൾ നടത്തുന്നു.
പൂക്കള മത്സരത്തിലേക്കാണ് സാവിത്രിക്കുട്ടിയുടെയും കൂട്ടുകാരുടെയും കണ്ണ് ആദ്യം ചെന്നുടക്കിയത്. കാരണം, 2001 രൂപയാണ് ഒന്നാം സമ്മാനം. ഇത്രയും തുക കിട്ടിയാൽ വേലുച്ചേട്ടൻ്റെ വീടു നിർമാണത്തിൽ സഹായിക്കാമായിരുന്നു. ഒരു കൈ നോക്കുക തന്നെ. കൂട്ടുകാർ പാട്ടും പാടി പൂക്കൾ തേടിയിറങ്ങി.
ഇത്തിരിപ്പൂവേ
കുഞ്ഞരിപ്പൂവേ
വട്ടിയിൽ വന്നാട്ടേ
കൊച്ചിളം വണ്ടിൻ
പൂപ്പൊലിപ്പാട്ടിൽ
കണ്ണു തുറന്നാട്ടെ
ഒന്നും മിണ്ടാ പൂത്തുമ്പീ
എന്നോടൊപ്പം പോരാമോ
തുമ്പപ്പെണ്ണിനു കൂട്ടാവാം
തുമ്പച്ചോറിൻ സ്വാദേറാം
അബാക്കസിൽ ക്രമീകരിക്കാം
ഗൃഹാങ്കണ പൂക്കള മത്സരത്തിൽ സാവിത്രിക്കുട്ടിയും കൂട്ടുകാരും പങ്കെടുത്തു. തൊടിയിലെല്ലാം പോയി അവർ നാട്ടുപൂക്കൾ ശേഖരിച്ചു. ഒന്നാം സ്ഥാനം നേടണമെങ്കിൽ അതു മാത്രം പോര. കുറച്ചു പൂക്കൾ വില കൊടുത്തു വാങ്ങേണ്ടിയും വന്നു.
സാവിത്രിക്കുട്ടിയും ജുമാനയും 45 രൂപയുടെ ജമന്തിപ്പൂക്കളും ലൈലയും തനുവും കൂടി 42 രൂപയുടെ മല്ലികപ്പൂക്കളുമാണ് വില കൊടുത്തു വാങ്ങിയത്.
45, 42 എന്നീ സംഖ്യകൾ മാഷ് അബാക്കസിൽ ക്രമീകരിച്ചത് ശ്രദ്ധിച്ചല്ലോ.
ആകെ 45 + 42 = 87 രൂപയുടെ പൂക്കളാണ് വില കൊടുത്ത് വാങ്ങിയത്.
45 +
42
__
87
കുട്ടികൾ ഒത്തു ചേർന്ന് മനോഹരമായി പൂക്കളം ഒരുക്കി ഫോട്ടോ അയച്ചുകൊടുത്തു. ഒന്നാം സമ്മാനമായ 2001 രൂപ അവർക്കു കിട്ടുകയും ചെയ്തു. അവർ ആ തുക വേലുവിന് വീടുണ്ടാക്കാനായി സംഭാവന നൽകി. ഒന്നിച്ചു പരിശ്രമിച്ചാൽ വിജയിക്കാനാകുമെന്നും വലിയ നന്മകൾ ചെയ്യാൻ കഴിയുമെന്നും കുട്ടികൾ തെളിയിച്ചു.
മത്സരവും പോയൻ്റും
ഓണാഘോഷത്തോടനുബന്ധിച്ച് വേറെയും മത്സരങ്ങളുണ്ട്.
ആശംസാ കാർഡ് നിർമാണം
ഓണപ്പാട്ട്
ചിത്രരചന
പാചകക്കുറിപ്പ്
എന്നീ എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു.
A ഗ്രേഡിന് 10 പോയൻ്റും B ഗ്രേഡിന് 5 പോയൻ്റും C ഗ്രേഡിന് 2 പോയൻ്റുമാണ് കിട്ടുക.
ഓരോരുത്തർക്കും കിട്ടിയ പോയൻ്റുകൾ ചുവടെ:-
സാവിത്രിക്കുട്ടി 24
ജുമാന 35
ലൈല 32
തനു 24
മനു 32
ഈ സംഖ്യകൾ നിങ്ങൾ അബാക്കസിൽ ക്രമീകരിച്ചു നോക്കൂ.
ഗണിതം ലളിതമായി പഠിക്കാനുള്ള കളിപ്പാട്ടമാണ് നിങ്ങൾ ഉണ്ടാക്കിയ അബാക്കസ്.
ആർക്കാണ് ഏറ്റവും കൂടുതൽ പോയൻ്റ് കിട്ടിയത്?
ജുമാനയ്ക്ക്, 35 പോയൻ്റ്
ഏറ്റവും കുറവ് പോയൻ്റ് ആർക്കാണ്?
സാവിത്രിക്കുട്ടിക്കും തനുവിനും. 24 വീതം.
തനിയെ ചെയ്തു പഠിക്കാം
ഗണിത പാഠപുസ്തകത്തിലെ 41, 43 പേജുകളിലെ പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്യണം. അതോടൊപ്പം 50, 76, 89, 98 എന്നീ സംഖ്യകൾ അബാക്കസിൽ ക്രമീകരിച്ച് ഫോട്ടോയെടുത്ത് അയയ്ക്കുകയും വേണം. അബാക്കസ് ഉണ്ടാക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട. ചിത്രം വരച്ച് അയച്ചാൽ മതി.
Your Class Teacher
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments