New

6/recent/ticker-posts

Kerala Plus One Admission

പ്ലസ് വൺ പ്രവേശനം; ഓ​ഗസ്റ്റ് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം 


Single Window System for Higher Secondary Admissions

ഏകജാല സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 
2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. മുന്നോക്ക സംവരണം കൂടി ഉള്‍പ്പെടുത്തി പുതിയ പ്രേസ്‌പെക്ടസ് വിദ്യാഭ്യാസ വകുപ്പ് നാളെ പുറത്തിരക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയ പ്രേസ്‌പെക്ടസ് ആണ് പ്രവേശനത്തിനായി ഉപയോഗിക്കുന്നത്.ഏകജാല സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുടങ്ങാനാണ് വദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇത്തവണ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം തന്നെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആധുനിക ശാസ്ത്ര - സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിക്ക് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. 
അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്  'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 'Click for Higher Secondary (Vocational) Admission' എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം. 
ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments