New

6/recent/ticker-posts

SCERT KERALA STUDY MATERIAL: STD VIII അടിസ്ഥാനപാഠാവലി Chapter 01 പിന്നെയും പൂക്കുമീ ചില്ലകൾ

SCERT KERALA STUDY MATERIAL: Class 8 അടിസ്ഥാനപാഠാവലി Chapter 01 പിന്നെയും പൂക്കുമീ ചില്ലകൾ 


SCERT KERALA STUDY MATERIAL അടിസ്ഥാനപാഠാവലി Chapter 01 പിന്നെയും പൂക്കുമീ ചില്ലകൾ 

എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ എണ്ണനിറച്ച കരണ്ടി എന്ന പാഠഭാഗത്തിന്റെ പഠനക്കുറിപ്പുകളും, ചോദ്യോത്തരങ്ങളും ചുവടെ.  പുതുവര്‍ഷം, ആ വാഴവെട്ട് എന്നിവയുടെ നോട്സ്  ലഭിക്കാനായി ഇവിടെ ക്ലിക്കുക   
Class 8 Chapter 01 പിന്നെയും പൂക്കുമീ ചില്ലകൾ - എണ്ണനിറച്ച കരണ്ടി
ഈ അദ്ധ്യായത്തിന്റെ Work Sheet - നായി ഇവിടെ ക്ലിക്കുക 

1.എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗം ഏത്‌ നോവലില്‍ നിന്ന്‌ എടുത്തതാണ്‌.?
- ദി ആല്‍കെമിസ്റ്റ്‌

2. പൌലോ കൊയ്‌ലോ എഴുതിയ "ദി ആല്‍കെമിസ്റ്റ്‌ "എന്ന നോവല്‍ ഏത്‌ ഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌?
- പോര്‍ച്ചുഗീസ്‌ ഭാഷയില്‍ (രാജ്യം -ബ്രസീല്‍)

3."ദി ആല്‍കെമിസ്റ്റ്‌ "എന്ന നോവല്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയതാരാണ്‌?
- രമാ മേനോന്‍

4. എണ്ണ നിറച്ച കരണ്ടി എന്തിന്റെയെല്ലാം പ്രതീകങ്ങളാണ്‌?
- മനസ്സില്‍ കാത്തു സൂക്ഷിക്കേണ്ട ജീവിത മൂല്യങ്ങളേയും സാംസ്കാരിക തനിമയേയും
പ്രതീകവത്കരിക്കുന്നു. (സ്നേഹം, നന്മ, മനസ്സിന്റെ വിശുദ്ധി, കടമകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയുടെയെല്ലാം)

5. കച്ചവടക്കാരന്‍ അയാളൂടെ മകനെ ആരുടെ അടുത്തേക്കാണ്‌പറഞ്ഞയച്ചത്‌?
- അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേയ്ക്ക്‌ .

6. ജ്ഞാനിയുടെ വാസസ്ഥലം എങ്ങനെയുള്ളതായിരുന്നു?
- കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചതും അതിമനോഹരവുമായ ഒരു കൊട്ടാരമായിരുന്നു ജ്ഞാനിയുടെ വാസസ്ഥലം

7. കച്ചവടക്കാരന്‍ മകനെ (ബാലനെ) ജ്ഞാനിയുടെ അടുത്തേക്ക്‌ പറഞ്ഞയച്ചത്‌
എന്തിനായിരുന്നു?
- സന്തോഷത്തിന്റെ രഹസ്യം അറിഞ്ഞു വരാന്‍.

8. കൊട്ടാരം ചുറ്റിനടന്ന്‌ കണ്ട്‌ വരാന്‍ പറഞ്ഞ ജ്ഞാനി, കച്ചവടക്കാരന്റെ മകന്റെ കൈയില്‍ എന്താണ്‌ നല്‍കിയത്‌?
- ഒരു സ്‌പൂണും (കരണ്ടി)രണ്ടു തുള്ളി എണ്ണയും

9. "നടക്കുമ്പോള്‍ എണ്ണ തുളുമ്പിപ്പോകാതെ സൂക്ഷിക്കണം" - ജ്ഞാനിയുടെ
ഓര്‍മപ്പെടുത്തലിലെ സൂചനയെന്ത്‌?
- പ്രലോഭിപ്പിക്കുന്ന അല്ലെങ്കില്‍ ഭ്രമിപ്പിക്കുന്ന പലതരം കാഴ്ചകളുടെയും
സാഹചര്യങ്ങളിലൂടെയുമാണ്‌ മനുഷ്യന്‍ കടന്നു പോവുന്നത്‌. അതില്‍ ആകൃഷ്ടരായി
ജീവിക്കുമ്പോള്‍ ജീവിതത്തില്‍ വിലപ്പെട്ട പലതും നമുക്ക്‌ നഷ്ടമാകും. മൂല്യങ്ങളില്‍ അടിയുറച്ച്‌ ജീവിക്കണം എന്നതാണ്‌ ജ്ഞാനിയുടെ ഈ ഓര്‍മപ്പെടുത്തലിലെ സൂചന.

10. ജ്ഞാനായുടെ കൊട്ടാരത്തിൽ കച്ചവടക്കാരന്റെ മകനെ വിസ്‌മയിപ്പിച്ച ദശ്യങ്ങൾ എന്തെല്ലാം?
- അതിദിവ്യനായ ഒരു സന്യാസിവര്യനെയും അദ്ദേഹത്തിന്റെ ആശ്രമവുമാണ്‌ ബാലൻ സങ്കത്പ്പിച്ചിരുന്നത- അവിടെ വലിയ തിരക്കായിരുന്ന. പല തരത്തിലുള്ള ആളുകൾ വരികയും പോവുകയും ആളുകള്‍ കൂട്ടം കൂടി സംസാരിക്കുകയും ചെയ്തിരുന്നു. ഒരു ഭാഗത്ത്‌ ചെറിയൊരു ഗാനമേളയും അതിന്നപ്പുറത്ത്‌ അതിസമൃദ്ധമായ വിരുന്നു മേശയും വലിയ തളികകളിൽ നിറച്ച്‌ ആസ്വാദ്യകരങ്ങളായ വിഭവങ്ങൾ വിളമ്പി വെക്കുകയും ചെയ്തിരുന്നു. കൂടാതെ ജ്ഞാനി ഓരോരുത്തരെയായി അരികില്‍ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കുന്നതും അവനെ വിസ്‌മയിയിപ്പിച്ചു.

11. ആദ്യതവണ കരണ്ടിയുമായി തിരിച്ചെത്തിയപ്പോള്‍ ജ്ഞാനി, ബാലനോട്‌
എന്തെല്ലാമാണ്‌ ചോദിച്ചത്‌?
- പേര്‍ഷ്യയില്‍ നിന്ന്‌ പ്രത്യേകമായി നെയ്യിച്ച ഊണ്‍ മുറിയിലെ തിരശ്ശീലകളെക്കുറിച്ചും ഉദ്യാനത്തെക്കുറിച്ചും ഗ്രന്ഥപ്പുരയെക്കുറിച്ചും ചോദിച്ചു. പിന്നീട് മൃദുലവും മനോഹരവുമായ തുകല്‍ത്താളുകളെക്കുറിച്ചും ജ്ഞാനി അന്വേഷിച്ചു.
12. "അവന്‍ വാസ്തവം തുറന്ന്‌ പറഞ്ഞ്‌ കുറ്റസമ്മതം നടത്തി" - ബാലന്‍ നടത്തിയ
കുറ്റസമ്മതം എന്തായിരിക്കാം?
- മനസ്സ് മുഴുവന്‍ കരണ്ടിയിലെ എണ്ണയിലായിരുന്നതിനാല്‍ കൊട്ടാരത്തിലെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞില്ല.

13. ജ്ഞാനി ബാലനോട്‌ രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ വരാന്‍ പറഞ്ഞതിന്റെ പൊരുള്‍
കണ്ടെത്തുക?
- സന്തോഷത്തിന്റെ രഹസ്യ മറിഞ്ഞ്‌ വരാനാണ്‌ കച്ചവടക്കാരന്‍ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേയ്ക്ക്‌ പറഞ്ഞയച്ചത്‌. രഹസ്യം നേരിട്ട്‌ പറഞ്ഞ്‌ കൊടുക്കുന്നതിന്‌ പകരം അത്‌ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു ജ്ഞാനി. ജീവിതാനുഭവങ്ങളിലൂടെ ഉള്ളിലെ സ്നേഹം, നന്മ, വെളിച്ചം എന്നിവ സ്വയം കണ്ടെത്താന്‍ ബാലനെ പ്രാപ്തനാക്കുകയായിരുന്നു ജ്ഞാനിയുടെ ലക്ഷ്യം. അതിനുവേണ്ടിയാണ്‌ ബാലനോട്‌ രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ വരാന്‍ പറഞ്ഞത്‌.

14. രണ്ടാമത്തെ തവണ കൊട്ടാരം നടന്നു കണ്ട ബാലന്‍ എന്തെല്ലാം കാഴ്ചകളായിരുന്നു കണ്ടത്‌?
- തട്ടിലും ചുമരിലുമുള്ള കലാസൃഷ്ടികള്‍, അതിസുന്ദരമായ ഉദ്യാനം, ചുറ്റുമുള്ള മലനിരകള്‍, എല്ലാതരത്തിലും നിറത്തിലുമുള്ള പൂക്കള്‍, സൌന്ദര്യബോധത്തോടെ ഒരുക്കിയ തോട്ടം.

15. ജ്ഞാനി കച്ചവടക്കാരന്റെ മകന്‌ പകര്‍ന്ന്‌ കൊടുത്ത പാഠം എന്തായിരുന്നു?
- ഈ ലോകത്തിലെ സുഖങ്ങളും സൌഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളു. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അത്‌ തന്നെയാണ്‌ സന്തോഷത്തിന്റെ രഹസ്യം. (മൂല്യങ്ങളിലും സംസ്കാരത്തിലും അടിയുറച്ച ജീവിതമാണ്‌ സന്തോഷം പ്രദാനം ചെയ്യുന്നത്‌ എന്ന പാഠം)

16. സന്തോഷം വന്നു ചേരാന്‍ സഹായിക്കുന്ന ജീവിത മുല്യങ്ങൾ ഏവ?
- മനസ്റ്റിന്റെ നന്മ, വിശുദ്ധി സ്നേഹം, കരുണ, കടമ, ഉത്തരവാദിത്വം, വ്യക്തിത്വം, പാരമ്പര്യം, സംസ്കാരം ആത്മാര്‍ത്ഥത, ശുഭാപ്തി വിശ്വാസം, തനിമ, എന്നിവയെല്ലാം സന്തോഷം വന്നു ചേരാൻ സഹായിക്കുന്ന ജീവിതമുല്യങ്ങളാണ്‌

17. സാന്‍റിയാഗോ എന്ന ഇടയ ബാലന്‍, വൃദ്ധന്‍ പറഞ്ഞു കൊടുത്ത കഥയില്‍ നിന്നു ഉള്‍ക്കൊണ്ട ഗുണപാഠം എന്ത്‌?
- ഇടയ ബാലന്റെ കടമ ആടുമേയ്ക്കലാണ്‌. തന്റെ കടമ മറക്കരുത്‌. ഭൂമിപ്പിക്കുന്ന പുറംകാഴ്ചകളില്‍ മനസ്സ്‌ അഭിരമിക്കുമ്പോഴും കടമ മറക്കാതിരിക്കുക. വ്യക്തിത്വം, തനിമ, ആത്മാര്‍ത്ഥത എന്നിവയൊന്നും കൈമോശം വരാതെ നോക്കണം. പ്രലോഭനങ്ങളില്‍ സ്വയം നഷ്ടപ്പെടുത്തി കൊണ്ടാവരുത്‌ ലൌകിക സുഖങ്ങളില്‍ മുങ്ങിത്താഴുന്നത്‌.

16. സാന്റിയാഗോ തന്റെ യാത്രക്കിടയില്‍ ആരെയെല്ലാമാണ്‌ കണ്ട്‌ മുട്ടുന്നത്‌.?
- ചിത്രശലഭം, ജിപ്തിസ്ത്രീ, വൃദ്ധന്‍

19. പൂര്‍ണ്ണ ക്രിയക്ക്‌ രണ്ട്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക?
- അമ്മ വന്നു, കാഴ്ച കണ്ടു.

20. അപൂര്‍ണ്ണ ക്രിയക്ക്‌ രണ്ട്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക?
- വന്ന അമ്മ, കണ്ട കാഴ്ച

21. താരതമ്യം ചെയ്ത്‌ കുറിപ്പ്‌ തയ്യാറാക്കുക.
" ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അതു തന്നെയാണ്‌ സന്തോഷത്തിന്റെ രഹസ്യം" (എണ്ണ
നിറച്ച കരണ്ടി - പൗലോ കൊയ്‌ ലോ)
"ഏതു ധൂസര സങ്കല്‍പ്പങ്ങളിൽ വളർന്നാലും 
ഏതു യന്ത്രവത്കൃത ലോകത്തില്‍ പൂലർന്നാലും 
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും 
മണവും മമതയും ഇത്തരി കൊന്നപ്പൂവും - (വിഷുക്കണി- വൈലോപ്പിള്ളി)
• ജീവിത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ചാണ്‌ ഗദ്യഭാഗവും വിഷുക്കണി
എന്ന കവിതാ ഭാഗവും സൂചിപ്പിക്കുന്നത് 
• ഓരോരുത്തരും ജിവിതം ആസ്വദിക്കുമ്പോഴും മുല്യവ്യം സംസ്കാരവും മനസ്സില്‍
സൂക്ഷിക്കണമെന്ന്‌ എണ്ണ നിറച്ച കരണ്ടി ഓര്‍മിപ്പിക്കുന്നു. അതുപോലെ തന്നെ യന്ത്രവത്കൃത ലോകത്തിൽ കഴിയുമ്പോഴും ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മണവും സ്നേഹ ബന്ധങ്ങളും മനസ്സിൽ സൂക്ഷിക്കണമെന്ന്‌ വിഷുക്കണിയും പറയുന്നു.
• എണ്ണ നിറച്ച കരണ്ടിയില്‍ എണ്ണയും കരണ്ടിയും പ്രതീകങ്ങളാണ്‌ വിഷുക്കണിയിൽ 
കൊന്നപ്പൂവും പ്രതീകമാണ്‌:
• പുറം ലോകത്തെ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളിലും സുഖഭോഗങ്ങളിലും മുങ്ങുമ്പോഴും മനസിൽ നന്മയുടെ വെളിച്ചം കാത്തു സൂക്ഷിക്കുകയെന്നതാണ്‌ എണ്ണനിറച്ച കരണ്ടിയുടെ സന്ദേശം.
അതുപോലെ യന്ത്രവത്കൃത യുഗത്തിൽ, നഗരസംസ്കൃതിയിൽ കഴിയുമ്പോഴും ഗ്രാമ
സംസ്കൃതിയുടെ വിശുദ്ധി, നന്മ, മമത, മണം, പ്രതീക്ഷകള്‍ എന്നിവ കാത്തു സൂക്ഷിക്കണമെന്ന്‌ വിഷുക്കണിയില്‍ വൈലോപ്പിള്ളിയും ഓര്‍മിപ്പിക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments