New

6/recent/ticker-posts

CBSE Results Class 10 August 03 Live Update

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നറിയാം; ഡിജിലോക്കറിൽനിന്ന്​ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്​ ചെയ്യാം


CBSE Results Class 10 | സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നറിയാം; ഡിജിലോക്കറിൽനിന്ന്​ സർട്ടിഫിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ്​ ചെയ്യാം.
* സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് (August 03) ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം. സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷാഫലം ഔദ്യോഗിക വെബ്​സൈറ്റായ result.cbse.nic.in ലൂടെയാണ്​ അറിയാനാകുക.
 
മുൻ വർഷങ്ങളിൽ ഫലപ്രഖ്യാപനസമയത്ത്​ ലക്ഷകണക്കിന്​ വിദ്യാർഥികൾ ഒരേസമയം വെബ്​സൈറ്റിലേക്ക്​ എത്തിയതോടെ ഇവ നിശ്ചലമായിരുന്നു. അതിനാൽതന്നെ ഫലം അറിയാനായി വെബ്​സൈറ്റിന്​ പുറമെ ഉമാങ്​ ആപ്പ്​, എസ്.എം.എസ്​, ഡിജിലോക്കർ സംവിധാനങ്ങളും​ കേന്ദ്രസർക്കാർ ആവിഷ്​കരിച്ചിരുന്നു.
വിദ്യാർഥികൾക്ക്​ എളുപ്പത്തിൽ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലൂടെ ഡൗൺലോഡ്​ ചെയ്യാം. പത്താംക്ലാസ് ഫലം ഇതിലൂടെ ലഭ്യമാകും. കൂടാതെ സി.ബി.എസ്​.ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും.
ഡിജിലോക്കർ സംവിധാനം എങ്ങനെ ഉപയോഗിക്കാം
1. ഡിജിലോക്കർ വെബ്​സൈറ്റായ digilocker.gov.in സന്ദർശിക്കുക
2. വെബ്​സൈറ്റിലെ 'education' ​വിഭാഗത്തിൽ 'Central Board Of Secondary Education' തെരഞ്ഞെടുക്കുക
3. ക്ലാസ്​ 10 പരീക്ഷ ഫലം, 12ാം ക്ലാസ്​ പരീക്ഷാഫലം, പത്താം ക്ലാസ്​ മാർക്ക്​ ഷീറ്റ്​, 12ാം ക്ലാസ്​ മാർക്ക്​ ഷീറ്റ്​ എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക
4. സി.ബി.എസ്​.ഇയിൽ രജിസ്റ്റർ ചെയ്​ത മൊബൈൽ നമ്പർ ഉപയോഗിച്ച്​ ലോഗിൻ ചെയ്​ത്​ മാർക്ക്​ഷീറ്റ്​ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം
ഡിജിലോക്കർ ആപ്പ്​ ഉപയോഗിക്കേണ്ട വിധം
1. പ്ലേ സ്​റ്റോറിൽനിന്ന്​ ഡിജിലോക്കർ ആപ്​ ഡൗൺലോഡ്​ ചെയ്യുക
2. ആപ്പ്​ തുറന്നശേഷം 'Access Digilocker' ക്ലിക്ക്​ ചെയ്യണം
3. സി.ബി.എസ്​.ഇയിൽ രജിസ്റ്റർ ചെയ്​ത ഫോൺ നമ്പറും മറ്റു വിവരങ്ങളും നൽകുക
4. രജിസ്റ്റർ നമ്പർ ഉപയോഗിച്ച്​ മാർക്ക്​ഷീറ്റും സർട്ടിഫിക്കറ്റും ഡൗൺലോഡ്​ ചെയ്യാം.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments