New

6/recent/ticker-posts

French Revolution -Important Facts

ഫ്രഞ്ച് വിപ്ലവം - പ്രധാന വസ്തുതകൾ 


French Revolution -Important Facts | ഫ്രഞ്ച് വിപ്ലവം - പ്രധാന വസ്തുതകൾ
ഫ്രഞ്ച് വിപ്ലവം - പ്രധാന വസ്തുതകൾ 
വിപ്ലവത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ 
• പതിനേഴ്‌, പതിനെട്ട്‌ നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിലനിന്നിരുന്ന സാമൂഹിക-സാമ്പത്തിക അസമത്വങ്ങളായിരുന്നു ഫ്രഞ്ച്‌ വിപ്പവത്തിലേക്ക്‌ നയിച്ചത്‌.
• ഫ്രഞ്ച്‌ വിപ്ലവത്തിനുമുന്‍പ്‌ ഫ്രാന്‍സിന്റെ അധികാര കേന്ദ്രമായിരുന്നത്‌ - വേഴ്‌സായ്‌ കൊട്ടാരം (Palace of Versilles)
• അക്കാലത്ത്‌ ഫ്രാന്‍സില്‍ നിലനിന്നിരുന്ന ഏകാധിപത്യഭരണവും ഭരണാധികാരികളുടെ ധൂര്‍ത്തുമായിരുന്നു ജനങ്ങളെ പ്രകോപിപ്പിച്ചത്‌.
• ഫ്രാന്‍സില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലകപ്പെട്ടപ്പോൾ ഭരണാധികാരികൾ ഉൾപ്പെട്ട ന്യൂനപക്ഷം ആഡംബരവും ധൂര്‍ത്തും നിറഞ്ഞ ജീവിതം നയിച്ചതാണ്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മൂലകാരണം.

അസമത്വങ്ങൾക്ക്‌ കാരണമായ സാമുഹികവ്യവസ്ഥ
• ഫ്രഞ്ച്‌ സമുഹത്തെ അക്കാലത്ത്‌ മൂന്ന്‌ തട്ടുകളായി തരം തിരിച്ചിരുന്നു. അവ എസ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്നു.
• സാമൂഹിക പദവിയുടെ അടിസ്ഥാനത്തില്‍ മുന്ന്‌ എസ്റ്റേറ്റുകളായാണ്‌ ഫ്രഞ്ച്‌ സമൂഹത്തെ വിഭജിച്ചിരുന്നത്‌.

ഒന്നാമത്തെ എസ്റേറ്റ്‌
• പുരോഹിതന്മാരാണ്‌ ഒന്നാമത്തെ എസ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌.
• ധാരാളം ഭൂപ്രദേശം കൈവശം വയ്ക്കാനും കര്‍ഷകരില്‍നിന്ന്‌ 'തിഥെ' എന്ന പേരിലുള്ള നികുതി പിരിക്കാനും ഇവര്‍ക്ക്‌ അധികാരമുണ്ടായിരുന്നു.
• പുരോഹിതന്മാര്‍ എല്ലാത്തരം നികുതികളില്‍നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
• ഭരണത്തിലെയും സൈന്യത്തിലെയും ഉയര്‍ന്ന പദവികൾ നിയന്ത്രിക്കാനും ഇവര്‍ക്ക്‌ അധികാരമുണ്ടായിരുന്നു.

രണ്ടാമത്തെ എസ്റ്റേറ്റ്‌
• പ്രഭുക്കന്മാരെയാണ്‌ രണ്ടാമത്തെ എസ്റ്റേറ്റില്‍ ഉൾപ്പെടുത്തിയിരുന്നത്‌. ഇവര്‍ സൈനികസേവനം നടത്തുകയും കര്‍ഷകരില്‍നിന്ന്‌ പലതരം നികുതികൾ പിരിക്കുകയും ചെയ്തിരുന്നു.
• വേതനം നല്‍കാതെയും കര്‍ഷകരെക്കൊണ്ട്‌ പണിയെടുപ്പിച്ചിരുന്നു.
• നികുതികളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്ന ഇവര്‍ ആഡംബര ജീവിതം നയിച്ചു പോന്നു.
• വിശാലമായ ഭൂപ്രദേശങ്ങൾ ക്രൈവശം വയ്ക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞു.
  
മൂന്നാമത്തെ എസ്റ്റേറ്റ്‌
• കച്ചവടക്കാര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ബാങ്കര്‍മാര്‍ എന്നിവരടങ്ങിയ മധ്യവര്‍ഗവും കര്‍ഷകരും കൈത്തൊഴിലുകാരും മൂന്നാമത്തെ എസ്റ്റേറ്റില്‍ ഉൾപ്പെട്ടവരായിരുന്നു.
• ഭരണത്തില്‍ യാതൊരവകാശവും ഇല്ലാതിരുന്ന ഇവരില്‍നിന്ന്‌ തൈലേ എന്ന്‌ പേരുള്ള നികുതി സര്‍ക്കാര്‍ പിരിച്ചിരുന്നു.
• താഴ്‌ന്ന സാമൂഹികപദവിയുള്ള ഇവര്‍ പ്രഭൂക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും നികുതി
നല്‍കണമായിരുന്നു.

ആശയങ്ങൾ പ്രചോദനമേകുന്നു.
• ഫ്രാന്‍സില്‍ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ അക്കാലത്തെ ചിന്തകരും ചിന്താധാരകളും പ്രധാന പങ്കുവഹിച്ചു.



മൂന്നാം എസ്റ്റേറ്റ്‌ ശക്തിപ്രാപിക്കുന്നു
• ബൂര്‍ബന്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന രാജ്യം- ഫ്രാന്‍സ്‌
• രാജാക്കന്മാരും പുരോഹിതന്മാരും പ്രഭുക്കന്മാരും ആഡംബരജീവിതം നയിച്ചതും തുടരെത്തുടരെയുണ്ടായ വരൾച്ചയും കൃഷിനാശവും അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ സമ്പത്തും സൈന്യവും നല്‍കി കോളനികളെ സഹായിച്ചതും ഫ്രാന്‍സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
• 1789-ല്‍ ചക്രവര്‍ത്തിയായിരുന്ന ലൂയി പതിനാറാമന്‍ ജനപ്രതിനിധി സഭയായ സ്റ്റേറ്റ്സ്‌ ജനറല്‍ വിളിച്ചുചേര്‍ത്തു. ഫ്രഞ്ച്‌ സമൂഹത്തിലേതിന്‌ സമാനമായി സ്റ്റേറ്റ്സ്‌ ജനറലിനും മൂന്ന്‌ എസ്റ്ററേറ്റുകളുണ്ടായിരുന്നു. ഒന്നാം എസ്റ്റേറ്റില്‍നിന്ന്‌ 285, രണ്ടാമത്തേതില്‍നിന്ന്‌ 308, മൂന്നാമത്തേതില്‍നിന്ന്‌ 621 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ.
• സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ നികുതികൾക്ക്‌ പദ്ധതിയൊരുക്കിയ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ്‌ ജനറലില്‍ ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട്‌ മതിയെന്നും ഓരോ അംഗത്തിനും ഒരു വോട്ട്‌ എന്ന സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനിച്ചു.
• എന്നാല്‍ മൂന്ന്‌ എസ്റ്റേറ്റുകളിലെയും ഓരോ അംഗത്തിനും ഓരോ വോട്ട്‌ തന്നെ
വേണമെന്നായിരുന്നു “കോമണ്‍സ്‌” എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.
• വോട്ട്‌ ചെയ്യുന്നതിലെ തര്‍ക്കം തുടരവെ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങള്‍ തങ്ങളാണ്‌ ഫ്രാന്‍സിലെ ദേശീയ അസംബ്ലി എന്നു പ്രഖ്യാപിച്ചു. അവര്‍ അടുത്തുള്ള ഒരു ടെന്നിസ്‌ കോര്‍ട്ടില്‍ സമ്മേളിച്ചു.
• ഫ്രാന്‍സിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന്‌ അവര്‍ പ്രതിജ്ഞചെയ്തു. ഇത്‌ “ടെന്നിസ്‌ കോര്‍ട്ട പ്രതിജ്ഞ” (The Tennis Court Oath) എന്നറിയപ്പെടുന്നു. 
തുടര്‍ന്നുള്ള സംഭവങ്ങള്‍ താഴെ തന്നിരിക്കുന്നു.
• 1789 ജൂലൈ 14 - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality and Fraternity) എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട്‌ വിപ്ലവകാരികള്‍ ബൂര്‍ബന്‍ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു. ഇതിനെ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നു.
• 1789 ആഗസ്റ്റ് 12 - ദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി.
• 1789 ഒക്ടോബർ പാരിസ്‌ നഗരത്തിലെ ആയിരക്കണക്കിനു സ്ത്രീകള്‍ “ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ്‌ കൊട്ടാരത്തിലേക്കു പ്രകടനം നടത്തി. 
• 1792 സെപ്തംബർ പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട ദേശീയ കണ്‍വെന്‍ഷന്‍ ഫ്രാന്‍സിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

ഈ അദ്ധ്യായത്തിന്റെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

ഭീകരവാഴ്ച (Reign of Terror)
• 1793 ജൂലൈയില്‍ ഫ്രാൻസിന്റെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തില്‍ ഒരു പൊതുസുരക്ഷാകമ്മിറ്റി രൂപീകരിച്ചു.
• മിറാബോ, ഡാന്‍ടന്‍ തുടങ്ങിയവര്‍ ഇതിലെ അംഗങ്ങളായിരുന്നു. ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവര്‍ ഗില്ലറ്റിന്‍ എന്ന യന്ത്രമുപയോഗിച്ച്‌ നിഷ്കരുണം വധിച്ചു. നിരവധി പ്രഭൂക്കന്മാരും പുരോഹിതന്മാരും ഇതിന്‌ ഇരയായി. 
• ലൂയി പതിനാറാമനും ഭാര്യ മേരി അന്റോയിനറ്റും ഗില്ലറ്റിന്‌ ഇരയായവരില്‍ ഉള്‍പ്പെടുന്നു.
• അവസാനം റോബിസ്പിയറും ഗില്ലറ്റിന്‌ ഇരയായി.1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണം ഭീകരവാഴ്ച എന്നറിയപ്പെടുന്നു.
• 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആസ്ട്രിയൻ ഭരണാധികാരിയായിരുന്ന മെറ്റേർണിക്ക് പറഞ്ഞ അഭിപ്രായമാണിത്. 
 
ഫ്രഞ്ച്‌ വിപ്ലവം മുന്നോട്ടു വച്ച ആശയങ്ങള്‍ 
 മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച 
 ഫ്യൂഡലിസത്തിന്റെ അന്ത്യം 
 ദേശീയത 

ഫ്രഞ്ച് വിപ്ലവും ഇന്ത്യയും 
• ലോകത്താകമാനം സ്വാധീനം ചെലുത്തിയ ഫ്രഞ്ച്വിപ്ലവം മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനെയും സ്വാധീനിച്ചു. 
• ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരായി പോരാടാനുള്ള ഒരു തന്ത്രമായി ടിപ്പു ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെ കണക്കാക്കി. 
• പൗരനായ ടിപ്പു (Citizen Tipu) എന്ന പേരു സ്വീകരിച്ച അദ്ദേഹം ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഓര്‍മയ്ക്കായി തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത്‌ സ്വാതന്ത്യത്തിന്റെ മരം (Tree of Liberty) നടുകയും ഫ്രഞ്ച്‌ ക്ലബ്ബായ ജാക്കോബിനില്‍ അംഗമാവുകയും ചെയ്തു.

നെപ്പോളിയനും ഫ്രഞ്ച് വിപ്ലവവും 
• മഹത്തായ ലക്ഷ്യങ്ങള്‍ക്കായി വിപ്ലവം നടത്തിയ ഫ്രഞ്ച് ജനതയ്ക്ക്‌ കുറച്ചുകാലം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ കഴിയേണ്ടിവന്നു.
• ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനെതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യന്‍സഖ്യത്തെ നേരിട്ട വിജയം വരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്‌ നെപ്പോളിയനായിരുന്നു. 1799 ല്‍ അദ്ദേഹം ഫ്രാന്‍സിന്റെ അധികാരം
പിടിച്ചെടുത്തു. ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കി.
• ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങള്‍ക്ക്‌ പ്രചോദനമായത്‌.  
• 1815 ല്‍ നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ യൂറോപ്യന്‍ സഖ്യസൈന്യത്തോട് പരാജയപ്പെട്ട നെപ്പോളിയന് അധികാരം നഷ്ടപ്പെട്ടു.

നെപ്പോളിയൻ നടപ്പിലാക്കിയ പ്രധാന പരിഷ്‌കാരങ്ങൾ 
• കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി.
• പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ്‌ ഫണ്ട്‌ എന്ന പേരില്‍ ഒരു പ്രത്യേക ഫണ്ട്‌ രൂപീകരിച്ചു.
• ഗതാഗതപുരോഗതിക്കായി നിരവധി റോഡുകള്‍ നിര്‍മിച്ചു.
• പുരോഹിതന്മാരുടെമേല്‍ രാജ്യത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി.
• സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക്‌ ഓഫ്‌ ഫ്രാന്‍സ്‌ സ്ഥാപിച്ചു.
• നിലവിലുള്ള നിയമങ്ങള്‍ ക്രോഡീകരിച്ച്‌ ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments