സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുര
2-ാം ക്ലാസ്സിലെ മലയാളത്തിലെ രണ്ടാമത്തെ യൂണിറ്റായ സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുര എന്ന പാഠവുമായി ബന്ധപ്പെട്ട പാഠപുസ്തക / അധിക പ്രവർത്തനങ്ങൾ
Teaching Manual
പറയാം എഴുതാം
മൂന്നരയടിയോളം ഉയരമുള്ള ഒറ്റനില കെട്ടിടം. വരാന്തയും മുറിയും ഊണുമുറിയും കാലവറയും അടുക്കളയുമുണ്ട്. മരംകൊണ്ടാണ് മേൽപ്പുരയും ചുവരുകളും നിലവും വാതിലും വീട്ടിലെ ഉപകരണങ്ങളും എല്ലാം പണിതിരിക്കുന്നത്. ഓടുകൾക്ക് ചുവപ്പു നിറവും ചുവരുകളിൽ വെള്ള നിറവും നിലത്ത് കറുത്ത നിറവും നൽകിയിരിക്കുന്നു. വാതിലുകൾക്കും ജനാലകൾക്കും വീട്ടിനകത്തെ ഉപകരണങ്ങൾക്കും നീലനിറമാണ് നൽകിയിരിക്കുന്നത്. ഇങ്ങനെ പല നിറങ്ങൾകൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. വീടിന് മുന്നിൽ പ്രസാദം എന്ന പേര് തൂക്കിയിരിക്കുന്നു. ഗേറ്റിനടുത്ത് ചെമ്പക മരവും മാവുകളും പ്ലാവുകളും തെങ്ങുകളും എല്ലാമുണ്ട്. വീടിനകത്ത് അച്ഛനും അമ്മയും മൂന്ന് പെൺമക്കളും ഉണ്ട്. ഇവരെയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് മരംകൊണ്ടാണ്. ഇവരുടെ വസ്‌ത്രങ്ങളും മരച്ചീളുകൾ ഉപയോഗിച്ച് നിർമ്മിച്ചു ഭംഗിയായി നിറം നൽകിയിരിക്കുന്നു.
1. സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയുടെ പേരെന്താണ്?
ഉ: പ്രസാദം
2. വീടിന്റെ ഗേറ്റിൻമേൽ തൂങ്ങുന്ന ബോർഡിൽ എന്താണ് എഴുതിയിരിക്കുന്നത്?
ഉ: 'പ്രസാദം' (വീടിന്റെ പേര്)
3. തൊടിയിൽ ഏതൊക്കെ മരങ്ങൾ ഉണ്ട്?
ഉ: മാവ്, പ്ലാവ്, തെങ്ങ്, ചെമ്പകം.
4. വീട്ടിൽ ആരൊക്കെയുണ്ട്?
ഉ: അച്ഛനും അമ്മയും മൂന്ന് പെൺകുട്ടികളും.
5. അവർ എന്തൊക്കെയാണ് ചെയ്യുന്നത്?
ഉ: അച്ഛൻ എഴുതുന്നു, അമ്മ അടുക്കളയിൽ പാചകം ചെയ്യുന്നു, മൂത്ത കുട്ടി തുന്നുന്നു, 6. രണ്ടാമത്തെ കുട്ടി കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുന്നു, ഇളയ കുട്ടി വീണ വായിക്കുന്നു.
6. അവരുടെ വേഷങ്ങൾ എന്തൊക്കെ?
ഉ: ചുവന്ന സാരിയും വെളുത്ത ജാക്കറ്റും, പച്ച സാരിയും മഞ്ഞ ജാക്കറ്റും, മഞ്ഞ സാരിയും ചുവന്ന ജാക്കറ്റും, കറുത്ത കരയുള്ള വെള്ളമുണ്ടും വേഷ്ടിയും
7. ഏതൊക്കെ ചായങ്ങളാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്?
ഉ: ചുവപ്പ്, വെള്ള, നീല, കറുപ്പ്
8. എന്ത് വസ്തു കൊണ്ടാണ് വേലു കുട്ടിപ്പുര ഉണ്ടാക്കിയിരിക്കുന്നത്?
ഉ: തടി
വായിക്കാം എഴുതാം.
പ്രഭാതമായി. സാവിത്രിക്കുട്ടി ഉറക്കമെഴുന്നേറ്റു. സൂര്യപ്രകാശം വരുന്നേ ഉള്ളു...കൂട്ടുകാരി പ്രിയ എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു....കൂട്ടുകാരിയെ വിളിക്കാൻ സാവിത്രിക്കുട്ടി പ്രിയയുടെ വീട്ടിൽ പോയപ്പോൾ അവിടെ രണ്ട് അരിപ്രാവുകൾ
'പ്ര' എന്ന അക്ഷരം വരുന്ന കൂടുതൽ പദങ്ങൾ എഴുതുക
പ്രവൃത്തി
പ്രാവ്
പ്രാണൻ
പ്രാതൽ
പ്രവീൺ
പ്രാർത്ഥന
പ്രീതി
പ്രകൃതി
കൊപ്ര
കോപ്രായം
പ്രാരംഭം
പ്രഥമൻ
പ്രധാനം
പ്രകാശം
പ്രിയം
പ്രിൻസ്
അമ്പലപ്രാവ്
ഏപ്രിൽ
വെപ്രാളം
ഇപ്രകാരം
ഇപ്രാവശ്യം
അരിപ്രാവ്
നിഷ്‌പ്രയാസം
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments