New

6/recent/ticker-posts

Plus One Trial Allotment

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും 


Single Window System for Higher Secondary | Plus One Trial Allotment Result 2021 List +1 Seat Allotment.

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. 

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഈ മാസം 22നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ ആദ്യ അലോട്ട്‌മെന്റ് വരിക. 23ന് പ്രവേശനം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ http://www.admission.dge.kerala.gov.in ൽ ലിസ്​റ്റ്​ പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന്​ പരിഗണിച്ചത്. 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം. Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. 

ട്രയല്‍ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം
* https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
* ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗ് ഇൻ ചെയ്യുക.
* സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* Kerala Plus One Trial Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെൻറ്​ റദ്ദാക്കും.
ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാസം 22നു നടത്തുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ പട്ടിക മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

1. മുഖ്യഘട്ടം 
ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തീയതി - 24/08/2021 അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തീയതി - 08/09/2021
ട്രയൽ അലോട്ട്മെന്റ് തീയതി - 13/09/2021
ആദ്യ അലോട്ട്മെന്റ് തീയതി - 22/09/2021
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി - 18/10/2021
ക്ലാസ്സുകൾ തുടങ്ങുന്ന തീയതി - സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക്.
2. സപ്ലിമെന്ററി ഘട്ടം 26/10/2021 മുതൽ 25/11/2021വരെ.
അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി - 29/11/2021

സെപ്റ്റംബർ 16ന് (വ്യാഴാഴ്ച) വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാം. 

ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാനുള്ള ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.

Single Window System for Higher Secondary AdmissionsAdmissions.

Vocational Higher Secondary Admissions (VHSE)

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments